Tag: Musthafa hudawi aakkod

ദാറുൽഹുദാ റമളാൻ പ്രഭാഷണ പരമ്പരക്ക് തുടക്കമായി; ജിഫ്രി തങ്ങൾ ഉദ്ഘാടനം ചെയ്തു
Malappuram

ദാറുൽഹുദാ റമളാൻ പ്രഭാഷണ പരമ്പരക്ക് തുടക്കമായി; ജിഫ്രി തങ്ങൾ ഉദ്ഘാടനം ചെയ്തു

മത അധ്യക്ഷന്മാരും രാഷ്ട്രീയ നേതാക്കളും ധാർമികതയിലൂന്നിയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകണം : ജിഫ്രി തങ്ങൾ തിരൂരങ്ങാടി : ദിനേന കേരളത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന കൊലപാതകങ്ങളും കുറ്റകൃത്യങ്ങളും ഭീതിപ്പെടുത്തുന്നതാണെന്നും അതിൽനിന്ന് മുക്തി നേടാൻ മതം അനുശാസിക്കുന്ന മൂല്യങ്ങളും ധാർമിക ചിന്തകളും ഉൾക്കൊണ്ട് ജീവിക്കണമെന്നും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. നമ്മുടെ പ്രപിതാക്കൾക്കുണ്ടായിരുന്ന പരസ്പര സ്നേഹവും ആദരവും ഇക്കാലത്ത് ഇല്ലെന്നും അത്തരം അധ്യാപനങ്ങളും മര്യാദകളും കുട്ടികൾക്ക് അധ്യാപകരും രക്ഷിതാക്കളും പകർന്നു നൽകണമെന്നും അദ്ദേഹം പറഞ്ഞു. സമീപ സംഭവങ്ങളുടെ അടിസ്ഥാനത്തിൽ മത അധ്യക്ഷന്മാരും രാഷ്ട്രീയ നേതാക്കളും ആവശ്യമായ കൂടിയാലോചനകൾ നടത്തി ധാർമികതയിലൂന്നിയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകണമെന്നുംതങ്ങൾ അഭിപ്രായപ്പെട്ടു. ദാറുൽഹുദാ ഇസ്‌ലാമിക് യൂനിവേഴ്സിറ്റി...
Other

ദാറുല്‍ഹുദാ റമദാന്‍ പ്രഭാഷണ പരമ്പര നാളെ മുതല്‍; ജിഫ്രി മുത്തുകോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും

തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്ലാമിക സര്‍വകലാശാലയില്‍ നടക്കുന്ന മുസ്ഥഫ ഹുദവി ആക്കോടിന്റെ റമദാന്‍ പ്രഭാഷണ പരമ്പരക്ക് നാളെ (13-04)  തുടക്കം.  സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ദാറുല്‍ഹുദാ സെക്രട്ടറി സി.എച്ച് ത്വയ്യിബ് ഫൈസി അധ്യക്ഷനാകും. ഇസ്തിഗ്ഫാര്‍: അനുഗ്രഹങ്ങളിലേക്കുള്ള കവാടം എന്ന വിഷയത്തില്‍ മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും. മറ്റന്നാൾ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ദാറുല്‍ഹുദാ സെക്രട്ടറി ഡോ. യു.വി.കെ മുഹമ്മദ് അധ്യക്ഷനാകും. 16 ന് ശനിയാഴ്ച സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹസനി തങ്ങള്‍ കണ്ണന്തളിയും 17 ന് ഞായറാഴ്ച നടക്കുന്ന സമാപന പരിപാടി സ്വാദിഖലി ശിഹാബ് തങ്ങളും  ഉദ്ഘാടനം ചെയ്യും....
error: Content is protected !!