മുതലാഖ് ആവശ്യപ്പെട്ട് നവവരനെ ഭാര്യയുടെ ബന്ധുക്കൾ തട്ടിക്കൊണ്ടു പോയി ക്രൂരമായി മർദിച്ചെന്ന്, 6 പേർ കസ്റ്റഡിയിൽ
ഒരു സ്ത്രീയോടും കാണിക്കാൻ പറ്റാത്ത ക്രൂരത കാണിച്ചെന്ന് ഭാര്യയുടെ ബന്ധുക്കൾ
കോട്ടയ്ക്കൽ- വിവാഹബന്ധം വേർപെടുത്താൻ വിസമ്മതിച്ചതിന് നവവരനെ ഭാര്യവീട്ടുകാർ തട്ടിക്കൊണ്ടുപോയി മർദിച്ചതായി പരാതി. പരിക്കേറ്റ ചങ്കുവെട്ടി എടക്കണ്ടൻ അബ്ദുൾ ഹസീബിനെ (30) കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ വാരിയെല്ലിനും ജനനേന്ദ്രിയത്തിനും സാരമായ പരിക്കുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ കസ്റ്റഡിയിലെടുത്തതായി സ്റ്റേഷൻ ഇൻസ്പെക്ടർ എം.കെ. ഷാജി പറഞ്ഞു.
വിവാഹബന്ധം വേർപെടുത്തണമെന്ന് ഹസീബിനോട് പ്രതികൾ ആവശ്യപ്പെടുകയും അതിനു വഴങ്ങാത്തതിനാൽ മർദിക്കുകയുമാണുണ്ടായതെന്ന് പോലീസ് പറഞ്ഞു. ഒന്നരമാസം മുമ്പാണ് അസീബ് വിവാഹിതനായത്. ഭാര്യയുമായുള്ളത് ചെറിയ അഭിപ്രായവ്യത്യാസം മാത്രമെന്നാണ് അബ്ദുൾ അസീബ് പറയുന്നത്.
ഒതുക്കുങ്ങലിലെ ഭാര്യവീട്ടിലേക്ക് തട്ടിക്കൊണ്ടുപോയ അസീബിനെ സുഹൃത്തുക്കൾ അറിയിച്ചതിനെത്തുടർന്ന് പോല...