Tag: muttichira juma masjid

മുട്ടിച്ചിറ ശുഹദാക്കളുടെ ആണ്ട് നേർച്ചക്ക് ഭക്തിനിർഭരമായ തുടക്കം
Malappuram

മുട്ടിച്ചിറ ശുഹദാക്കളുടെ ആണ്ട് നേർച്ചക്ക് ഭക്തിനിർഭരമായ തുടക്കം

സമാപനം ഞായറാഴ്ചതിരുരങ്ങാടി : ചരിത്ര പ്രസിദ്ധമായ മുട്ടിച്ചിറ ശൂഹദാക്കളുടെ 189-ാമത് ആണ്ടു നേർച്ചക്ക് തുടക്കമായി. ശുഹദാക്കളുടെ മഖ്ബറ പരിസരത്ത് നടന്ന ഭക്തിനിർഭരമായ ചടങ്ങിൽ മഹല്ല് നേതാക്കളും നാട്ടുകാരുമടക്കമുള്ള വിശ്വാസികളുടെ സാന്നിധ്യത്തിൽ സയ്യിദ് സലീം ഐദീദ് തങ്ങൾ പതാക ഉയർത്തി. മഹല്ല് മുദരിസ് ഇബ്രാഹീം ബാഖവി അൽ ഹൈതമി എടപ്പാൾ മഖാം സിയാറത്ത് നടത്തി.ഭാരവാഹികളായ പൂക്കാടൻ മുസ്തഫ, കൈതകത്ത് സലീം , ഹനീഫ ആ ച്ചാട്ടിൽ, ഹനീഫ മൂന്നിയൂർ, കൈതകത്ത് അലവി ഹാജി, എളവട്ടശ്ശേരി വല്ലാവ എറമ്പൻ സൈതലവി, കറുത്തേടത്ത് സൈതലവി പി.പി.മുഹമ്മത് , നേതൃത്വം നൽകിരണ്ടു ദിവസം നീണ്ടു നിൽക്കുന്ന നേർച്ചയുടെ ഔപചാരിക ഉൽഘാടനം സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെകട്ടറി എംടി അബദുള്ള മുസ്ല്യാർ നിർവ്വഹിച്ചു. വിശ്വാസ ആചാരങ്ങൾ സംരക്ഷിക്കപ്പെടാൻ ഉള്ള സ്വാതന്ത്ര്യം നമ്മുടെ നാട്ടിൽ എല്ലാവർക്കും ഉണ്ടാകണമെന്ന് സമസ്ത സെക്രട്ടറി എം ടിഅബ്ദുള്ള മുസ്ലിയാർ പ്രസ...
Accident, Obituary

പൊള്ളാച്ചിയില്‍ വാഹനാപകടം, മൂന്നിയൂര്‍ തലപ്പാറ സ്വദേശി മരിച്ചു.

രണ്ടാഴ്ച മുമ്പാണ് മായിൻ കുട്ടി സുഹൃത്തുക്കൾക്കൊപ്പം ഇവിടെ പുതുതായി ഹോട്ടൽ തുടങ്ങിയത് കൈതകത്ത് മുള്ളുങ്ങൽ മായിൻ കുട്ടി (68)യാണ് മരിച്ചത് .ശനിയാഴ്ച രാത്രി 12 മണിയോടെയാണ് പൊള്ളാച്ചിക്കടുത്ത് സ്വാമിനാഥപുരത്ത് അപകടമുണ്ടായത് . ഇദ്ദേഹം നടത്തിയിരുന്ന ഹോട്ടൽ അടച്ച് റൂമിലേക്ക് പോകവെയാണ് മായിൻ കുട്ടിയെ ബൈക്കിടിച്ചത് . സാരമായി പരിക്കേറ്റ ഇദ്ദേഹഹത്തെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചങ്കിലും ഞായറാഴ്ച രാവിലെ മരിച്ചു . അപകടത്തിൽ ബൈക്ക് യാത്രികർക്കും പരിക്കുണ്ട്. രണ്ടാഴ്ച മുമ്പാണ് മായിൻ കുട്ടി സുഹൃത്തുക്കൾക്കൊപ്പം ഇവിടെ പുതുതായി ഹോട്ടൽ തുടങ്ങിയത് . മൃതദേഹംപോസ്റ്റ്മോമോർട്ടത്തിന് ശേഷം തിങ്കളാഴ്ച മുട്ടിച്ചിറ ജുമാ മസ്ജിദ് കബറിസ്ഥാനിൽ മറവ് ചെയ്യും.ഭാര്യ: ഖദീജ മക്കൾ : സെനീറ, ഫാറൂഖ്, നൗഷാദ്, ഫൈസൽ, സഫ് വാൻ, മരുമക്കൾ : അബ്ദുൽ അസീസ് മുസ്ല്യാർ(വി കെപടി) ആസിഫ, ജുമൈല , അസ്ലിയത്ത്, സെമീറ. സഹോദരങ്ങൾ: കുഞ...
error: Content is protected !!