Tag: Muttichira shuhadaakkal

മുന്നിയൂർ മുട്ടിച്ചിറ ശുഹദാക്കളുടെ നേർച്ച ഇന്ന് സമാപിക്കും
Malappuram

മുന്നിയൂർ മുട്ടിച്ചിറ ശുഹദാക്കളുടെ നേർച്ച ഇന്ന് സമാപിക്കും

തിരൂരങ്ങാടി : ചരിത്ര പ്രസിദ്ധമായ മുന്നിയൂർ മുട്ടിച്ചിറ ആണ്ടുനേർച്ച ഇന്ന് സമാപിക്കും. രാവിലെ മുതൽ പത്തിരിയുമായി വിശ്വാസികൾ മഖാമിലേക്ക് എത്തിത്തുടങ്ങി. ജാതിമത ഭേദമന്യേ നൂറുകണക്കിന് വിശ്വാസികളാണ് മഖാമിലേക്ക് വന്നുകൊണ്ടിരിക്കുന്നത്. ഇവിടെ നിന്നും ബർകത്തിന് കിട്ടുന്ന പതിരിയുമായാണ് വിശ്വാസികൾ തിരിച്ചു പോകുന്നത്. ഇന്ന് വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനം സമസ്ത പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ ഉദ്‌ഘാടനം ചെയ്യും. സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി പ്രാർത്ഥനക്ക് നേതൃത്വം നൽകും. പി. അബ്ദുൽ ഹമീദ് മാസ്റ്റർ എം.എൽ എ, കാടേരി മുഹമ്മത് മുസ്ല്യാർ , അബൂ താഹിർ ഫൈസി, യു.ഷാഫി ഹാജി പ്രസംഗിക്കും. ...
Other

സുന്നി സംഘടനകളുടെ നേതൃത്വത്തില്‍ മുട്ടിച്ചിറ ശുഹദാ നേര്‍ച്ച ഇന്ന്

തിരൂരങ്ങാടി: സുന്നി സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ നടക്കുന്ന മുട്ടിച്ചിറ ശുഹദാക്കളുടെ 186ാം ആണ്ടുനേര്‍ച്ച ഇന്ന് (2022 മെയ് 10 ചൊവ്വ) മുട്ടിച്ചിറ പള്ളിക്ക് പിന്‍വശത്തുള്ള ഫലാഹ് കാമ്പസില്‍ വെച്ച് നടക്കും. ബ്രിട്ടീഷ് സാമ്രാജ്യത്വ ശക്തികളോട് പോരാടി വീരമൃത്യു വരിച്ചവരാണ് മുട്ടിച്ചിറ ശുഹദാക്കള്‍. പതിനൊന്ന് പേരാണ് മുട്ടിച്ചിറയില്‍ അന്ത്യവിശ്രമം കൊള്ളുന്നത്. മുട്ടിച്ചിറ മഹല്ല് മജ്മഉദ്ദഅവത്തിസ്സുന്നിയ്യ, കേരള മുസ്‌ലിം ജമാഅത്ത്,എസ്.വൈ.എസ്, എസ്.എസ്.എഫ് തുടങ്ങിയ സംഘടനകള്‍ സംയുക്തമായാണ് പരിപാടി നടത്തുന്നത്. ഇന്ന് വൈകുന്നേരം 4 മണിക്ക് മുട്ടിച്ചിറ മഖാം സിയാറത്തോടെ പരിപാടി ആരംഭിക്കും. മഖാം സിയാറത്തിന് സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി തങ്ങള്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് ശുഹദാ മൗലിദ്, പ്രകീര്‍ത്തനസദസ്സ് എന്നിവ നടക്കും. മഗ്‌രിബിനുശേഷം നടക്കുന്ന ശുഹദാ അനുസ്മരണ സമ്മേളനം കെ.ടി ജലീല്‍ എം.എല്‍.എ ഉദ്ഘാടനം...
Other

മുട്ടിച്ചിറ ശുഹദാക്കളുടെ ആണ്ട് നേർച്ചയ്ക്ക് നാളെ തുടക്കമാകും

തിരൂരങ്ങാടി: മുട്ടിച്ചിറ ശുഹദാക്കളുടെ 166-ാം ആണ്ട് നേര്‍ച്ച മെയ് 6,7,8,9 തിയ്യതികളില്‍ വിപുലമായ പരിപാടികളോടെ നടത്തുവാന്‍ മുട്ടിച്ചിറ ജുമുഅത്ത് പള്ളി പരിപാലന കമ്മിറ്റി തീരുമാനിച്ചതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 6-ന് ജുമുഅ നിസ്‌കാരാനന്തരം സിയാറാത്തോട് കൂടി ശുഹദാ നേര്‍ച്ചക്ക് തുടക്കമാവും. സിയാറത്തിന് മഹല്ല് ഖതീബ് ഇബ്രാഹീം ബാഖവി നേതൃത്വം നല്‍കും. തുടര്‍ന്ന് സയ്യിദ് സലിം ഐദീദ് തങ്ങള്‍ കൊടി കയറ്റത്തിന് നേത്യത്വം നല്‍കും. കൊടി ഉയര്‍ത്തലോടെ 4 ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടികള്‍ക്ക് തുടക്കമാവും. തുടര്‍ന്ന് മെയ് 7 ശനിയാഴ്ച വൈകിട്ട് ഏഴുമണിക്ക് നടക്കുന്ന മത പ്രഭാഷണം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഡോ. ജൗഹര്‍ മാഹിരി കരിപ്പൂര്‍ പ്രസംഗിക്കും. മെയ് 8 ന് ഞായറാഴ്ച ഏഴുമണിക്ക് നടക്കുന്ന മത പ്രഭാഷണം പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ഷാജ...
error: Content is protected !!