Tag: Mvi

ഫിറ്റ്നസില്ലാതെ കുട്ടികളെ കൊണ്ടുപോയ സ്കൂൾ ബസ് പിടിയിൽ, പ്രിൻസിപ്പലിനെതിരെ നടപടി
Malappuram

ഫിറ്റ്നസില്ലാതെ കുട്ടികളെ കൊണ്ടുപോയ സ്കൂൾ ബസ് പിടിയിൽ, പ്രിൻസിപ്പലിനെതിരെ നടപടി

കൊണ്ടോട്ടി :  ഫിറ്റ്നസ് എടുക്കാതെ നിരത്തിലിറങ്ങിയ സ്കൂൾ ബസ് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. ചെറുവാടിയിലെ സ്കൂൾ ബസാണ് ഓമാനൂർ വെച്ച് കൊണ്ടോട്ടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടിയത്. അധ്യയന വർഷം ആരംഭിക്കുന്നതിന് മുന്നോടിയായുള്ള പരിശോധനയ്ക്ക് ഹാജരാക്കാത്ത സ്കൂൾ ബസുകൾ സർവീസ് നടത്തുന്നത് ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് പരിശോധനയുമായി ഉദ്യോഗസ്ഥർ നിരത്തിലിറങ്ങിയത്.   ജിപിഎസ്, സ്പീഡ് ഗവർണർ എന്നിവ വാഹനത്തിൽ ഇല്ലായിരുന്നു. വാഹന ഉടമയായ സ്കൂൾ പ്രിൻസിപ്പലിനെതിരെ നിയമനടപടി സ്വീകരിച്ചു.  എടവണ്ണപ്പാറ, കീഴ്ശേരി കൊണ്ടോട്ടി, എളമരം വാഴക്കാട് തുടങ്ങിയ വിവിധ മേഖലകൾ കേന്ദ്രീകരിച്ച് സ്കൂൾ ബസുകളിൽ നടത്തിയ പരിശോധനയിൽ കുട്ടികളെ കുത്തിനിറച്ച ഒരു സ്കൂൾ ബസ്സിനെതിരെയും, ജിപിഎസ് ഇല്ലാത്തതും പ്രഥമ ശുശ്രൂഷ കിറ്റ് ഇല്ലാത്തതുമായ ഒമ്പത് സ്കൂൾ വാഹനങ്ങൾക്കെതിരെ കേസെടുത്തു. കൊണ്ടോട്ടി ജോയിൻ്റ് ആർടിഒ എം അൻവറിന്റ...
Malappuram

ഡ്രൈവടക്കം 16 പേർ ! സ്കൂൾ ബസിന്റെ ഗെറ്റപ്പിലോടിയ ഓട്ടോ കസ്റ്റഡിയിൽ

തിരൂരങ്ങാടി :ഡ്രൈവടക്കം 16 പേരെ കുത്തി നിറച്ച് സ്കൂൾ ബസിന്റെ ഗെറ്റപ്പിൽ സർവീസ് നടത്തിയ ഓട്ടോ തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ പിടികൂടി. തിരൂരങ്ങാടി ജോയിൻറ് ആർടിഒ എംപി അബ്ദുൽ സുബൈറിന്റെ നിർദേശപ്രകാരം എം വി ഐ എം കെ പ്രമോദ് ശങ്കറാണ് പിടികൂടിയത്.ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്നതിനിടെ വേങ്ങര കുറ്റൂർ നോർത്തിൽ വച്ചാണ് കുട്ടികളെ കുത്തിനിറച്ച ഓട്ടോ സർവീസ് നടത്തുന്നത് ശ്രദ്ധയിൽപ്പെട്ടത്.ഉടനെ ഓട്ടോറിക്ഷ പരിശോധിച്ചതിൽ വാഹനത്തിൽ ഡ്രൈവറെ കൂടാതെ 15 സ്കൂൾ കുട്ടികളും ഉണ്ടായിരുന്നു. രേഖകൾ പരിശോധിച്ചപ്പോൾ വാഹനത്തിൻറെ ടാക്സ് അടച്ചിട്ടില്ലായിരുന്നു.4000രൂപ പിഴ ചുമത്തിയതിനുപുറമേ സുരക്ഷിതമല്ലാത്ത വാഹനമോടിച്ചതിന് ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ശുപാർശ ചെയ്യുകയും ചെയ്തു.സ്കൂളിലേക്ക് പോകുന്ന വിദ്യാർത്ഥികളെ താൽക്കാലികമായി ഡ്രൈവിംഗ് ടെസ്റ്റ് കുറച്ച് സമയത്തേക്ക് നിർത്തിവെച്ച് എം വി ഐ എം കെ പ്രമോദ് ശങ്കർ തന്ന...
Other

വിദ്യാർഥിനി ബസ്സിൽ നിന്ന് തെറിച്ചുവീണ സംഭവം; നിമിഷങ്ങൾക്കകം നടപടിയെടുത്ത് മോട്ടോർ വാഹന വകുപ്പ്

തിരൂരങ്ങാടി: തിരൂരങ്ങാടി ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനി ശ്രീലക്ഷ്മി (17) ബസ്സിൽ നിന്നും തെറിച്ചുവീണ സംഭവത്തിൽ നിമിഷങ്ങൾക്കകം കർശന നടപടിയെടുത്ത് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും പ്രശംസ പിടിച്ചു പറ്റി തിരൂരങ്ങാടി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ. ഹംദി (HAMDI) എന്ന സ്വകാര്യ ബസിലെ ഡ്രൈവർക്കും കണ്ടക്ടർക്കുമെതിരെയാണ് കർശന നടപടി എടുത്തത്. അപകടം നടന്ന ഉടൻ തന്നെ തിരൂരങ്ങാടി ജോയിന്റ് ആർടിഒ എംപി അബ്ദുൽ സുബൈറിന്റെ നിർദ്ദേശപ്രകാരം എം വി ഐ എം കെ പ്രമോദ് ശങ്കർ, എ എം വി ഐ മാരായ ടി മുസ്തജാബ് , എസ് ജി ജെസി എന്നിവരുടെ നേതൃത്വത്തിൽ അപകട സ്ഥലം സന്ദർശിക്കുകയും, ചെമ്മാട് വെച്ച് ബസ് പരിശോധിക്കുകയും അപകടം വരുത്തുന്ന രീതിയിൽ ബസ് മുന്നോട്ടെടുത്തതിനും , ഡ്രൈവറുടെയും കണ്ടക്ടറുടെയും വീഴ്ചയ്ക്കെതിരെയും, ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസൻസ് സസ്പെൻഷൻ ഉൾപ്പെടെയുള്ള നടപടികൾക്ക് ശുപാർശ ചെയ്തതായും പെ...
error: Content is protected !!