സ്വർണക്കടത്ത്; യുവാക്കളെ തട്ടിക്കൊണ്ടുപോയ ക്വട്ടേഷൻ സംഘം പിടിയിൽ
കോഴിക്കോട്: കോഴിക്കോട് നഗരത്തെ വിറപ്പിച്ച് ക്വട്ടേഷന്‍ സംഘത്തെ പിടികൂടി പോലീസ്. മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മുണ്ടില്‍ത്താഴത്ത് നിന്നും പേരാമ്ബ്ര നടുവണ്ണുരില്‍ നിന്നും സ്വര്‍ണ്ണ കടത്തുമായി ബന്ധമുള്ള രണ്ട് യുവാക്കളെ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ച് മര്‍ദ്ദിച്ച് സ്വര്‍ണ്ണവും പണവും ആവശ്യപ്പെട്ട നാലംഗ സംഘമാണ് അറസ്റ്റിലായിരിക്കുന്നത്.മലപ്പുറം തയ്യിലക്കടവ് സ്വദേശികളായ ഇല്ലിക്കല്‍ വീട്ടില്‍ മുഹമ്മദ് സമീര്‍ (31), പൂനാടത്തില്‍ ജയരാജന്‍ (51), കടലുണ്ടി ആണ്ടിശ്ശേരി തൊടിപുഴക്കല്‍ രതീഷ് (32), എന്നിവരെയും ഇവര്‍ക്ക് വാഹനം എത്തിച്ചു നല്‍കിയ തയ്യിലകടവ് ഇല്ലിക്കല്‍ മുഹമ്മദ് റൗഫ് എന്നയാളെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടു പേരെയും തട്ടികൊണ്ടു പോകാന്‍ ഉപയോഗിച്ച കാറുകള്‍ അന്വേഷണ സംഘം കണ്ടെടുത്തിട്ടുണ്ട്.
കഴിഞ്ഞ മാസം 27ന് ദുബായിൽ നിന്ന് ഒരു കിലോ സ്വർണ്ണവുമായി കരിപ്പൂർ വിമാനത്താവ...