Tag: Nannambra Mandal Congress Committee

റേഷന്‍ കടകളിലെ സര്‍വര്‍ തകരാര്‍ ; നന്നമ്പ്ര മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പൊതുവിതരണ കേന്ദ്രത്തിനു മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു
Information

റേഷന്‍ കടകളിലെ സര്‍വര്‍ തകരാര്‍ ; നന്നമ്പ്ര മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പൊതുവിതരണ കേന്ദ്രത്തിനു മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു

തിരൂരങ്ങാടി : അടിക്കടി ഉണ്ടാകുന്ന സെര്‍വര്‍ തകരാര്‍ പരിഹരിക്കാതെ റേഷന്‍ വിതരണം തടസ്സപ്പെടുത്തി സാധാരണക്കാരന്റെ അന്നം മുടക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കെപിസിസി സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കുന്നതിന്റെ ഭാഗമായി നന്നമ്പ്ര മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃതൊത്തില്‍ വെള്ളിയാംപുറം പൊതുവിതരണ കേന്ദ്രത്തിനു മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു. ധര്‍ണ്ണ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ വി മൂസകുട്ടി ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് ഷാഫി പൂക്കയില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റ് സജിത്ത് കാച്ചീരി മുഖ്യ പ്രാഭാഷണം നടത്തി, പരിപാടിയില്‍ ബ്ലോക്ക് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിമാരായ യൂ വി അബ്ദുല്‍ കരീം, ഭാസ്‌കരന്‍ പുല്ലാണി ,യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് മുനീര്‍ പി പി , ഡി കെ ട്ടി എഫ് മണ്ഡലം ചെയര്‍മാന്‍ ദാസന്‍ കൈതക്ക...
error: Content is protected !!