Tag: Nannambra news

കുണ്ടൂരിൽ തെരുവ് നായയുടെ ആക്രമണം: കുട്ടികൾ ഉൾപ്പെടെ 4 പേർക്ക് പരിക്ക്
Other

കുണ്ടൂരിൽ തെരുവ് നായയുടെ ആക്രമണം: കുട്ടികൾ ഉൾപ്പെടെ 4 പേർക്ക് പരിക്ക്

കുണ്ടൂർ : തെരുവ് നായയുടെ ആക്രമണത്തിൽ 2 കുട്ടികൾ ഉൾപ്പെടെ 4 പേർക്ക് പരിക്കേറ്റു. കുണ്ടൂർ അത്താണിക്കലിൽ വ്യാഴാഴ്‌ച വൈകുന്നേരമാണ് സംഭവം. അയ്യാട്ടു പീടിയേക്കൽ മുഹമ്മദ് (55), കടവത്ത് വീട്ടിൽ മുജീബിന്റെ മകൻ അഫ്‌സിൻ (4), കോട്ടയ്ക്കൽ കാലോടി മുതുവിൽ ഷാഫിയുടെ മകൾ നഷ്‌വ ഖദീജ (മൂന്നര), എന്നിവർക്കും കൊടക്കൽ സ്വദേശികുമാണ് കടിയേറ്റത്. ആദ്യം കൊടക്കൽ സ്വദേശിക്കാണ് കടിയേറ്റത്. അവിടെ നിന്നും ഓടി വന്ന നായ കുണ്ടൂരിൽ പഞ്ചായത്ത് ഓഫീസിന് സമീപത്ത് മറ്റൊരു നായയെ കടിച്ചു പാലിക്കേല്പിച്ച ശേഷമാണ് മറ്റു മൂന്നുപേരെയും കടിച്ചത്. നഷ്‌വ ഖദീജ കോട്ടക്കലിൽ നിന്നും ബന്ധു വീട്ടിലേക്ക് വന്നതായിരുന്നു. ഈ കുട്ടിയെ കടിക്കുന്നത് കണ്ട് റോഡിലൂടെ പോകുകയായിരുന്ന മുഹമ്മദ് രക്ഷപ്പെടുത്താൻ വന്നതായിരുന്നു. ഇദ്ദേഹത്തിന്റെ മുഖത്താണ് കടിയേറ്റത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സ നൽകി. ...
Local news

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് 74.67 ലക്ഷം രൂപയുടെ ഉപകരണങ്ങൾ നൽകി

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് കെ.പി. എ മജീദ് എം. എൽ. എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 74.67 ലക്ഷം രൂപയുടെ ഉപകരണങ്ങൾ കൈമാറി. ബെഞ്ച്, കസേര, സ്റ്റൂൾ, സർജിക്കൽ, ഓപ്പറേഷൻ തീയേറ്റർ ഉപകരണങ്ങൾ, ഉപകരണങ്ങൾ സൂക്ഷിക്കുന്നതിനുള്ള അലമാരകൾ, രോഗികൾക്ക് ആവശ്യമുള്ള വിവിധ തരം കട്ടിലുകൾ, ട്രോളികൾ, സ്ട്രച്ചറുകൾ, വീൽ ചെയറുകൾ തുടങ്ങിയവയാണ് ആശുപത്രിക്ക് ലഭ്യമാക്കിയിട്ടുള്ളത്.കെ. പി.എ മജീദ് എം എൽ എ ഉദ്‌ഘാടനം ചെയ്തു. സി. പി. സുഹറബി അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ സി. പി ഇസ്മായീൽ, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇക്ബാൽ കല്ലുങ്ങൽ, ആശുപത്രി സൂപ്രണ്ട് പ്രഭുദാസ്, ഡിവിഷൻ കൗണ്സിലർ കക്കടവത്ത് അഹമ്മദ്‌ കുട്ടി, പി. കെ അസീസ്, ജാഫർ കുന്നത്തേരി, എം അബ്ദു റഹിമാൻ കുട്ടി, വി. പി കുഞ്ഞാമു, കെ മൊയ്‌തീൻ കോയ, മൂഴിക്കൽ സമദ് മാസ്റ്റർ, അയ്യൂബ് തലാപ്പിൽ, യു.എ റസാഖ്, ടി.കെ നാസർ, ഹാഡ്കൊ പ്രത...
error: Content is protected !!