Tag: Nannambra panchayath keralolsavam

നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് കേരളോത്സവം കബഡി മത്സരത്തില്‍ സൗഹൃദ കുണ്ടൂര്‍ ജേതാക്കള്‍
Local news, Other

നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് കേരളോത്സവം കബഡി മത്സരത്തില്‍ സൗഹൃദ കുണ്ടൂര്‍ ജേതാക്കള്‍

തിരൂരങ്ങാടി : നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് കേരളോത്സവം കബഡി മത്സരത്തില്‍ സൗഹൃദ കുണ്ടൂര്‍ ജേതാക്കളായി. ഒമ്പത് ടീമുകള്‍ മാറ്റുരച്ച വാശിയേറിയ മത്സരത്തില്‍ ഫൈനലില്‍ ശില്പ പയ്യോളിയെ പരാജയപ്പെടുത്തിയാണ് സൗഹൃദ കുണ്ടൂര്‍ ജേതാക്കളായത്. പഞ്ചായത്ത് സെക്രട്ടറി വിജയികള്‍ക്കുള്ള ട്രോഫി വിതരണം ചെയ്തു. ഫിറ്റ്വല്‍കല്ലത്താണി, ഹീറോസ് പാലാപാര്‍ക്ക്, ശില്പ പയ്യോളി, നൂ ബ്രറ്റ് കൊടിഞ്ഞി, ട്രാക് ഫോഴ്സ് കൊടിഞ്ഞി, നൂ സിറ്റി പാണ്ടിമുറ്റം, ടൌണ്‍ ടീം തെയ്യാല, ടൗണ്‍ ടീം കൊടിഞ്ഞി, സൗഹൃദ മൂലക്കല്‍ കുണ്ടൂര്‍ എന്നീ ഒമ്പത് ടീമുകളാണ് മത്സരത്തില്‍ മാറ്റുരച്ച്. ആവേശ്വജ്ജലമായ ഫൈനലില്‍ ശില്പ പയ്യോളിയെ പരാജയപ്പെടുത്തിയാണ് സൗഹൃദ കുണ്ടൂര്‍ ജേതാക്കളായത്. ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് പികെ റൈഹാനത്ത്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വികെ ശമീന തുടങ്ങി പഞ്ചായത്ത് പ്രതിനിധികളും നാട്ടുകാരും പങ്കെടുത്തു. ...
Local news, Other

നന്നമ്പ്ര പഞ്ചായത്ത് കേരളോത്സവം ; ഫുട്ബോളില്‍ ദിശ തിരുത്തി ജേതാക്കള്‍

തിരൂരങ്ങാടി : നന്നമ്പ്ര പഞ്ചായത്ത് കേരളോത്സവത്തില്‍ ഫുട്ബോള്‍ മത്സരത്തില്‍ കൊടിഞ്ഞി തിരുത്തി ദിശ ക്ലബ്ബ് ജേതാക്കളായി. കടുവള്ളൂര്‍ പഞ്ചായത്ത് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഹീറോസ് പാലാ പാര്‍ക്കിനെ പരാജയപ്പെടുത്തിയാണ് ദിശ ജേതാക്കളായത്. വിജയികള്‍ക്കുള്ള ട്രോഫി പഞ്ചായത്ത് പ്രസിഡന്റ് പി.കെ. റൈഹാനത്ത് വിതരണം ചെയ്തു. റണ്ണേഴ്‌സ് അപ്പിനുള്ള ട്രോഫി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.വി.മൂസക്കുട്ടി വിതരണം ചെയ്തു. സ്ഥിരസമിതി അധ്യക്ഷരായ സി.ബാപ്പുട്ടി, വി.കെ.ശമീന, മെമ്പര്‍മാരായ ഇ. പി.മുഹമ്മദ് സ്വാലിഹ്, നടുത്തൊടി മുഹമ്മദ് കുട്ടി, പി.പി.ശാഹുല്‍ ഹമീദ്, ഊര്‍പ്പായി സൈതലവി, ടി.കുഞ്ഞിമുഹമ്മദ്, കെ.ധന, കെ.ധന്യാദാസ്, എന്നിവര്‍ സംബന്ധിച്ചു. ...
Local news

നന്നമ്പ്ര പഞ്ചായത്ത് കേരളോത്സവത്തിന് തുടക്കമായി

കേരളോത്സവത്തിന് കൊടിയേറി.നന്നമ്പ്ര ഗ്രാമ പഞ്ചായത്ത് കേരളോത്സവത്തിന് ഇന്ന് പഞ്ചായത്ത് സ്റ്റേഡിയത്തിൽ ഫുട്ബോൾ മത്സരത്തോട് കൂടി തുടക്കമായി. പഞ്ചായത്ത് പ്രസിഡന്റ് റൈഹാനത്ത് ടീച്ചർ പി കെ ഉദ്ഘാടനം ചെയ്‌തു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ബാപ്പുട്ടി സി , ചെയർപേഴ്സൺ ഷമീന വി കെ , സുമിത്ര ചന്ദ്രൻ, മെമ്പർമാരായ മുഹമ്മദ് കുട്ടി നടുത്തൊടി , മുസ്തഫ നടുത്തൊടി , കുഞ്ഞിമുഹമ്മദ് , സിദ്ധീഖ് ഉള്ളക്കൻ , ഉമ്മു ഹബീബ , തസ്‌ലീന ഷാജി, യൂത്ത് കോർഡിനേറ്റർ ഹകീം , മറ്റു ക്ലബ് പ്രതിനിധികളും നാട്ടുകാരും സന്നിഹിതരായിരുന്നു. മറ്റു മത്സരങ്ങൾ വിവിധ സ്ഥലങ്ങളിൽ വിവിധ ദിവസങ്ങളിൽ നടക്കും. 20 ന് സമാപിക്കും. ...
error: Content is protected !!