Tag: Nannambra panchayath office

വീട്ടു നമ്പറിന് കൈക്കൂലി, അല്ലെങ്കിൽ ജനൽ പൊളിക്കണം, ഓവർസിയറും ഡ്രൈവറും പിടിയിൽ
Crime

വീട്ടു നമ്പറിന് കൈക്കൂലി, അല്ലെങ്കിൽ ജനൽ പൊളിക്കണം, ഓവർസിയറും ഡ്രൈവറും പിടിയിൽ

തിരൂരങ്ങാടി : വീട്ടു നമ്പർ ലഭിക്കാൻ ജനൽ പൊളിക്കണം, അല്ലെങ്കിൽ കൈക്കൂലി നൽകണം എന്നാവശ്യപ്പെട്ട് പണം വാങ്ങിയ ഓവർ സിയറും ഡ്രൈവറും വിജിലന്സിന്റ് പിടിയിലായി. നന്നംബ്ര പഞ്ചായത്ത് ഓവർ സിയർ കൊടിഞ്ഞി പനക്കത്തായം സ്വദേശി ജഫ്സൽ (34), ഡ്രൈവർ പരപ്പനങ്ങാടി പ്രയാഗ് തീയേറ്ററിന് സമീപം പനയാങ്കര ഡിജിലേഷ് (36) എന്നിവരാണ് പിടിയിലായത്. ചെറുമുക്ക് സ്വദേശിയായ തിലായിൽ ഷഹീർ ബാബുവിന്റെ പരാതിയിലാണ് അറസ്റ്റ്. ഇദ്ദേഹം ഉമ്മയുടെ പേരിലുള്ള സ്ഥലത്ത് വീട് നിർമിച്ചു പെർമിറ്റിന് പഞ്ചായത്തിൽ അപേക്ഷിച്ചിരുന്നു. എന്നാൽ പ്ലാനിൽ ഇല്ലാത്ത സ്ഥലത്ത് ജനൽ വെച്ചതായി പറഞ്ഞു പെർ മിറ്റ് നല്കാ നാവില്ലെന്നു പറഞ്ഞു. പിന്നീട് ഡ്രൈവർ ഇയാളെ ഫോണിൽ ബന്ധപ്പെട്ട് ഓവർ സിയർക്ക് പണം നൽകിയാൽ ശരിയാക്കാമെന്നു പറഞ്ഞു. 1000 കൊടുത്തെങ്കിലും ഇവർ സമ്മതിച്ചില്ല, 3000 വേണമെന്ന് പറഞ്ഞു. ഇല്ലെങ്കിൽ ജനൽ പൊളിച്ചു മാറ്റേണ്ടി വരുമെന്നും പറഞ്ഞു. തുടർന്ന് പരാതിക്കാരൻ...
Local news

പഞ്ചായത്ത് വാഹനം മാലിന്യ കൂമ്പാരത്തിൽ തള്ളിയ സംഭവം: സിപിഎം പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്തി

നന്നമ്പ്ര പഞ്ചായത്തിന്‍റെ ഉടമസ്ഥതയിലുളള വാഹനം മാലിന്യ കൂമ്പാരത്തില്‍ തള്ളിയതില്‍ സി പി എം നന്നമ്പ്ര ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.കുണ്ടൂർ ഓട് കമ്പനി പരിസരത്ത് നിന്നാരംഭിച്ച മാർച്ച് പഞ്ചായത്ത് ഓഫീസിന് മുമ്പിൽ സമാപിച്ചു. തുടർന്ന് നടന്ന ധർണ സിപിഐ എം താനൂർ ഏരിയ കമ്മിറ്റി അംഗം കെവിഎ കാദർ ഉദ്ഘാടനം ചെയ്തു. കെ ബാലന്‍ അധ്യക്ഷനായി.നന്നമ്പ്ര പഞ്ചായത്ത് അംഗം പി. പി ഷാഹുല്‍ ഹമീദ്, ലോക്കൽ കമ്മിറ്റി അംഗങ്ങളായ കെ പ്രസാദ്, വി കെ ഹംസ എന്നിവർ സംസാരിച്ചു. ലോക്കൽ സെക്രട്ടറി കെ ഗോപാലന്‍ സ്വാഗതവും സി ഷാഫി നന്ദിയും പറഞ്ഞു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/DJZgCD6FJxHCipEsk1vvvM പഞ്ചായത്തിൽ പുതിയ വാഹനം വാങ്ങിയതിനെ തുടർന്ന് പഴയ വാഹനം കൊടിഞ്ഞി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് നല്‍കാമെന്ന് സർക്കാരിൽ അറിയിച്ചാണ് മാലിന്യ കേന്ദ്രത്തിൽ തള്ളിയത്. ബ...
error: Content is protected !!