Tag: Nannambra panchayath president

നന്നമ്പ്രയിൽ പുതിയ പ്രസിഡന്റ് തസ്‌ലീന പാലക്കാട്ട് ആയേക്കും
Politics

നന്നമ്പ്രയിൽ പുതിയ പ്രസിഡന്റ് തസ്‌ലീന പാലക്കാട്ട് ആയേക്കും

നന്നമ്പ്ര : പഞ്ചായത്തിന്റെ പുതിയ പ്രസിഡന്റ് ആയി തസ്ലീന ഷാജിയെ മുസ്ലിം ലീഗ് പഞ്ചായത്ത് വർക്കിങ് കമ്മിറ്റി യോഗത്തിൽ ധാരണയായതായി അറിയുന്നു. ഇന്നലെ വൈകുന്നേരം മർകസിൽ ചേർന്ന യോഗത്തിലാണ് ഏകദേശ ധാരണ ആയത്. നിലവിൽ പ്രസിഡന്റ് സ്ഥാനം കൊടിഞ്ഞി പ്രദേശതുള്ള ആൾക്കായതിനാൽ മറ്റൊരു പേര് ഉയർന്നില്ല. മുൻ പ്രസിഡന്റിന് പുറമെ തസ്ലീന മാത്രമാണ് കൊടിഞ്ഞിയിൽ നിന്നുള്ളത്. ആറാം വാർഡ് കമ്മിറ്റി സൗദ മരക്കരുട്ടിയുടെ പേരാണ് പറഞ്ഞത്. ഭൂരിഭാഗം പേരും കൊടിഞ്ഞിക്ക് പ്രസിഡന്റ് പദവി നൽകണമെന്നാണ് അറിയിച്ചത്. ഏതാനും അംഗങ്ങൾ പഞ്ചായത്ത് കമ്മിറ്റി എടുക്കുന്ന തീരുമാനത്തെ പിന്തുണക്കുമെന്നു അറിയിച്ചു. മുൻ പ്രസിഡന്റിനെ രാജി വെപ്പിച്ചതിൽ പ്രതിഷേധിച്ച് പിരിച്ചു വിട്ടതായി പ്രഖ്യാപിച്ചിരുന്ന തിരുത്തി 21 ആം വാർഡ് കമ്മിറ്റിയും യോഗത്തിൽ പങ്കെടുത്തിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് ഇവർ തസ്ലീനയെ പറഞ്ഞതോടെ ലീഗ് കമ്മിറ്റിക്ക് കാര്യങ്ങൾ എളുപ്പമായി. ...
Local news

പഞ്ചായത്ത് പ്രസിഡന്റിന്റെ രാജി; വാർഡ് കമ്മിറ്റി പിരിച്ചു വിട്ടു. പുതിയ പ്രസിഡന്റ് തിരഞ്ഞെടുപ്പ് തലവേദന

നന്നമ്പ്ര : പഞ്ചായത്ത് പ്രസിഡന്റ് പി.കെ റൈഹാനത്തിനെ തൽസ്ഥാനം രാജിവെപ്പിച്ച സംഭവത്തിൽ പ്രതിഷേധിച്ച് പഞ്ചായത്ത് ഇരുപത്തിഒന്നാം വാർഡ് തിരുത്തി മുസ്ലിം ലീഗ് കമ്മറ്റി പിരിച്ചുവിട്ടു. റൈഹാനത്ത് ജനപ്രധിനിധിയായ വർഡാണിത്. വാർഡ് കമ്മറ്റി പിരിച്ചുവിട്ടതായും ഇക്കാര്യം പഞ്ചായത്ത് മുസ്‌ലിംലീഗ് കമ്മറ്റിയെ രേഖാമൂലം അറിയിച്ചതായും പ്രസിഡന്റ് മറ്റത്ത് അവറാൻ ഹാജി, ജനറൽ സെക്രട്ടറി എം.പി അബ്ദുറഷീദ്, ട്രഷറർ ടി.ടി അലി ഹാജി എന്നിവർ അറിയിച്ചു.പഞ്ചായത്ത്‌ പ്രസിഡന്റ് രാജിവയ്‌ക്കേണ്ട സാഹചര്യത്തെക്കുറിച്ച് ഇതുവരെ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മറ്റിയോ, മണ്ഡലം മുസ്‌ലിംലീഗ് കമ്മറ്റിയോ, ജില്ലാ മുസ്‌ലിം ലീഗ് കമ്മറ്റിയോ തങ്ങൾക്ക് വിശദീകരണം നൽകാത്തതിനാലാണ് രാജി എന്ന് നേതാക്കൾ പറഞ്ഞു.കഴിഞ്ഞ പഞ്ചായത്ത് മുസ്‌ലിംലീഗ് കമ്മറ്റിയാണ് അധ്യാപികകൂടിയായ റൈഹാനത്തിനെ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുത്തത്.2023ൽ വന്ന നിലവിലുള്ള പഞ്ചായത്ത് മു...
Local news

നന്നമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് പി.കെ.റൈഹാനത്ത് രാജിവെച്ചു

നന്നമ്പ്ര : പഞ്ചായത്ത് പ്രസിഡന്റ് മുസ്ലിം ലീഗിലെ പി.കെ.റൈഹാനത്ത് സ്ഥാനം രാജിവെച്ചു. ഇന്ന് വൈകുന്നേരം 4.45ന് പഞ്ചായത്ത് സെക്രട്ടറി ദേവേശി നാണ് രാജി നൽകിയത്. മുസ്ലിം ലീഗ് പാർട്ടി നിർദേശത്തെ തുടർന്നാണ് രാജി. 21 ആം വാർഡ് മെമ്പറായ റൈഹാനത്ത് ആദ്യമായാണ് മത്സരിക്കുന്നതും പഞ്ചായത്ത് പ്രസിഡന്റ് ആകുന്നതും. പാർട്ടി മെമ്പര്മാര്ക്കിടയിൽ ഉണ്ടായ അഭിപ്രായ ഭിന്നതയെ തുടർന്നാണ് സ്ഥാന ചലനം. മറ്റു അംഗങ്ങളെ പരിഗണിക്കുന്നില്ല എന്നായിരുന്നു പരാതി. നിരവധി ചർച്ചകൾക്ക് ഒടുവിലാണ് രാജിയിൽ എത്തിയത്. പാർലമെന്റ് തിരഞ്ഞെടുപ്പിന് ശേഷം ജില്ലാ കമ്മിറ്റി രാജി വെക്കാൻ ആവശ്യപ്പെടുകയായിരുന്നു. വാർഡ് കമ്മിറ്റിയുടെ എതിർപ്പിനെ തുടർന്ന് അന്ന് രാജി വെച്ചില്ല. പിന്നീട് ഞായറാഴ്ച ജില്ലാ കമ്മിറ്റി തിങ്കളാഴ്ച 5 മണിക്കുള്ളിൽ രാജി വെച്ച് വിവരം മേൽകമ്മിറ്റിയെ അറിയിക്കാൻ നിർദേശം നൽകുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആണ് രാജി. 21 അംഗ ഭരണസമിതി...
error: Content is protected !!