Tag: nannambra PHC

വ്യാജ ഒപ്പിട്ട് പണം തട്ടിപ്പ്, നന്നമ്പ്ര പി എച്ച് സി യിലെ ക്ലർക്കിന് കഠിന തടവും പിഴയും
Crime

വ്യാജ ഒപ്പിട്ട് പണം തട്ടിപ്പ്, നന്നമ്പ്ര പി എച്ച് സി യിലെ ക്ലർക്കിന് കഠിന തടവും പിഴയും

നന്നമ്പ്ര : മെഡിക്കൽ ഓഫീസറുടെ വ്യാജ ഒപ്പിട്ട് ആരോഗ്യവകുപ്പിൻെറ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഒരുലക്ഷം രൂപയുടെ തിരിമറി നടത്തിയ സംഭവത്തിൽ ജീവനക്കാരന് കോഴിക്കോട് വി ജിലൻസ് കോടതി കഠിനതടവും പിഴയും വിധിച്ചു. നന്നമ്പ്ര പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ യു.ഡി. ക്ലർക്കായിരുന്ന സി.കെ. മുരളീദാസിനാണ് ശിക്ഷ.2005-08 കാലഘട്ടത്തിൽ നന്നമ്പ്ര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൻെറ നാഷണൽ റൂറൽ ഹെൽത്ത് മിഷൻ (എൻ ആർ എച്ച് എം) ഫണ്ടിനു വേണ്ടിയുള്ള ബാങ്ക് അക്കൗണ്ടിൽനിന്ന് വിവിധ ഘട്ടങ്ങളിലായി മെഡിക്കൽ ഓഫീസറുടെ വ്യാജ ഒപ്പിട്ട് ഒരുലക്ഷം രൂപ വെട്ടിപ്പുനടത്തിയെന്നാ യിരുന്നു കേസ്. മലപ്പുറം വിജിലൻസ് യൂണിറ്റ് മുൻ ഡിവൈ.എസ്.പി. പിഅബ്ദുൽഹമീദാണ് അന്വേഷണം നടത്തിയത്. അഞ്ചു വകുപ്പുകളിലായി ഒരുവർഷം വീതം ആകെ അഞ്ചുവർഷം കഠിന തടവും 1,40,000 രൂപ പിഴ ഒടുക്കുന്നതിനുമാണ് കോഴിക്കോട് വിജിലൻസ് കോടതി ഉത്തരവിട്ടിരിക്കുന്നത്. പ്രോസിക്യൂഷനു വേണ്ടി വിജിലൻസ് പ...
Local news

നന്നമ്പ്ര ആശുപത്രി കെട്ടിടത്തിലെ ‘വിവാദ’ പേര് മായ്ച്ചു

നന്നമ്പ്ര കുടുംബരോഗ്യ കേന്ദ്രത്തിന്റെ കെട്ടിടത്തിൽ പ്രവാസി സംഘടനയുടെ പേര് എഴുതിയത് സംബന്ധിച്ച വിവാദത്തിന് പരിസമാപ്തി. കെട്ടിടത്തിലെ പേര് ആശുപത്രി അധികൃതർ മായ്ച്ചു കളഞ്ഞു. ആശുപത്രിക്ക് കിടത്തി ചികിത്സ ആരംഭിക്കുന്നതിന് വേണ്ടി 40 വർഷം മുമ്പ് പ്രവാസികളുടെ സഹായത്തോടെ നിർമിച്ച കെട്ടിടത്തിലാണ് ഒന്നര വർഷം മുമ്പ് 'ഡോനേറ്റഡ് ബൈ, കൊടിഞ്ഞി മുസ്ലിം റിലീഫ് കമ്മിറ്റി' എന്ന് എഴുതിയത്. എന്നാൽ ഇതിനെതിരെ ഡി സി സി ജനറൽ സെക്രട്ടറി യും തിരൂരങ്ങാടി നിയോജക മണ്ഡലം ചെയർമാനും പ്രദേശത്തുകരൻ കൂടിയായ കെ പി കെ തങ്ങൾ പരസ്യമായി രംഗത്തു വന്നു. യു ഡി എഫിൽ ഇത് വിഷയമായതോടെ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് ശേഷം പേര് മായ്ക്കാൻ ധാരണയായത്രേ. എന്നാൽ ഇതിന് ശേഷവും നടപടി ഇല്ലാതായതോടെ വീണ്ടും പരാതികൾ നൽകി. വിവരാവകാശ പ്രകാരം അപേക്ഷ നല്കിയപ്പോഴും പേര് എഴുതാൻ തീരുമാനിച്ചത് സംബന്ധിച്ച് വ്യക്തമായ മറുപടി ലഭിച്ചില്ല. ഇതോടെ അനധികൃത മായി കയ്യേറ...
Local news

നന്നമ്പ്ര പിഎച്ച്‌സിക്ക് നിര്‍മിച്ച കെട്ടിടത്തില്‍ കെഎംആര്‍സിയുടെ പേര് എഴുതിയത് സംബന്ധിച്ച്‌ വീണ്ടും ലീഗ് – കോണ്‍ഗ്രസ് പോര്.

കൊടിഞ്ഞിയിലെ നന്നമ്പ്ര പിഎച്ച്‌സിക്ക് പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് കിടത്തി ചികിത്സയ്ക്കായി കെട്ടിടമുണ്ടാക്കിയിരുന്നു. സിറ്റിസണ്‍ വാര്‍ഡ് എന്ന പേരില്‍ നിര്‍മിച്ചത് കൊടിഞ്ഞിയിലെ യുഎഇയിലെ പ്രവാസികളുടെ കൂട്ടായ്മയായ കൊടിഞ്ഞി മുസ്ലിം റിലീഫ് സെല്ലിന്റെ നേതൃത്വത്തിലായിരുന്നു. പത്ത് ബെഡുള്ള കെട്ടിടമുണ്ടാക്കിയെങ്കിലും കിടത്തി ചികിത്സ ആരംഭിച്ചില്ല. ഒന്നിലേറെ തവണ കിടത്തി ചികിത്സയുടെ ഉദ്ഘാടനവും നടത്തിയിരുന്നു.കഴിഞ്ഞ ഭരണ സമിതിയുടെ കാലത്ത് പഴയ കെട്ടിടത്തില്‍ സ്‌പോണ്‍സേര്‍ഡ് ബൈ - കൊടിഞ്ഞി മുസ്ലിം റിലീഫ് സെല്‍ എന്ന് എഴുതിയത് പുതിയ വിവാഗത്തിന് കാരണമായി. പേര് മായിക്കണമെന്ന് ആവശ്യപ്പെട്ട് ,യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്ത് ഭരണസമിതിക്ക് കോണ്‍ഗ്രസ് നേതാവ് പരാതി നല്‍കി. കെഎംആര്‍സിയുടെ ഫണ്ട് കൊണ്ട് മാത്രമല്ല കെട്ടിടം നിര്‍മിച്ചതെന്നും മറ്റുള്ളവരുടെ ഫണ്ടും ഉണ്ടായിരുന്നു എന്നും അത് കൊണ്ട് ഈ പേര് എഴുതാന്‍ പാടില്ല എന്നുമ...
error: Content is protected !!