വ്യാജ ഒപ്പിട്ട് പണം തട്ടിപ്പ്, നന്നമ്പ്ര പി എച്ച് സി യിലെ ക്ലർക്കിന് കഠിന തടവും പിഴയും

നന്നമ്പ്ര : മെഡിക്കൽ ഓഫീസറുടെ വ്യാജ ഒപ്പിട്ട് ആരോഗ്യവകുപ്പിൻെറ ബാങ്ക് അക്കൗണ്ടിൽ നിന്ന് ഒരുലക്ഷം രൂപയുടെ തിരിമറി നടത്തിയ സംഭവത്തിൽ ജീവനക്കാരന് കോഴിക്കോട് വി ജിലൻസ് കോടതി കഠിനതടവും പിഴയും വിധിച്ചു.

നന്നമ്പ്ര പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ യു.ഡി. ക്ലർക്കായിരുന്ന സി.കെ. മുരളീദാസിനാണ് ശിക്ഷ.
2005-08 കാലഘട്ടത്തിൽ നന്നമ്പ്ര പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൻെറ നാഷണൽ റൂറൽ ഹെൽത്ത് മിഷൻ (എൻ ആർ എച്ച് എം) ഫണ്ടിനു വേണ്ടിയുള്ള ബാങ്ക് അക്കൗണ്ടിൽനിന്ന് വിവിധ ഘട്ടങ്ങളിലായി മെഡിക്കൽ ഓഫീസറുടെ വ്യാജ ഒപ്പിട്ട് ഒരുലക്ഷം രൂപ വെട്ടിപ്പുനടത്തിയെന്നാ യിരുന്നു കേസ്.

മലപ്പുറം വിജിലൻസ് യൂണിറ്റ് മുൻ ഡിവൈ.എസ്.പി. പി
അബ്ദുൽഹമീദാണ് അന്വേഷണം നടത്തിയത്. അഞ്ചു വകുപ്പുകളിലായി ഒരുവർഷം വീതം ആകെ അഞ്ചുവർഷം കഠിന തടവും 1,40,000 രൂപ പിഴ ഒടുക്കുന്നതിനുമാണ് കോഴിക്കോട് വിജിലൻസ് കോടതി ഉത്തരവിട്ടിരിക്കുന്നത്. പ്രോസിക്യൂഷനു വേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ കെ. അരുൺനാഥ് ഹാജരായി.

error: Content is protected !!