നന്തന്‍കോട് കൂട്ടക്കൊല ; പ്രതി കേദല്‍ ജിന്‍സണ്‍ രാജ കുറ്റക്കാരനെന്ന് കോടതി ശിക്ഷാവിധിയില്‍ വാദം നാളെ
തിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കൊലപാതകക്കേസില്‍ പ്രതി കേദല്‍ ജിന്‍സണ്‍ രാജ കുറ്റക്കാരനെന്ന് കോടതി. ശിക്ഷാവിധിയില്‍ വാദം നാളെ നടത്തുമെന്നും തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി അറിയിച്ചു. 2017 ഏപ്രില്‍ അഞ്ചിനാണ് അച്ഛന്‍ പ്രൊഫ. രാജ തങ്കം, അമ്മ ഡോ. ജീന്‍പത്മം, സഹോദരി കരോളിന്‍, ബന്ധുവായ ലളിത എന്നിവരെ കേദല്‍ കൊലപ്പെടുത്തിയത്. ഏപ്രില്‍ എട്ടിനാണ് കേരളക്കര ക്രൂര കൊലപാതകം അറിയുന്നത്. കൊലപാതകം, തെളിവ് നശിപ്പക്കല്‍, ആയുധമുപയോഗിച്ച് പരിക്കേല്‍പ്പിക്കുക എന്നീ കുറ്റങ്ങളാണ് പ്രതിക്ക് നേല്‍ ചുമത്തിയിരിക്കുന്നത്. കേദലിനെതിരെ ചുമത്തിയിരിക്കുന്ന എല്ലാ കുറ്റങ്ങളും തെളിഞ്ഞതായി കോടതി വ്യക്തമാക്കി.
എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ വിധി വരാനൊരുങ്ങുന്നത്. കുടുംബാംഗങ്ങളോടുള്ള പക കൊണ്ടാണ് കൊലപാതകം എന്ന് പ്രതി വെളിപ്പെടുത്തിയിരുന്നു. 2017 ഏപ്രില്‍ 5 നാണ് ആദ്യത്തെ 3 കൊലപാതകങ്ങളും നടത്തുന്നത്. രണ്...