Tag: Narikkuni

ഒരു കോടി രൂപയുടെ സ്വർണവുമായി യുവതി കരിപ്പൂരിൽ പിടിയിൽ
Crime

ഒരു കോടി രൂപയുടെ സ്വർണവുമായി യുവതി കരിപ്പൂരിൽ പിടിയിൽ

കരിപ്പൂർ : കരിപ്പൂരിൽ ഒരു കോടിയുടെ സ്വർണവുമായി യുവതി കസ്റ്റംസ് പിടിയിൽ . ഇന്നലെ രാത്രി കരിപ്പൂർ വിമാനത്താവളം വഴി അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഏകദേശം ഒരുകോടി രൂപ വിലമതിക്കുന്ന സ്വർണം കോഴിക്കോട് എയർ കസ്റ്റംസ്‌ ഇന്റലിജൻസ് ഉദ്യോഗസ്ഥർ കോഴിക്കോട് നരിക്കുനി സ്വദേശിനിയായ കണ്ടൻ പ്ലാക്കിൽ അസ്മാബീവി (32) യിൽ നിന്നും പിടികൂടി . എയർ ഇന്ത്യ എക്സ്പ്രസ്സ്‌ വിമാനത്തിൽ ദുബായിൽ നിന്നും എത്തിയ അസ്മാബീവി തന്റെ അടിവസ്ത്രത്തിനുള്ളിൽ അതിവിദഗ്ദമായി ഒളിപ്പിച്ചുകൊണ്ടുവന്ന സ്വർണ്ണമിശ്രിതമടങ്ങിയ 2031 ഗ്രാം തൂക്കമുള്ള 2 പാക്കറ്റുകൾ ആണ് കസ്റ്റംസ് പിടികൂടിയത്. പിടികൂടിയ സ്വർണ്ണമിശ്രിതത്തിൽ നിന്നും സ്വർണപ്പണിക്കാരന്റെ സഹായത്തോടെ സ്വർണം വേർതിരിച്ചെടുത്തപ്പോൾ 99.68 ലക്ഷം രൂപ വിലമതിക്കുന്ന 24 കാരറ്റ് പരിശുദ്ധിയുള്ള 1.769 കിലോ സ്വർണം ലഭിച്ചു. അസ്മാബീവിയുടെ അറസ്റ്റും മറ്റു തുടർനടപടികളും കസ്റ്റംസ് സ്വീകരിച...
Breaking news

വിവാഹ സൽക്കാരത്തിൽ ഭക്ഷ്യ വിഷബാധ, രണ്ടര വയസ്സുകാരൻ മരിച്ചു.

ചിക്കൻ റോളിൽനിന്നാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇത് വിതരണം ചെയ്ത 3 കടകളും അടച്ചു പൂട്ടിച്ചു. കോഴിക്കോട് - വീരമ്പ്രത്ത്‌ ഭക്ഷ്യവിഷബാധയേറ്റ് രണ്ടര വയസുകാരന്‍ മരിച്ചു. നരിക്കുനി ഇയ്യാട് കുണ്ടായി ചങ്ങളംകണ്ടി അക്ബറിന്‍റെ മകന്‍ മുഹമ്മദ് യമീനാണ് മരിച്ചത്. വ്യാഴാഴ്ച വീടിനടുത്തുള്ള ബന്ധുവീട്ടിലെ വിവാഹത്തില്‍ പങ്കെടുത്ത് തച്ചംപൊയിലിലുള്ള വധുവിന്‍റെ വീട്ടില്‍ മുഹമ്മദ്‌ യമീനും കുടുംബവും വിരുന്നിന് പോയിരുന്നു. ഇവിടെ നിന്ന് കഴിച്ച ചിക്കൻ റോളിൽനിന്ന് വിഷബാധയേറ്റതാണെന്ന് കരുതുന്നതായി ബന്ധുക്കള്‍ പറഞ്ഞു. വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്ത കുട്ടിയുടെ സഹോദരി എട്ടുവയസുകാരി ഇസ ഫാത്തിമ അടക്കം12 പേര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ചികിത്സയിലുള്ള ആരുടെയും ആരോഗ്യ നില ഗുരുതരമല്ലെന്നാണ് വിവരം. ഇന്നലെയാണ് ഒരു വിവാഹവീട്ടിൽ നിന്നും നരിക്കുനി വീരമ്പ്രം സ്വദേശി അക്ബറിൻ്റെ വീട്ടിലേക്ക് ഭക്ഷണം പാർസല...
error: Content is protected !!