Tag: National english medium school

‘ മഴത്തുള്ളികള്‍ ‘ ; പ്രിസം സഹവാസ ക്യാമ്പ് സമാപിച്ചു
Local news

‘ മഴത്തുള്ളികള്‍ ‘ ; പ്രിസം സഹവാസ ക്യാമ്പ് സമാപിച്ചു

തിരൂരങ്ങാടി: അസ്മി പ്രിസം കേഡറ്റിന്റെ ദ്വിദിന റസിഡന്‍ഷ്യല്‍ ക്യാമ്പ് 'മഴത്തുള്ളികള്‍' ചെമ്മാട് നാഷണല്‍ ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സമാപിച്ചു. തിരൂരങ്ങാടി മുന്‍സിപ്പാലിറ്റി വികസന സ്ഥിരസമിതി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങള്‍ ഉദ്ഘാടനം ചെയ്തു. വിവിധ ഗെയിമുകള്‍, ചെസ്സ് പരിശീലനം, ഫീല്‍ഡ് ട്രിപ്പ്, മീറ്റ് ദ ലീഡര്‍ , സ്പിരിച്വല്‍ എംപവര്‍മെന്റ് തുടങ്ങിയ സെഷനുകള്‍ നടന്നു. സ്‌കൂള്‍ പ്രിന്‍സിപ്പള്‍ മുഹ് യുദ്ധീന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ''നര്‍മ്മം ധര്‍മ്മം കര്‍മ്മം'',ഹു ആം ഐ ? എന്നീ വിഷയങ്ങളില്‍ ഷാഫി മാസ്റ്റര്‍ ആട്ടീരിയും,നൗഫല്‍ കൂമണ്ണയും കാഡറ്റുകളുമായി സംവദിച്ചു. സ്‌കൂള്‍ പ്രിസം മെന്റര്‍ ക്യാപ്റ്റന്‍ അശീം വാഫി ചെമ്മാട്, അധ്യാപകരായ ഹബീബ് റഹ്‌മാന്‍ മുസ്ലിയാര്‍ ചെമ്മാട്, ഫൈസല്‍ ദാരിമി കൊട്ടപ്പുറം, റാഷിദ് ഹുദവി പാലത്തിങ്ങല്‍,നുസ്ഫത്ത് , സൈഫുന്നിസ, ഖദീജ,മെന്റര്‍മാരായ നാജിഹ, നുഫൈസ, ത...
Information

ടോപ്പേഴ്സ് മീറ്റും ഫ്രെഷേഴ്സ് ഡെയും സംഘടിപ്പിച്ചു

ചെമ്മാട് : നാഷണൽ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കണ്ടറി സ്കൂൾ പുതിയ അധ്യായന വർഷത്തിലെ കെ. ജി വിദ്യാർത്ഥികളുടെ ഫ്രെഷേഴ്സ് ഡേയും പ്ലസ് ടു, എസ്.എസ്.എൽ.സി പരീക്ഷകളിലും സമസ്ത പൊതു പരീക്ഷയിലും ഉന്നത വിജയം നേടിയ വിദ്യാർത്ഥികളുടെ ടോപ്പേഴ്സ് മീറ്റും സംഘടിപ്പിച്ചു.ചെമ്മാട് നാഷണൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ ക്യാമ്പസിൽ നടന്ന പരിപാടി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.ദാറുൽ ഹുദ ഇസ്ലാമിക യൂണിവേഴ്സിറ്റി വൈസ് ചാൻസ് ലർ ഡോക്ടർ ബഹാഉദ്ധീൻ മുഹമ്മദ്‌ നദ്‌വി പുതിയ വിദ്യാർത്ഥികളുടെ പഠനാരംഭം കുറിച്ചു. സ്കൂൾ പ്രിൻസിപ്പൽ എ.മുഹയിദ്ധീൻ അധ്യക്ഷനായി.തിരൂരങ്ങാടി മുൻസിപ്പൽ ചെയർമാൻ കെ. പി മുഹമ്മദ്‌ കുട്ടി പ്രതിഭകളെ അവാർഡ് നൽകി ആദരിച്ചു. ട്രസ്റ്റ്‌ ജനറൽ സെക്രട്ടറി ശാഫി ഹാജി ചെമ്മാട് മുഖ്യ പ്രഭാഷണം നിർവഹിച്ചു,ട്രസ്റ്റ്‌ ഭാരവാഹികളായ യൂസുഫ് ചോനാരി,ശംസുദ്ധീൻ ഹാജി, ഷാമൂൺ, ഹസൈൻ ഹാജി, മുഹമ്മദ്‌ കുട്ടി ഹാജി,തിരൂരങ്ങാടി മുനി...
Other

സ്കൂൾ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ സംഘട്ടനം, 10 പേർക്ക് പരിക്ക്

തിരൂരങ്ങാടി: ചെമ്മാട് സ്കൂൾ വിദ്യാർഥികളും നാട്ടുകാരായ യുവാക്കളും തമ്മിൽ സംഘട്ടനം, പത്തിലേറെ പേർക്ക് പരിക്ക്. നാഷണൽ സ്കൂളിലെ വിദ്യാർഥികളും പരിസര പ്രദേശത്തെ യുവാക്കളും തമ്മിലാണ് സംഘർഷമുണ്ടായത്. ഇരു കൂട്ടരും തമ്മിലുണ്ടായ വാക്കുതർക്കം സംഘട്ടനത്തിൽ എത്തുകയായിരുന്നു. ചാവി കൊണ്ട് കുത്തിയതായും ബ്ലേഡ് കൊണ്ട് വരഞ്ഞതായും പരിക്കേറ്റവർ പറയുന്നു. പരിക്കേറ്റവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ വെച്ചും പിന്നീട് സംഘർഷാവസ്ഥ ഉണ്ടായി. പരിക്കേറ്റവരുടെ ബന്ധുക്കൾ ആശുപത്രിയിൽ രാത്രി എത്തിയപ്പോൾ ഇവിടെ വെച്ച് വാക്കു തർക്കം ഉണ്ടാകുകയായിരുന്നു. പോലീസിൽ പരാതി നൽകിയിട്ടുണ്ട്....
error: Content is protected !!