Saturday, June 20

Tag: National helath mission

ഡോ. കെ എം. ജാനിഫ് ആരോഗ്യ കേരളം മലപ്പുറം ജില്ലാ പ്രോഗ്രാം മാനേജര്‍
Malappuram

ഡോ. കെ എം. ജാനിഫ് ആരോഗ്യ കേരളം മലപ്പുറം ജില്ലാ പ്രോഗ്രാം മാനേജര്‍

ആരോഗ്യകേരളം മലപ്പുറം ജില്ലാ പ്രോഗ്രാം മാനേജരായി ഡോ. ജാനിഫ് കെ.എം ചുമതലയേറ്റു. മലപ്പുറം പറപ്പൂർ സ്വദേശിയായ ഡോ. ജാനിഫ് പെരുമണ്ണ ക്ലാരി കുടുംബാരോഗ്യ കേന്ദ്രത്തിലെ അസിസ്റ്റന്റ് സര്‍ജനായിരുന്നു. ഒഴൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തെ ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തിയതില്‍ മുഖ്യ പങ്കുവഹിച്ച വ്യക്തിയാണ് ഇദ്ദേഹം. 2022 ല്‍ ഒഴൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തെ ദേശീയ ഗുണനിലവാര പട്ടികയില്‍ 98 ശതമാനം മാര്‍ക്കോടെ ഒന്നാം സ്ഥാനത്തെത്തിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ 'കാഷ്' അവാര്‍ഡ് ആശുപത്രിക്ക് നേടിക്കൊടുത്തു. 2025 ഏപ്രിലില്‍ ജില്ലാ ആരോഗ്യവകുപ്പിന്റെ മികച്ച കുടുംബാരോഗ്യ കേന്ദ്രത്തിനുള്ള പുരസ്‌കാരം പെരുമണ്ണ ക്ലാരി കുടുംബാരോഗ്യ കേന്ദ്രത്തിനു നേടിക്കൊടുത്തു. കേരള ഗവ. മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍ (കെ.ജി.എം.ഒ.എ) മലപ്പുറം ജില്ലാ സെക്രട്ടറിയായിരുന്ന രണ്ടുവര്‍ഷവും മികച്ച ജില്ലാ സെക്രട്ടറി, എഡിറ്റേഴ്‌സ് അവാര്‍ഡ് ഫോര്‍ ബെസ്...
error: Content is protected !!