Tag: national highway development

ദേശീയ പാത വികസനം: വെന്നിയൂർ മഹല്ല് ഖബർസ്ഥാനിൽ മാറ്റാതെ കിടക്കുന്ന ഖബറുകൾ മാറ്റി മറവ് ചെയ്യുന്നു
Malappuram

ദേശീയ പാത വികസനം: വെന്നിയൂർ മഹല്ല് ഖബർസ്ഥാനിൽ മാറ്റാതെ കിടക്കുന്ന ഖബറുകൾ മാറ്റി മറവ് ചെയ്യുന്നു

വെന്നിയൂർ : ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട സ്ഥലമെടുപ്പിന്റെ ഭാഗമായി വെന്നിയൂർ മഹല്ല് ജുമാ മസ്ജിദ് ഖബർസ്ഥാൻ ഉൾപെടുന്ന സ്ഥലം ഹൈവേ അക്വിസിഷൻ നടപടികൾ ദ്രുതഗതിയിൽ പുരോഗമിക്കുന്ന സാഹചര്യത്തിൽ വെന്നിയൂർ മഹല്ല് ഖബർസ്ഥാനിൽ ഇനിയും മാറ്റാതെ അവശേഷിക്കുന്ന നൂറുകണക്കിന് ഖബറുകൾ കേരള മുസ്‌ലിം ജമാഅത്ത് , എസ് വൈ എസ്, എസ് എസ് എഫ് വെന്നിയൂർ ഘടകത്തിന്റെ നേതൃത്വത്തിൽ ജനകീയ പങ്കാളിത്തത്തോടെ തുറന്ന് പരിശോധിച്ച് ശേഷിപ്പുകൾ മാറ്റി മറവ് ചെയ്യുന്നു. പുരാതനമായ വെന്നിയൂർ മഹല്ല് ഖബർസ്ഥാനിലെ ഏതാനും ഖബറുകൾ അവകാശികൾ അവരുടെ സ്വന്തം ചിലവിൽ മാറ്റി സ്ഥാപിച്ചിരുന്നു. ആയതിന് ശേഷവും നൂറ്റാണ്ട് പഴക്കമുള്ള പല ഖബറുകളും ഇത് വരെ മാറ്റാതെ അവശേഷിക്കുന്നു. വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ ... https://chat.whatsapp.com/I8cE0VWm2n47ECUmn9e9xeഉത്തരവാദിത്വപ്പെട്ട അവകാശികൾ ഇല്ലാത്തതിനാലോ ഖബർ മാറ്റി സ്ഥാപിക്കാനുള്ള സാമ്പത്തിക ബാ...
Malappuram

ദേശീയപാതയിൽ ദുരന്തക്കെണിയായി കിണറുകൾ

തിരൂരങ്ങാടി: സുരക്ഷയൊരുക്കാതെ ദേശീയപാത നിർമാണം അപകട ഭീഷണിയാവുന്നു, പുതിയ പാത സ്ഥലങ്ങളിൽ നിരവധി കിണറുകളാണ് ദുരന്തം മാടി വിളിക്കുന്നത്, കിണറുകളിലെ ആൾമറകൾ ദേശീയ പാത നിർമാണത്തിനായി പൊളിച്ചിട്ട് മാസങ്ങളായി, നടന്നു പോകുമ്പോൾ ഒന്ന് അടിതെറ്റിയാൽ കിണറ്റിൽ വീണുപോകുന്ന സ്ഥിതിയാണ്, വാഹനങ്ങൾ ,സൈക്കിൾ അടക്കം അപകടത്തിന് സാധ്യതയേറെയാണ്, പലയിടങ്ങളിലും സർവീസ് റോഡുകൾ വന്നതോടെ ഇതിനോട് ചേർന്നാണ് തുറസ്സായ നിലയിൽ കിണറുകൾ മരണക്കെണിയായി നിൽക്കുന്നതെന്ന് തിരൂരങ്ങാടി നഗരസഭ വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഇഖ്ബാൽ കല്ലുങ്ങൽ പറഞ്ഞു, ഇത് അപകടങ്ങൾക്ക് സാധ്യതയേറ്റുന്നു,ദേശീയപാതക്ക് ഏറ്റെടുത്ത സ്ഥലങ്ങളിലെകിണറുകൾക്ക് അടിയന്തരമായി സുരക്ഷയൊരുക്കണം, ചിത്രം, കക്കാട് ദേശീയപാതയിൽ സർവീസ് റോഡിനരികെ കിണർ തുറസായ നിലയിൽ ...
Malappuram

അതിവേഗത്തില്‍ ആറുവരിയാകാന്‍ ദേശീയപാത 66: മഴയ്ക്ക് മുമ്പേ ആദ്യഘട്ട ടാറിങ് പൂര്‍ത്തീകരിക്കാന്‍ ശ്രമം

ജില്ലയില്‍ 3028.29 കോടി രൂപ നഷ്ടപരിഹാരം നല്‍കി വേഗമേറിയതും സുഗമവുമായ വാഹന ഗതാഗതത്തിന് വഴിയൊരുക്കി പനവേല്‍ - കന്യാകുമാരി ദേശീയപാത 66 ആറുവരിയായി വികസിപ്പിക്കുന്ന പ്രവൃത്തികള്‍ ദ്രുദഗതിയില്‍. കോഴിക്കോട്-മലപ്പുറം ജില്ലാ അതിര്‍ത്തിയായ ഇടിമുഴിക്കല്‍ മുതല്‍ മലപ്പുറം-തൃശൂര്‍ ജില്ലാ അതിര്‍ത്തിയായ കാപ്പിരിക്കാട് വരെ 76 കിലോമീറ്ററിലാണ് പുതിയ പാത നിര്‍മിക്കുന്നത്. ഇടിമുഴിക്കല്‍ മുതല്‍ വളാഞ്ചേരി വരെയും വളാഞ്ചേരി മുതല്‍ കാപ്പിരിക്കാട് വരെയുമായി രണ്ടു റീച്ചുകളിലായാണ് ജില്ലയിലെ ദേശീയപാത വികസന പ്രവൃത്തി. 3496.45 കോടിരൂപ ചെലവഴിച്ചാണ് ജില്ലയില്‍ ദേശീയപാത ആറുവരിയാക്കി വികസിപ്പിക്കുന്നത്. ദേശീയപാതയ്ക്കായി ഏറ്റെടുത്ത ഭൂമിയിലെ 80 ശതമാനം മരങ്ങളും മുറിച്ചുമാറ്റിയിട്ടുണ്ട്. നിലവില്‍ ഈ ഭാഗങ്ങള്‍ നിരപ്പാക്കുന്ന പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്.  കോട്ടക്കല്‍, വളാഞ്ചേരി, കുറ്റിപ്പുറം എന്നിവിടങ്ങളില്‍ പാലങ്ങളുടെ ...
Kerala

കെ-റെയില്‍: ആരും ദുഃഖിക്കേണ്ടി വരില്ല; പുനരധിവാസവും നഷ്ടപരിഹാരവും ഉറപ്പാക്കും- മുഖ്യമന്ത്രി

മലപ്പുറം: കെ- റെയിൽ പദ്ധതിയെ എതിർക്കുന്നവർക്കെതിരെ വിമർശനം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതി നടപ്പിലാക്കുന്നതിനെതിരെ ഉയർന്നുവരുന്നത് അനാവശ്യ ബഹളമാണ്. ആരെയും ഉപദ്രവിക്കാനല്ല സർക്കാർ പദ്ധതികൾ. സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കുമ്പോൾ ആരും ദുഃഖിക്കേണ്ടി വരില്ല. പുനരധിവാസവും നഷ്ടപരിഹാരവും ഉറപ്പാക്കിയായിരിക്കും പദ്ധതി നടപ്പിലാക്കുക. ആർക്കൊക്കെ നഷ്ടങ്ങൾ സംഭവിക്കുന്നുവോ അവർക്കൊപ്പം ഇടത് സർക്കാർ ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഎം മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാടിന്റെ വികസനത്തിനെതിരായ ചില ക്ഷുദ്ര ശക്തികളുടെ പ്രചാരണങ്ങൾക്കെതിരെ ജാഗ്രത പുലർത്തണം. ദേശീയപാതയക്കായി സ്ഥലം ഏറ്റെടുത്തപ്പോഴും ആദ്യഘട്ടത്തിൽ സമാനമായ പ്രതിഷേധമുണ്ടായി. പക്ഷെ നഷ്ടപരിഹാരത്തിന്റെ കാര്യത്തിൽ ഒരാൾക്കും വിഷമിക്കേണ്ടി വന്നില്ല. മലപ്പുറത്ത് വലിയ പ്രശ്ന...
error: Content is protected !!