നവകേരള സദസ്സിലേക്ക് വിദ്യാർത്ഥികളെ കൊണ്ടുപോകുന്ന സ്കൂൾ അധികാരികളെ തടയും :എം.എസ്.എഫ്
തിരൂരങ്ങാടി : സർക്കാരിന്റെ രാഷ്ട്രീയ മേളയും നവകേരള നാടകവും കാണാൻ ‘അച്ചടക്കമുള്ള’ 200 വീതം വിദ്യാർത്ഥികളെ വിവിധ സ്കൂളുകളിൽ നിന്ന് എത്തിക്കണമെന്ന സർക്കാർ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടുപോകുന്ന സ്കൂൾ അധികാരികളെ തടയുമെന്ന് എം.എസ്.എഫ്. നവ കേരള സദസ് തുടക്കത്തിൽ തന്നെ പൊളിഞ്ഞതിന്റെ ഭാഗമായാണ് സർക്കാരിന്റെ വിചിത്ര തീരുമാനം വന്നിരിക്കുന്നത്. വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട സ്കോളർഷിപ്പുകളും ഫെലോഷിപ്പുകളും അടക്കം മുടങ്ങിക്കിടക്കുന്ന സാഹചര്യത്തിൽ സർക്കാർ നടത്തുന്ന ധൂർത്ത് കാണാൻ വിദ്യാർത്ഥികളെ ക്ലാസുകൾ മുടക്കി കൊണ്ടുപോകാനുള്ള തീരുമാനം തിരുത്തണമെന്നും എം.എസ്.എഫ് ആവശ്യപ്പെടുന്നു.
നവ കേരള സദസ് വിവാദങ്ങളിൽ നിൽക്കെ ആളെ കൂട്ടാനുള്ള സർക്കാർ നിർദേശമായാണ് ഇതിനെ കാണേണ്ടത്. വിദ്യാർത്ഥികളുടെ നിഷേധിക്കപ്പെട്ട അവകാശങ്ങളെ ചോദ്യം ചെയ്ത് കരിങ്കൊടി പ്രതിഷേധം നടത്തിയ എം.എസ്.എഫിന്റെ പ്രവർത്തകരെ പൊലീസ് മൃഗീയമായാണ് നേരിട...