Tag: navarathri

സംസ്ഥാനത്ത് നാളെ പൊതു അവധി ; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി ബാധകം
Kerala

സംസ്ഥാനത്ത് നാളെ പൊതു അവധി ; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി ബാധകം

തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് നാളെ (ഒക്ടോബര്‍ 11) പൊതു അവധി പ്രഖ്യാപിച്ചു. നേരത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മാത്രമായിരുന്നു അവധി പ്രഖ്യാപിച്ചിരുന്നത്. നവരാത്രി പൂജ വയ്പ്പിന്റെ ഭാഗമായാണ് പൊതു അവധി. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി ബാധകമായിരിക്കും. നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് പ്രകാരമാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ബാങ്കുകള്‍ക്കും അവധി ബാധകമായിരിക്കും. ഇത്തവണ ഒക്ടോബര്‍ പത്താം തീയ്യതി വൈകുന്നേരമാണ് പൂജവെയ്പ്. സാധാരണ ദുര്‍ഗാഷ്ടമി ദിവസം സന്ധ്യയ്ക്കാണ് പൂജ വയ്ക്കുന്നതെങ്കിലും ഇത്തവണ രണ്ട് ദിവസങ്ങളിലായി സൂര്യോദയത്തിന് തൃതീയ വരുന്നതിനാല്‍ അഷ്ടമി സന്ധ്യയ്ക്ക് 10ന് വൈകുന്നേരമായിരിക്കും പൂജവയ്പ് നടക്കുക. 11, 12 തീയ്യതികളില്‍ ദുര്‍ഗാഷ്ടമി, മഹാനവമി പൂജകള്‍ക്ക് ശേഷം 13ന് രാവിലെ വിജയദശമി പൂജയ്ക്കും ശേഷമാണ് എടുക്കുന്നത്.ഈ സാഹചര...
Local news, Other

പറപ്പൂര്‍ കാട്ട്യേക്കാവില്‍ നവരാത്രി ആഘോഷിച്ചു ; ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍

വേങ്ങര :പറപ്പൂര്‍ കാട്ട്യേക്കാവ് ഭഗവതി കിരാത മൂര്‍ത്തി ക്ഷേത്രത്തില്‍ നവരാത്രി ആഘോഷിച്ചു. ക്ഷേത്രം മേല്‍ശാന്തി വിഷ്ണുപ്രസാദ് നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ ദുര്‍ഗ്ഗാഷ്ടമി ദിനത്തില്‍ വൈകുന്നേരം പൂജവെയ്പ്പ്, ദുര്‍ഗ്ഗാഷ്ടമി പൂജ, വിശേഷാല്‍ ഭഗവത് സേവ, എന്നിവയും മഹാനവമി ദിനത്തില്‍ ആയുധ പൂജ, വിശേഷാല്‍ പൂജ എന്നിവയും നടന്നു. വിജയദശമി ദിവസം സരസ്വതി പൂജ, വിദ്യാരംഭം, അവില്‍ നിവേദ്യം, പൂജയെടുപ്പ്, വാഹന പൂജ എന്നീ ചടങ്ങുകളോടെ നവരാത്രി ആഘോഷങ്ങള്‍ സമാപിച്ചു. സി കെ മോഹന സുന്ദരന്‍ കൊടുവായൂര്‍ (ശ്രീരാമദാസ മിഷന്‍ ) ആചാര്യനില്‍ നിന്ന് കുരുന്നുകള്‍ ഹരിശ്രീ കുറിച്ച് വിദ്യാരംഭം നേടി. ക്ഷേത്ര സമിതി ഭാരവാഹികളായ രവിനാഥ് ഇന്ദ്രപ്രസ്ഥം, ജയേഷ് പി എം, രവികുമാര്‍ പിഎം, സി സുകുമാരന്‍, വിജയകുമാര്‍, ബാബുരാജന്‍ സി, വിശ്വനാഥന്‍, ശിവദാസന്‍ ടി, ബാബുരാജ് എം, എന്നിവര്‍ നേതൃത്വം നല്‍കി. ...
error: Content is protected !!