Tag: Nc garden

കഞ്ചാവ് വില്പനക്കാരും ഉപയോഗിച്ചവരും ഉൾപ്പെടെ 12 പേർ പിടിയിൽ
Crime

കഞ്ചാവ് വില്പനക്കാരും ഉപയോഗിച്ചവരും ഉൾപ്പെടെ 12 പേർ പിടിയിൽ

പരപ്പനങ്ങാടി : പരപ്പനങ്ങാടിയിലെ പൊതുസ്ഥലങ്ങളിലും ബീച്ചുകളും കേന്ദ്രീകരിച്ച് കഞ്ചാവിന്റെ വിൽപനയും ഉപയോഗവും നടക്കുന്നതായുള്ള വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ റെയ്ഡിൽ 12 പേർ പിടിയിലായി. ഇതിൽ 2 പേർ കഞ്ചാവ് കച്ചവടക്കാരും 10 പേർ ഉപയോഗിച്ചവരുമാണ്. ഒരാൾ പ്രായപൂർത്തിയാകാത്ത സ്കൂൾ കുട്ടിയാണ്. വള്ളിക്കുന്ന് നോർത്ത് പ്രിയദർശിനി ഹൗസ് ജോഷി (48), വള്ളിക്കുന്ന് ആനങ്ങാടി ഹരിജൻ കോളനി വടക്കിൽ ഹൗസ് ഷെഫീഖ് (35), എന്നിവരെയാണ് NC ഗാർഡന് പുറകു വശം ബീച്ചിലും താലപ്പൊലിപ്പറമ്പിന് സമീപത്ത് വച്ചും കഞ്ചാവ് കച്ചവടം നടത്തിയതിന് പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. ഷെഫീഖിന്റെ പേരിൽ നിലവിൽ  3 കേസുകൾ നിലവിലുണ്ട്. താലപ്പൊലിപ്പറമ്പിന് സമീപമായുള്ള വീട്ടിൽ വച്ചാണ് ജോഷി കഞ്ചാവ് കച്ചവടം നടത്തിയിരുന്നത്. പൊതി ഒന്നിന് 500 രൂപ മുതൽ മുകളിലേക്കാണ് വില. താലെപ്പൊലിപ്പറമ്പിൽ വൈകിട്ട് വരുന്ന സ്കൂൾ കുട്ടികൾ അടക്കമുള്ള ചെറുപ്പക്കാർക്കാണ...
error: Content is protected !!