Tag: Nediyirupp

കൊണ്ടോട്ടി മിനി ഊട്ടി റോഡിൽ അപകടം; ബൈക്ക് യാത്രക്കാരായ 2 യുവാക്കൾക്ക് ദാരുണാന്ത്യം
Accident

കൊണ്ടോട്ടി മിനി ഊട്ടി റോഡിൽ അപകടം; ബൈക്ക് യാത്രക്കാരായ 2 യുവാക്കൾക്ക് ദാരുണാന്ത്യം

കൊണ്ടോട്ടി : നെടിയിരുപ്പ് -മിനി ഊട്ടി റോഡിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാരായ 2 യുവാക്കൾക്ക് ദാരുണാന്ത്യം. കൊട്ടപ്പുറം കൊടികുത്തിപ്പറമ്പ് സ്വദേശികളായ മുഫീദ്, വിനായക് എന്നിവരാണു മരിച്ചത് എന്നാണു പ്രാഥമിക വിവരം. ഇന്നു രാവിലെയാണ് അപകടം. ഹൈ ടെക് ക്രഷറിന് സമീപമാണ് അപകടം. ബൈക്കും ടോറസ് ലോറിയും തമ്മിൽ ഇടിച്ചാണ് അപകടം. പൊലീസ് സ്ഥലത്തെത്തി....
Accident

വാഹനാപകടത്തിൽ പരുക്കേറ്റ എ ആർ നഗർ സ്വദേശി മരിച്ചു

എ ആർ നഗർ: ബൈക്കും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരൻമരിച്ചു. എ ആർ.നഗർ പാലമഠത്തിൽച്ചിന സ്വദേശി മണ്ണിൽതൊടിയിൽ പുതുക്കുളങ്ങര മാട്ടറ അബ്ദുല്ലക്കുട്ടി (62) ആണ് മരിച്ചത്. ഒരാഴ്ച മുമ്പ് നെടിയിരുപ്പ് എൻഎച്ച് കോളനി റോഡ് ഭാഗത്ത് വെച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഇദ്ദേഹം ഇന്ന് രാവിലെ മരണപ്പെടുകയായിരുന്നു.ഭാര്യ: മൈമൂനത്ത്. മക്കൾ: ഹസനത്ത്, മുനീറ, സമീറ, അനസ്....
Accident

മിനി ഊട്ടിയിൽ പിതാവ് ഓടിച്ച കാർ താഴ്ചയിലേക്ക് മറിഞ്ഞ് 4 വയസ്സുകാരി മരിച്ചു

വേങ്ങര: മിനി ഊട്ടിക്കു സമീപം എൻഎച്ച് കോളനിയിൽ കാർ താഴ്ചയിലേക്കു മറിഞ്ഞ് നാലു വയസ്സുകാരി മരിച്ചു. ശനിയാഴ്ച ഉച്ചയ്ക്കാണു സംഭവം. നെടിയിരുപ്പ് ചെറുക്കുണ്ട് കാരിപള്ളിയാളി ഹാരിസിന്റെ മകൾ ഫാത്തിമ ഇൽഫയാണു മരിച്ചത്. കാരാത്തോട്ടിലെ ഹാരിസിന്റെ ഭാര്യവീട്ടിലേക്കു കുടുംബത്തോടൊപ്പം പോകുമ്പോൾ കാർ താഴ്ചയിലേക്ക് മറിയുകയായിരുന്നു. പരുക്കേറ്റ കുട്ടിയെ ഉടൻ ആശുപ്രതിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മറ്റുള്ളവർക്ക് ചെറിയ പരുക്കുകളുണ്ട്. അപകടവിവരമറിഞ്ഞ് ഓടിയെത്തിയവരാണു രക്ഷാപ്രവർത്തനം നടത്തിയത്....
Health,, Malappuram

മലപ്പുറത്ത് മൂന്നു പേർക്ക് ഷിഗല്ല സ്ഥിരീകരിച്ചു

ജില്ലയിൽ രണ്ട്‌ കുട്ടികളും സ്‌ത്രീയുമടക്കം മൂന്നുപേർക്ക്‌ ഷിഗല്ല രോഗം സ്ഥിരീകരിച്ചു. കൊണ്ടോട്ടി നെടിയിരുപ്പ്‌ പഞ്ചായത്ത്‌ പരിധിയിലാണ്‌ രോഗബാധ. പത്തു വയസുകാരനാണ് ആദ്യം രോഗലക്ഷണമുണ്ടായത്. കോഴിക്കോട്‌ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച മൂന്നുപേരുടെയും സാമ്പിളുകൾ പരിശോധിച്ചപ്പോഴാണ്‌ രോഗം സ്ഥിരീകരിച്ചത്‌. ഒരു കുട്ടിയും സ്‌ത്രീയും ആശുപത്രി വിട്ടു. ആശുപത്രിയിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യ നില തൃപ്തികരമാണ്‌. രോഗം റിപ്പോർട്ട്‌ ചെയ്‌ത പ്രദേശത്തെ 140 വീടുകളിൽ ആരോഗ്യ വകുപ്പ്‌ പരിശോധന നടത്തി. കുടിവെള്ള സാമ്പിളുകൾ പരിശോധനക്ക്‌ അയച്ചിട്ടുണ്ട്‌. വരും ദിവസങ്ങളിലും പ്രദേശത്ത്‌ ഭക്ഷണ പാനീയങ്ങൾ വിൽക്കുന്നതും നിർമിക്കുന്നതുമായ സ്ഥാപനങ്ങളിലടക്കം പരിശോധന നടക്കും...
error: Content is protected !!