Tag: News

സ്ത്രീധന പീഡനം: യുവതി ആത്മഹത്യ ചെയ്തു
Crime

സ്ത്രീധന പീഡനം: യുവതി ആത്മഹത്യ ചെയ്തു

സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച യുവതി മരിച്ചു. പെരിഞ്ഞനം കൊറ്റംകുളം സ്വദേശി കൊല്ലാട്ടിൽ അമലിന്റെ ഭാര്യ അഫ്‌സാന (21) ആണ് മരിച്ചത്.ഓഗസ്റ്റ് ഒന്നിനാണ് മൂന്ന്പീടികയിൽ ഉള്ള, ഇവർ താമസിച്ചിരുന്ന ഫ്‌ളാറ്റിൽ വെച്ച് അഫ്‌സാന അത്മഹത്യക്ക് ശ്രമിച്ചത്. ചികിത്സയിൽ ഇരിക്കെ ഇന്ന് പുലർച്ചെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചാണ് മരിച്ചത്.സംഭവത്തെ തുടർന്ന് ഇന്നലെ രാത്രി തന്നെ കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തിരുന്ന ഭർത്താവ് അമലിനെ കോടതി റിമാൻഡ് ചെയ്തു. കരൂപടന്ന സ്വദേശി കളാംപുരക്കൽ റഹീമിന്റെ മകൾ ആണ് അഫ്‌സാന. ഒന്നരവര്‍ഷം മുന്‍പാണ് ഇരുവരും വിവാഹിതരായത്. മൂന്നുപീടികയിലെ ഫ്‌ലാറ്റിലായിരുന്നു അമലും അഫ്‌സാനയും താമസിച്ചിരുന്നത്. ദീര്‍ഘകാലത്തെ പ്രണയത്തിനു ശേഷമായിരുന്നു ഇരുവരും വിവാഹിതരായത്. സ്ത്രീധനം വേണമെന്ന് പറഞ്ഞ് അമല്‍ അഫ്‌സാനയെ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നുവെന്ന് പൊലീസ് ...
Local news

വഴിതെറ്റിയെത്തിയ കാട്ടുതാറാവിൻ കുടുംബത്തിന് രക്ഷകരായി യുവാക്കൾ

തേഞ്ഞിപ്പലം: വഴിതെറ്റി മേലേ ചേളാരി മൃഗാശുപത്രി റോഡിലൂടെ വാഹനങ്ങൾ ചീറിപ്പായുന്ന ഹൈവേയിലേക്ക് ആറു മക്കളുമൊത്ത് പോകുന്ന താറാവിൻ കൂട്ടത്തെ പലചരക്ക് കടക്കാരനായ ടി കെ മുഹമ്മദ് ഷഫീഖും സുഹൃത്തുക്കളായ അജയ് വാക്കയിലും, സി വി സ്വാലിഹും, വി സിദ്ധീഖും, മുഹമ്മദ് റഫീഖും ചേർന്നാണ് രക്ഷിച്ചത്. ഫോറസ്റ്റ് അധികൃതരെ വിവരമറിയിച്ചു. വനപ്രദേശങ്ങളിലെ ചതുപ്പുമേഖലകളിലാണ് സാധാരണ ഇവയെ കണ്ടു വരാറുള്ളത്. കൊയപ്പപ്പാടം മേഖലയിൽ മരത്തിൽ കൂടു കൂട്ടി കുട്ടികൾ നടക്കാറായപ്പോൾ അവയെയും കൂട്ടി ആവാസസ്ഥലം തേടിയിറങ്ങിയപ്പോഴാണ് വഴി തെറ്റി ഹൈവേയിലേക്ക് നീങ്ങിയത്. വിസ്ലിംഗ് ഡക്ക് ഇനത്തിൽ പെട്ട പക്ഷിയാണിത്. ഇണത്താറാവ് പറന്നു പോയി. ഇവ പുറപ്പെടുവിക്കുന്ന ശബ്ദം തിരിച്ചറിഞ്ഞ് രണ്ടു കിലോമീറ്റർ ദൂരെ നിന്ന് വരെ ഇണക്ക് തേടിയെത്താൻ കഴിയും.വൃക്ഷത്താറാവ് എന്നും പേരുള്ള ഇവ മൺസൂൽ കാലത്ത് പ്രജനനത്തിനായി കടലുണ്ടിയിൽ എത്താറുണ്ട്. 50 മുതൽ 60 മുട്ടകൾ വരെ...
Education

കാലിക്കറ്റ് സര്‍വകലാശാല- എസ്.സി.-എസ്.ടി. സ്‌പെഷ്യല്‍ അലോട്ട്‌മെന്റ് 27-ന്

ബിരുദ മൂല്യനിര്‍ണയ ക്യാമ്പ് 28 മുതല്‍ രണ്ടാം സെമസ്റ്റര്‍ (സി.യു.സി.ബി.സി.എസ്.എസ്.) സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ്, സി.ബി.സി.എസ്.എസ്. (റഗുലര്‍) ബി.എ., ബി.എസ്‌സി. ഏപ്രില്‍ 2020 പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിര്‍ണയ ക്യാമ്പ് 28-ന് തുടങ്ങും. എസ്.സി.-എസ്.ടി. സ്‌പെഷ്യല്‍ അലോട്ട്‌മെന്റ് 27-ന് കാലിക്കറ്റ് സര്‍വകലാശാലയുടെ 2021-22 അധ്യയന വര്‍ഷത്തെ ബിരുദ പ്രവേശനത്തിനുള്ള എസ്.സി-എസ്.ടി. വിഭാഗത്തിനുള്ള സ്‌പെഷ്യല്‍ അലോട്ട്‌മെന്റ് ഒക്ടോബര്‍ 27-ന് ഉച്ചക്ക് 12 മണിക്ക് പ്രസിദ്ധീകരിക്കും. അലോട്ട്‌മെന്റ് ലഭിച്ചവര്‍ നിര്‍ബന്ധമായും അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത 29-ന് വൈകീട്ട് നാല് മണിക്കകം അതത് കോളേജുകളില്‍ പ്രവേശനം നേടണം. സ്റ്റുഡന്റ് ലോഗിന്‍ വഴി വിദ്യാര്‍ത്ഥികള്‍ക്ക് അലോട്ട്‌മെന്റ് പരിശോധിക്കാം. വിശദ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ admission.uoc.ac.in ...
Education

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാർത്തകൾ

പ്രൊഫഷണല്‍ അസിസ്റ്റന്റ് കരാര്‍ നിയമനം സര്‍വകലാശാലാ നേരിട്ട് നടത്തുന്ന സ്വാശ്രയ സ്ഥാപനങ്ങളിലെ പ്രൊഫഷണല്‍ അസിസ്റ്റന്റ് തസ്തികയില്‍ കരാര്‍ നിയമനത്തിന് അപേക്ഷിച്ചവരില്‍ യോഗ്യരായവര്‍ യോഗ്യതകള്‍ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് curecdocs@uoc.ac.in എന്ന ഇ-മെയില്‍ വിലാസത്തില്‍ നവംബര്‍ 4-ന് മുമ്പായി സമര്‍പ്പിക്കണം. യോഗ്യരായവരുടെ പേരുവിവരങ്ങളും അവര്‍ക്കുള്ള നിര്‍ദ്ദേശങ്ങളും വെബ്‌സൈറ്റില്‍. പി.ആര്‍. 1020/2021 കായികക്ഷമതാ പരിശോധന കാലിക്കറ്റ് സര്‍വകലാശാലാ 2021 അദ്ധ്യയന വര്‍ഷത്തെ ബി.പി.എഡ്., ഇന്റഗ്രേറ്റഡ് ബി.പി.എഡ്., എം.പി.എഡ്. പ്രവേശനത്തിന്റെ കായികക്ഷമതാ പരിശോധന 29 മുതല്‍ നവംബര്‍ 3 വരെ നടക്കും. വിദ്യാര്‍ത്ഥികള്‍ കാലിക്കറ്റ് സര്‍വകലാശാലാ സെന്റര്‍ ഫോര്‍ ഫിസിക്കല്‍ എഡ്യുക്കേഷനില്‍ രാവിലെ 9 മണിക്ക് മുമ്പായി ഹാജരാകണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. പി.ആര്‍. 1021/2021 എം.എഡ്. പ്രവേശനാഭ...
error: Content is protected !!