Tag: niramaya insurence

ഭിന്നശേഷിക്കാര്‍ക്ക് സൗജന്യ ആരോഗ്യ സുരക്ഷാ പദ്ധതിയായ നിരാമയ ഇന്‍ഷുറന്‍സിലേക്ക് അപേക്ഷിക്കാം.
Health,, Kerala

ഭിന്നശേഷിക്കാര്‍ക്ക് സൗജന്യ ആരോഗ്യ സുരക്ഷാ പദ്ധതിയായ നിരാമയ ഇന്‍ഷുറന്‍സിലേക്ക് അപേക്ഷിക്കാം.

ഓട്ടിസം, സെറിബ്രല്‍ പാള്‍സി, മാനസിക വെല്ലുവിളി, ബഹുവൈകല്യം എന്നിവ ബാധിച്ച ഭിന്നശേഷിക്കാര്‍ക്ക് സൗജന്യ ആരോഗ്യ സുരക്ഷാ പദ്ധതിയായ നിരാമയ ഇന്‍ഷുറന്‍സിലേക്ക് അപേക്ഷിക്കാം. പദ്ധതി പ്രകാരം പ്രതിവര്‍ഷം ഒരുലക്ഷം രൂപ വരെയുള്ള ചികിത്സാ ആനുകൂല്യങ്ങള്‍ ലഭിക്കും. നാഷണല്‍ ട്രസ്റ്റ് നിയമത്തിന്റെ പരിധിയില്‍ വരുന്ന ഏത് പ്രായത്തിലുള്ള ഭിന്നശേഷിക്കാര്‍ക്കും നിരാമയ ഇന്‍ഷുറന്‍സില്‍ ചേരാം. ഇന്‍ഷുറന്‍സില്‍ ചേരുന്നതിന് മുമ്പ് എന്ത് രോഗം ഉണ്ടായിരുന്നാലും ഡോക്ടര്‍ മാരുടെ പ്രത്യേക പരിശോധനയും റിപ്പോര്‍ട്ടും ആവശ്യമില്ല. ഇന്‍ഷുറന്‍സ് തുക ആശുപത്രിയില്‍ കിടക്കാതെയുള്ള ചികിത്സയ്ക്കും കിടത്തിയുള്ള ചികിത്സയ്ക്കും ഇന്‍ഷുറന്‍സ് തുക ലഭിക്കും. ആശുപത്രിയില്‍ കിടക്കാതെയുള്ള ചികിത്സയില്‍ സാധാരണ അസുഖങ്ങള്‍ക്കുള്ള ചികിത്സയ്ക്ക് (സ്‌കാന്‍/ലാബ് ടെസ്റ്റുകള്‍/എക്സ്‌റേ ഉള്‍പ്പെടെ) 8,000 രൂപയും വൈകല്യത്തെതുടര്‍ന്നുള്ള റഗുലര്‍ ചെക്കപ...
error: Content is protected !!