Tag: Nit

മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനത്തില്‍ ഇന്ത്യയെ രക്ഷിച്ച നാഥുറാം വിനായക ഗോഡ്‌സെ അഭിമാനമെന്ന് ഫേസ്ബുക്ക് കമന്റ് ; എന്‍.ഐ.ടി പ്രൊഫസറെ പുറത്താക്കണമെന്ന് ഡിവൈഎഫ്‌ഐ
Kerala, Other

മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനത്തില്‍ ഇന്ത്യയെ രക്ഷിച്ച നാഥുറാം വിനായക ഗോഡ്‌സെ അഭിമാനമെന്ന് ഫേസ്ബുക്ക് കമന്റ് ; എന്‍.ഐ.ടി പ്രൊഫസറെ പുറത്താക്കണമെന്ന് ഡിവൈഎഫ്‌ഐ

തിരുവനന്തപുരം : മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനത്തില്‍ ഇന്ത്യയെ രക്ഷിച്ച നാഥുറാം വിനായക ഗോഡ്‌സെ അഭിമാനമെന്ന് ഫേസ്ബുക്കില്‍ കമന്റിട്ട കോഴിക്കോട് എന്‍.ഐ.ടി പ്രൊഫസര്‍ ഷൈജ ആണ്ടവനെ എന്‍.ഐ.ടിയില്‍ നിന്നും പുറത്താക്കണമെന്ന് ഡിവൈഎഫ്‌ഐ. പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് എന്‍.ഐ.ടി പ്രൊഫസര്‍ ഷൈജ ആണ്ടവനെ എന്‍.ഐ.ടിയില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ടത്. ഗോഡ്‌സേയെ പുകഴ്ത്തി കൊണ്ട് സംഘപരിവാര്‍ അനുകൂലിയായ വ്യക്തി ഇട്ട ഫേസ് ബുക്ക് പോസ്റ്റിലാണ് ഗാന്ധിയെ കൊന്നു ഇന്ത്യയെ രക്ഷിച്ച ഗോഡ്‌സേ അഭിമാനമാണെന്ന അര്‍ത്ഥത്തില്‍ ഷൈജ ആണ്ടവന്‍ കമന്റിട്ടത്. ഇന്ത്യയുടെ സ്വാതന്ത്ര്യ സമര പോരാട്ടത്തിന് നേതൃത്വം നല്‍കുകയും ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ അടയാളമായി മാറുകയും ചെയ്ത രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെ അപമാനിക്കുന്നത് രാജ്യത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ഡിവൈഎഫ്‌ഐ പറഞ്ഞ...
Accident

ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ് ആത്മഹത്യ ചെയ്തു

മകനെയും കൊലപ്പെടുത്താൻ ശ്രമം കോഴിക്കോട് എൻ.ഐ.ടി ക്വാട്ടേഴ്‌സിൽ ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്‌തു. എൻ.ഐ.ടി ജീവനക്കാരായ അജയകുമാർ (56 ), ലില്ലി (48 ) എന്നിവരാണ് മരിച്ചത്. മകനെയും കൊലപ്പെടുത്താൻ അജയകുമാർ ശ്രമിച്ചു. ചില കുടുംബ പ്രശ്‌നങ്ങളാണ് ആത്മഹത്യക്ക് കാരണം. ഭാര്യ ലില്ലിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് അജയകുമാർ ആത്മഹത്യ ചെയ്യുകയായിരുന്നു. ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട് തീകൊളുത്തിയാണ് ആത്മഹത്യ ചെയ്‌തത്‌. പുലർച്ചെ നാലു മണിയോടു കൂടെയായിരുന്നു സംഭവം. പൊലീസ് അസിസ്റ്റന്റ് കമ്മീഷണർ സുദർശൻ, ഫയർഫോഴ്‌സ്, എസ്.ഐ അബ്ദുൾ റഹ്മാൻ, കുന്ദമംഗലം എസ്.ഐ അഷ്‌റഫ് തുടങ്ങിയവർ സ്ഥലത്ത് എത്തിയിട്ടുണ്ട്. പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ...
error: Content is protected !!