ലൈംഗികാതിക്രമ കേസ് ; നിയമ നടപടിക്കൊരുങ്ങി നിവിന്‍ പോളി, ഹൈക്കോടതിയെ സമീപിക്കും
കൊച്ചി: ലൈംഗികാതിക്രമക്കേസില്‍ നിയമനടപടിക്കൊരുങ്ങി നടന് നിവിന്‍ പോളി. ആരോപണങ്ങള്‍ കള്ളമാണെന്നും എഫ്ഐആര്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഹൈകോടതിയെ സമീപിക്കും. കൊച്ചിയിലെ മുതിര്‍ന്ന അഭിഭാഷകനുമായി നിവിന്‍ കൂടികാഴ്ച നടത്തി. ബലാത്സംഘം ഉള്‍പ്പെടെ ഗുരുതര വകുപ്പുകള്‍ ചുമത്തിയാണ് ഊന്നുകല്‍ പൊലീസ് നിവിന്‍ പോളിക്കും മറ്റ് അഞ്ചു പേര്‍ക്കുമെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസിന്റെ രേഖകളും വിശദാംശങ്ങളും ലഭിക്കാനായി കാത്തിരിക്കുകയാണ് താരം.
കേസ് അന്വേഷണത്തിനുള്ള സംഘത്തെ ഇന്ന് തീരുമാനിക്കും. അതേസമയം, എസ്ഐടി യോഗം കൊച്ചിയില്‍ തുടരുകയാണ്. ഇതുവരെ എടുത്ത കേസുകളുടെ വിശദാംശങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രത്യേക അന്വേഷണ സംഘം കൊച്ചിയില്‍ യോഗം ചേരുകയാണ്. എഡിജിപി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിലാണ് യോഗം. നിവിന്‍ പോളിക്ക് എതിരായ കേസ് അന്വേഷിക്കും എന്നത്തിലടക്കം ഇന്ന് തീരുമാനമെടുക്കും.
പീഡിപ്പിച്ചെന...