Tag: Niyamasabha

വഖഫ് നിയമനം പി എസ് സിക്ക് വിട്ട നടപടി നിയമസഭയിൽ പിൻവലിച്ചു
Other

വഖഫ് നിയമനം പി എസ് സിക്ക് വിട്ട നടപടി നിയമസഭയിൽ പിൻവലിച്ചു

തിരുവനന്തപുരം: വഖഫ് നിയമനം പി.എസ്.സിക്ക് വിട്ട തീരുമാനം നിയമസഭ റദ്ദാക്കി. നിയമം റദ്ദാക്കിക്കൊണ്ടുള്ള ബില്‍ നിയമസഭ ഏകകണ്ഠമായാണ് പാസാക്കിയത്. മുസ്‍ലിം നേതാക്കളുമായി ചർച്ച നടത്തിയതിനെ തുടർന്നാണ് റദ്ദാക്കാനുള്ള തീരുമാനമെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ സഭയിൽ പറഞ്ഞു. വഖഫ് ബോർഡിലെ ഉദ്യോഗസ്ഥ നിയമനങ്ങൾ പി.എസ്.സിക്ക് വിട്ട സർക്കാർ തീരുമാനത്തിനെതിരെ മുസ്‌ലിം സംഘടനകൾ ശക്തമായ പ്രക്ഷോഭവുമായി രംഗത്തെത്തിയിരുന്നു. തുടർന്ന് തീരുമാനം പിൻവലിക്കുമെന്ന് മുഖ്യമന്ത്രി തന്നെ നിയമസഭയെ അറിയിക്കുകയായിരുന്നു. പിന്നാലെയാണ് ബിൽ റദ്ദാക്കാനുള്ള നടപടികളിലേക്ക് സർക്കാർ കടന്നത്. കേരള പബ്ലിക് സർവീസ് കമ്മീഷൻ വഖഫ് ബോർഡിനു കീഴിലുള്ള സർവീസുകൾ സംബന്ധിച്ച കൂടുതൽ ചുമതലകൾ ബിൽ റദ്ദാക്കുന്നതിനുള്ള ബില്ലിന് ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകി. നിയമനത്തിന് പി.എസ്.സിക്ക് പകരം പുതിയ സംവിധാനം ഏർപ്പെടുത്തും. അപേക്ഷ പരിശോധിക്കാ...
Other

തിരൂരങ്ങാടി പോലീസ് സ്റ്റേഷൻ നവീകരണത്തിന് സ്പോൺസർ തുകയോ, തൊണ്ടി മണലോ ഉപയോഗിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി

തിരൂരങ്ങാടി: പൊലീസ് സ്റ്റേഷന്‍ നവീകരണത്തില്‍ ഒന്നും സ്‌പോണ്‍സര്‍ഷിപ്പ് മുഖേനയല്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. കെ.പി.എ മജീദ് എം.എല്‍.എയുടെ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പൊലീസ് സ്റ്റേഷന്‍ നവീകരണത്തിലെ എല്ലാ സാധനങ്ങള്‍ക്കും സര്‍ക്കാര്‍ പണം അനുവദിച്ചിട്ടുണ്ട്. അത് കൈപറ്റിയിട്ടുമുണ്ട്. പോലീസ് സ്റ്റേഷന്റെ നവീകരിച്ചതിന് അഞ്ച് ലക്ഷം രൂപ, സി.സി.ടി.വി കാമറ സ്ഥാപിച്ചതിന് 72452 രൂപ, വനിത ഹെല്‍പ്പ് ഡെസ്‌ക് നിര്‍മ്മാണത്തിന് ഒരു ലക്ഷം രൂപ, സ്റ്റേഷനിലേക്ക് ഫര്‍ണിച്ചര്‍ വാങ്ങാന്‍ 125000 രൂപ, സ്റ്റേഷനിലേക്ക് ഉപകരണങ്ങള്‍ 125000 രൂപ, അടിസ്ഥാന പരിശീലന യൂണിറ്റ് നിര്‍മ്മാണത്തിന് 125000 രൂപ, സ്മാര്‍ട്ട് സ്റ്റോറേജ് നിര്‍മ്മാണത്തിന് 125000 രൂപ, സ്ത്രീ ശിശു സൗഹൃദ ബ്ലോക്ക് നിര്‍മ്മാണത്തിന് 275000 രൂപ, പൊലീസ് സ്റ്റേഷന്‍ പരിപാലനത്തിന് 625000 രൂപ, അംഗ പരിമിതര്‍ക്കുള്ള റാ...
Kerala

ധീരജവാൻ ഷൈജലിന്റെ ഭാര്യക്ക് സർക്കാർ ജോലിയും, നഷ്ടപരിഹാര തുക വർധിപ്പിക്കുകയും വേണം: നിയമസഭയിൽ സബ്മിഷൻ

ലാൻസ് ഹവീൽദാർ ഷൈജലിന്റെ ഭാര്യക്ക് സർക്കാർ ജോലി നൽകുകയും, കുടുംബത്തിനുള്ള നഷ്ടപരിഹാര തുക ഒരു കോടി രൂപയാക്കി വർദ്ദിപ്പിക്കണം - നിയമസഭയിൽ സബ്മിഷൻ നോട്ടീസ് നൽകി.. കാശ്മീരിലെ സിയാച്ചിൻ മേഖലയിൽ പെട്ട ലേ ലാഡാക്കിൽ സൈനിക വാഹന അപകടത്തിൽ മരണപ്പെട്ട ലൻസ് ഹാവിദാർ ഷൈജലിന്റെ ഭാര്യക്ക് സർക്കാർ ജോലി നൽകണമെന്നും, ഷൈജലിന്റെ കുടുംബത്തിനു നൽകുന്ന നഷ്ടപരിഹാരതുക ഒരു കോടി രൂപയാക്കി വർദ്ദിപ്പിക്കണം എന്നും ആവശ്യപ്പെട്ടു കേരള നിയമസഭയിൽ സബ്മിഷൻ അവതരിപ്പിക്കുന്നതിനു കെ. പി. എ മജീദ് എം. എൽ. എ നോട്ടീസ് നൽകി.  കേരള മുഖ്യമന്ത്രി  മറുപടി പറയണം എന്നാവശ്യപ്പെട്ടാണ് സ്പീക്കർ ശ്രീ. എം. ബി രാജേഷിനു സബ്മിഷൻ നോട്ടീസ് നൽകിയിട്ടുള്ളത്.        കാശ്മീരിലെ ഇന്ത്യ- പാക്ക് അതിർത്തിയിൽ പെട്ട ലേ ലഡാക്കിലേക്ക് 2022 മെയ് 27 നു സൈനിക വാഹനവ്യൂഹം പോകുന്ന സമയത്താണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയാ...
Local news

പരപ്പനങ്ങാടി പുത്തന്‍ കടപ്പുറം ഫിഷറീസ് കോളനി നവീകരണം ഉടന്‍ ആരംഭിക്കും -മന്ത്രി സജി ചെറിയാന്‍

  പരപ്പനങ്ങാടി പുത്തന്‍ കടപ്പുറം ഫിഷറീസ് കോളനി നവീകരണവുമായി ബന്ധപ്പെട്ട നടപടികള്‍ നടന്നുവരികയാണെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍ നിയമസഭയില്‍ അറിയിച്ചു. കെ.പി.എ മജീദ് എം.എല്‍.എ യുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. പരപ്പനങ്ങാടി നഗരസഭയുടെയും ബന്ധപ്പെട്ട വകുപ്പുകളുടെയും നേതൃത്വത്തില്‍ സംയുക്ത ഭൗതികപരിശോധന പൂര്‍ത്തിയായി. ഫിഷറീസ്, റവന്യൂ, ഹാര്‍ബര്‍  എഞ്ചിനീയറിങ്, പരപ്പനങ്ങാടി നഗരസഭ എഞ്ചിനീയറിങ് എന്നീ വകുപ്പുകളെ ഏകോപിപ്പിച്ചാണ് നിലവില്‍ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. കോളനി നിവാസികളെ മാറ്റി താമസിപ്പിക്കുന്നതിനുള്ള ഫ്‌ളാറ്റ് അല്ലെങ്കില്‍ വീട് നിര്‍മിക്കുന്നതിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിന് ഹാര്‍ബര്‍  എഞ്ചിനീയറിങ് വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഈ എസ്റ്റിമേറ്റ് ലഭിക്കുന്ന മുറയ്ക്ക് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും  മന്ത്രി കൂട്ടിച്ചേര്‍ത്ത...
Kerala

വാഹനം പിടിച്ചെടുക്കുന്നതിനും പിഴ ഈടാക്കാനും ഹോം ഗാർഡിന് അധികാരമില്ലെന്ന് മുഖ്യമന്ത്രി

കെ പി എ മജീദ് എം എൽ എ യുടെ ചോദ്യത്തിനാണ് മുഖ്യമന്ത്രി മറുപടി നൽകിയത് തിരൂരങ്ങാടി: വാഹനങ്ങള്‍ പിടിച്ചെടുക്കുന്നതിനും പിഴ ഈടാക്കുന്നതിനും സിവില്‍ ഓഫീസര്‍മാര്‍ക്കും ഹോം ഗാര്‍ഡിനും അധികാരമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമ സഭയില്‍ അറിയിച്ചു. കെ.പി.എ മജീദ് എം.എല്‍.എയുടെ നിയമസഭയിലെ ചോദ്യത്തിന് മറുപടിയിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സംശയാസ്പദമായ നിലയില്‍ കാണപ്പെടുന്ന വാഹനങ്ങള്‍ നിയമാനുസൃതം പരിശോധിക്കുന്നതിന് സംസ്ഥാന പൊലീസിലെ യൂണിഫോമിലുള്ള എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും അധികാരമുണ്ട്. എന്നാല്‍ ഹോം ഗാര്‍ഡുകള്‍കള്‍ക്ക് വാഹന പരിശോധന നടത്തുന്നതിനോ, പിഴ ഈടാക്കുന്നതിനോ അനുമതിയോ, അധികാരമോ ഇല്ലെന്നും, ഹോം ഗാര്‍ഡുകള്‍ വാഹന പരിശോധന നടത്തുന്നുണ്ടെങ്കില്‍ അത് നിയമാനുസൃതമല്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.ഹോം ഗാര്‍ഡുകളും സിവില്‍ പോലീസ് ഉദ്യോഗസ്ഥരും വാഹന പരിശോധനയുടെ പേരില്‍ ജനങ...
Other

സ്ത്രീകളുടെ വിവാഹപ്രായം: പൊതുജനങ്ങൾ അഭിപ്രായം രേഖപ്പെടുത്തണമെന്ന് സമസ്ത

സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്താനുള്ള 'ദപ്രൊഹിബിഷന്‍ ഓഫ് ചൈല്‍ഡ് മാര്യേജ് (അമന്റ്‌മെന്റ്) ബില്‍-2021' പിന്‍വലിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.പെണ്‍കുട്ടികളുടെ വിവാഹ പ്രായം 21 വയസ്സായി ഉയര്‍ത്തുന്നതിനുള്ള ബില്ല് പരിശോധിക്കുന്നതിന്റെ ഭാഗമായി പാര്‍ലിമെന്റ് സ്ഥിരം സമിതി പൊതു ജനങ്ങളില്‍ നിന്ന് അഭിപ്രായം ആരാഞ്ഞിട്ടുണ്ട്.സ്ത്രീകളുടെ വിവാഹപ്രായം 21 ആക്കി ഉയര്‍ത്തുന്നത് വ്യക്തി സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റവും സാമൂഹ്യ വിപത്തുമാണെന്നിരിക്കെ ഇതിനെതിരെ പ്രതികരിക്കേണ്ടത് പൊതു ജനങ്ങളുടെ ബാദ്ധ്യതയാണ്. 15 ദിവസത്തിനകം ഇത് സംബന്ധമായ അഭിപ്രായം രേഖപ്പെടുത്താനാണ് പാര്‍ലിമെന്റ് സമിതി നിര്‍ദ്ദേശിച്ചിട്ടുള്ളത്. rajyasabha. nic.in എ...
error: Content is protected !!