Tag: Niyas pulikkalakath

ഊർപ്പായി ചിറ കെട്ടി സംരക്ഷിക്കുക; പി ഡി എഫ് പ്രതിഷേധ മാർച്ച് നടത്തി
Other

ഊർപ്പായി ചിറ കെട്ടി സംരക്ഷിക്കുക; പി ഡി എഫ് പ്രതിഷേധ മാർച്ച് നടത്തി

പരപ്പനങ്ങാടി - നഗരസഭയിലെ പുരാതന ജലസ്രോതസ്സുകളിലൊന്നായ മാലിന്യങ്ങൾ നിറഞ്ഞ് മലീമസമായ ഊർപ്പായി ചിറ കയ്യേറ്റം ഒഴിവാക്കി കെട്ടി സംരക്ഷിച്ച് ജനങ്ങൾക്ക് ഉപകാരപ്രദമാക്കണമെന്നാവശ്യപ്പെട്ട് പരപ്പനാട് ഡവലപ്പ്മെൻ്റ് ഫോറം (പി ഡി എഫ്) നഗരസഭ ഓഫീസിലേക്ക് മാർച്ച് നടത്തി. കഴിഞ്ഞ ഭരണ സമിതിയിലും ചിറകെട്ടി സംരക്ഷിക്കുമെന്നൊക്കെയുള്ള പ്രഖ്യാപനങ്ങളുണ്ടായിരുന്നെങ്കിലും ചെറിയ ചെറിയ സാങ്കേതികത്വം പറഞ്ഞ് ഇതുവരെയായിട്ടും ഒരു നടപടിയും എടുത്തിട്ടില്ല. സ്വകാര്യ സ്ഥാപനങ്ങളിലെയും മറ്റും അജൈവ മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും നിരന്തരം ചിറയിൽ തള്ളുന്നതിനാൽ തൊട്ടടുത്ത വീടുകളിലെ കിണറുകളിലെ വെള്ളം മലിനമായതിനാൽ കടുത്ത ആരോഗ്യ പ്രശ്നങ്ങളുണ്ടാവുമെന്ന ഭീതിയിലാണ് പ്രദേശവാസി കൾ.നിലവിൽ നഗരസഭയിലെ മുഴുവൻ പൊതു ജലാശയങ്ങൾ കൈയ്യേറ്റം ഒഴിപ്പിച്ച് കെട്ടി സംരക്ഷിക്കുന്നതിനുള്ള നടപടികൾ അടുത്ത ദിവസങ്ങളിലായി ഉണ്ടാകുമെന്ന് പി ഡി എഫിൻ്റെനിവേദകസംഘത്...
Malappuram

സര്‍ക്കാരിന്റെ പുതുവത്സര സമ്മാനം; പരപ്പനങ്ങാടിയിലേക്ക്ഹാര്‍ബര്‍ എഞ്ചിനീയറിംഗ് സബ് ഡിവിഷന്‍ ഓഫീസ്

തിരൂരങ്ങാടി: തിരൂരങ്ങാടിക്ക് പുതുവത്സര സമ്മാനമായി ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ ഓഫീസ്. തിരൂരങ്ങാടിയിലെ തീരദേശ മേഖലയായ പരപ്പനങ്ങാടിയിലാണ് ഹാർബർ എഞ്ചിനീയറിംഗ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസ് ഉൾകൊള്ളുന്ന സബ്ഡിവിഷൻ ഓഫീസ് അനുവദിച്ചട്ടുള്ളത്. പരപ്പനങ്ങാടി കേന്ദ്രീകരിച്ച് ഹാർബർ എഞ്ചിനീയറിംഗ് സബ്ഡിവിഷൻ ഓഫീസ് അനുവദിക്കണമെന്നാവിശ്യപ്പെട്ട് കെ.പി.എ മജീദ് എം.എൽ.എ ഫിഷറീസ് വകുപ്പ് മന്ത്രി ശ്രീ.സജി ചെറിയാനും, ഫിഷറീസ് വകുപ്പ് സെക്രട്ടറിക്കും, ഹാർബർ എഞ്ചിനീയറിംഗ് ചീഫ് എഞ്ചിനീയർക്കും വിശദമായ പ്രൊപോസൽ സമർപ്പിച്ചിരിന്നു. പരപ്പനങ്ങാടി മത്സ്യ ബന്ധന തുറമുഖത്തോടൊപ്പം, ഹാർബർ എൻജിനീയർ സബ്ഡിവിഷൻ ഓഫീസ് കൂടി യാഥാർഥ്യമാകുന്നതോടെ പ്രദേശത്തെ മത്സ്യ ബന്ധന മേഖലക്ക് പുത്തനുണർവ് കൈവരും.  വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/DJZgCD6FJxHCipEsk1vvv...
Local news

എ ഐ വൈ എഫ് തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കൂട്ടയോട്ടം ആവേശകരമായി

തിരൂരങ്ങാടി: 13-14 തിയതികളിലായി മലപ്പുറത്ത് വെച്ച് നടക്കുന്ന ജില്ലാ സമ്മേളന പ്രചരണാർത്ഥമാണ് എ.ഐ.വൈ.എഫ് തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി ഐക്യദാർഢ്യ കൂട്ടയോട്ടം സംഘടിപ്പിച്ചത്. ഇന്ത്യയുടെ വീണ്ടെടുപ്പിന് പോരാട്ടമാണ് മാർഗ്ഗം എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചും. അവകാശ സംരക്ഷണത്തിന് വേണ്ടി ഇന്ത്യൻ തെരുവുകളിൽ സമരത്തിലേർപെട്ട മുഴുവൻ സമര ഭടൻന്മാർക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചുമാണ് എ.ഐ.വൈ.എഫ് കൂട്ടയോട്ടം സംഘടിപ്പിച്ചത്. പി.എസ്.എം.ഒ കോളേജ് പരിസരത്ത് നിന്നും ആരംഭിച്ച കൂട്ടയോട്ടം സി.പി.ഐ തിരൂരങ്ങാടി മണ്ഡലം സെക്രട്ടറി ജി.സുരേഷ് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു. ചെമ്മാട് കിസാൻ കേന്ദ്രത്തിൽ നടന്ന സമാപന പരിപാടി നിയാസ് പുളിക്കലകത്ത് ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് തിരൂരങ്ങാടി മണ്ഡലം സെക്രട്ടറി വിവേക്.എം സ്വാഗതവും, പ്രസിഡന്റ് ഷഫീഖ് ചെമ്പൻ അധ്യക്ഷതയും വഹിച്ചു. എ.ഐ.വൈ.എഫ് ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ എം.പി സ്വാലിഹ്...
error: Content is protected !!