Tag: Obit

ചരമം: ആദിൽ പടിക്കൽ
Obituary

ചരമം: ആദിൽ പടിക്കൽ

മൂന്നിയൂര്‍ : പടിക്കല്‍ മഹല്ല് സ്വദേശി പരേതനായ ചക്കാല മൊയ്തീന്‍ എന്നവരുടെ മകന്‍ ചക്കാല ആദില്‍ (31) മരണപ്പെട്ടു. പടിക്കല്‍ തനിമ ലൈറ്റ് ആന്റ് സൗണ്ട് ജീവനക്കാരനായിരുന്ന ആദില്‍ ഒരു വര്‍ഷത്തോളമായി ബ്ലഡ് ക്യാന്‍സര്‍ ബാധിച്ച് ചികിത്സയിലായിരുന്നു. മാതാവ് : ഹാജറ, ഭാര്യ : ഷറീന, മകന്‍ : അല്‍ഹാന്‍. സഹോദരങ്ങള്‍ : അമീര്‍, ഷരീഫ്, ആസിഫ്. ഖബറടക്കം ഇന്നലെ വ്യാഴം വൈകീട്ട് 6 മണിക്ക് പടിക്കല്‍ ജുമുഅത്ത് പള്ളിയില്‍...
Obituary

നന്നമ്പ്ര കൊനൂർ ബാലകൃഷ്ണൻ നായർ അന്തരിച്ചു

നന്നമ്പ്ര :മേലേപ്പുറം താമസിക്കുന്ന കൊനൂർ ബാലകൃഷ്ണൻ നായർ(89) അന്തരിച്ചു.ഭാര്യ: ലക്ഷ്മിക്കുട്ടി അമ്മ മക്കൾ:അച്യുതൻകുട്ടി  (റിട്ടയേഡ് ക്ലർക്ക് എം എസ് എം എച്ച്എസ്എസ് കല്ലിങ്ങൽപറമ്പ് ), സാവിത്രി, ജയരാജ്‌ ( കെ എം എച്ച്എസ്എസ് കുറ്റൂർ നോർത്ത്), ഉണ്ണികൃഷ്ണൻ( കോപ്പറേറ്റീവ്  ബാങ്ക് കൊടിഞ്ഞി ).മരുമക്കൾ :പരേതനായ നാരായണൻ,ഗീത( ജിഎൽപിഎസ് നന്നമ്പ്ര), പ്രീത( എസ് എസ് എം ഇംഗ്ലീഷ് മീഡിയം സ്കൂൾ തയ്യാലിക്കൽ ), മീര( അംഗനവാടി ടീച്ചർ ചെറുമുക്ക്). ശവസംസ്കാരം 2 മണിക്ക് വീട്ടുവളപ്പിൽ. ...
Obituary

ഭാര്യ മരണപെട്ട് എഴാം ദിവസം ഭർത്താവും മരിച്ചു

തിരൂരങ്ങാടി : ഭാര്യ മരിച്ച്എഴാം ദിവസം ഭർത്താവും മരിച്ചു. കൊളപ്പുറം സൗത്ത് തടത്തിൽ അബ്ദുർറഹ്മാൻ (72) ആണ് മരിച്ചത്. ഇദ്ദേഹത്തിന്റെഭാര്യ  മച്ചിങ്ങൽ പാത്തുമ്മു ഏഴു ദിവസം മുമ്പാണ് മരിച്ചത്.മക്കൾ : റംലത്ത്, സൽമത്ത് , ഖൈറുന്നിസ, സലീന, നജ്മുന്നിസ , മരുമക്കൾ: കുഞ്ഞിമുഹമ്മത് (കൊളപ്പുറം നോർത്ത് ) ,സൈതലവി (മനാട്ടി പറമ്പ്), മജീദ് (ചേറൂർ), മുഹമ്മദ് ( ചുള്ളിപ്പാറ)....
Obituary

ചരമം: സി.പി.അബ്ദുൽ കരീം കൊടിഞ്ഞി

കൊടിഞ്ഞി: അൽഅമീൻ നഗർ പരേതനായ സി.പി മുഹമ്മദ് ഹാജിയുടെ മകൻ അബ്ദുൽ കരീം എന്ന ചെറിയ ബാവ ( 69 ) നിര്യാതനായി. ഭാര്യ. എട്ടുവീട്ടിൽ കുഞ്ഞിപ്പാത്തുമ്മ. മക്കൾ: നൂർ മുഹമ്മദ്, ഷംസാദലി, നഫീസത്തു സുനിത. മരുമക്കൾ: നസീർ ചെറുമുക്ക്, സജീല, നാദിറസഹോദരങ്ങൾ: അബ്ദുൽ അസീസ്, യൂനുസ്, ഷാജഹാൻ, ജഹാംഗീർ, ഖദീജ, ഫാത്തിമ, സുലൈഖ, സുബൈദ, പരേതനായ ഇഖ്ബാൽ....
Obituary

ചരമം: അബ്ദുർ റഹ്മാൻ മുസ്ലിയാർ

     തിരൂരങ്ങാടി : കക്കാട് സ്വദേശിയുംമൂന്നിയൂർ പടിക്കലിൽ സ്ഥിര താമസക്കാരനുമായ  പി എം അബ്ദുർറഹ്മാൻ മുസ്ലിയാർ  ( 85) നിര്യാതനായി. കബറടക്കം ഇന്ന് വൈകുന്നേരം 5.30 ന് കക്കാട് ജുമാ മസ്ജിദിൽ. 20 വർഷം കൽപകഞ്ചേരി മഞ്ഞച്ചോല, ശേഷം ഫറോക്ക്, തൃശൂർ, കക്കാട് മദ്രസ എന്നിവിടങ്ങളിൽ മദ്റസാധ്യാപകനായിരുന്നു . ഒ കെ ഉസ്താദിന്റെ ശിഷ്യനാണ്. ഇ സുലൈമാൻ മുസ്ലിയാരുടെ സഹപാഠിയാണ് അൽ ഐൻ  കക്കാട് മുസ്ലിം അസോസിയേഷൻ ഭാരവാഹി യയിരുന്നു. ഭാര്യ: റുഖിയ കാവുങ്ങൽ . മക്കൾ : അശ്റഫ്‌,  മുഹമ്മദാലി മന്നാനി, ശാഹുൽ ഹമീദ്, റൈഹാനത്ത് ,പരേതനായ അബ്ദുസ്സമദ്. മരുമക്കൾ :സുമയ്യ, താഹിറ, മുബശിറ, റംല...
Obituary

ചരമം: പാട്ടശ്ശേരി മൂസക്കുട്ടി ഹാജി കൊടിഞ്ഞി

തിരൂരങ്ങാടി: മുസ്ലിംലീഗ് നേതാവും സജീവ സമസ്ത പ്രവര്‍ത്തകനുമായിരുന്ന കൊടിഞ്ഞി കോറ്റത്തങ്ങാടി പരേതനായ പാട്ടശ്ശേരി സൈതാലി കുട്ടി ഹാജിയുടെ മകന്‍ മൂസക്കുട്ടി ഹാജി (59). ഖബറടക്കം ഇന്ന് (14.07.2022) രാവിലെ 9 മണിക്ക് കൊടിഞ്ഞിപ്പള്ളി ഖബര്‍സ്ഥാനില്‍ നടക്കും. നന്നമ്പ്ര പഞ്ചായത്ത് 19-ാം വാര്‍ഡ് മുസ്ലിംലീഗ് വൈസ്പ്രസിഡന്റാണ്. കോറ്റത്തങ്ങാടിയില്‍ വസ്ത്ര കച്ചവടക്കാരനായിരുന്നു. നേരത്തെ ദീർഘകാലം റിയാദിൽ ആയിരുന്നു. ഭാര്യ: തിത്തീമു, മക്കള്‍: സുലൈമാന്‍, ജുനൈദ് (ചെന്നൈ), ഹംദ, ആയിശ സുല്‍ത്താന, മരുമക്കള്‍: അബ്ദുസ്സമദ് രണ്ടത്താണി, ജലാലുദ്ധീന്‍ കുന്നുംപുറം, ഷമീന, ആസിയ, സഹോദരങ്ങള്‍: സിദ്ധീഖ് ഹാജി, മുഹമ്മദ് അലി (ചെന്നൈ), മൊയ്തീന്‍ കുട്ടി....
Obituary

ചെമ്മാട്ടെ ഡ്രൈവർ അബ്ദുല്ല അന്തരിച്ചു

ചെമ്മാട് കുംഭംകടവ് റോഡ് സ്വദേശി പട്ടർ പറമ്പിൽ പരേതനായ ഉമ്മർ കുട്ടിയുടെ മകൻ അബ്ദുള്ള (58) അന്തരിച്ചു. കബറടക്കം ശനിയാഴ്ച രാവിലെ 9ന് തിരൂരങ്ങാടി വലിയ പള്ളിയിൽ. ദീർഘകാലം ചെമ്മാട് ടാക്സി ഡ്രൈവർ ആയിരുന്നു. തിരൂരങ്ങാടി താലൂക്ക് ഓഫീസിൽ താൽക്കാലിക ഡ്രൈവർ ആയും സേവനം അനുഷ്ഠിച്ചിരുന്നു. മാതാവ് പരേതയായ മമ്മാത്തു. ഭാര്യ, നൂർജഹാൻ. മകൻ മുഹമ്മദ് സുഹൈൽ. സഹോദരങ്ങൾ, അലവിക്കുട്ടി, മുസ്തഫ, പാത്തുമ്മ, ഖദീജ, ആയിഷാബി....
Obituary

ചരമം: ഫാത്തിമ ഷെറി വെള്ളിയാമ്പുറം

നന്നമ്പ്ര. വെള്ളിയാമ്പുറം ചിത്രംപള്ളി അബ്ദുല്ലക്കുട്ടി - സക്കീന എന്നിവരുടെ മകൾ സഹല ഷെറി (20) അന്തരിച്ചു. വെട്ടിച്ചിറ ലുമിനസ് കോളേജ് ബി കോം അവസാന വർഷ വിദ്യാർത്ഥിനിയായിരുന്നു
Obituary

ചരമം: മണ്ണാൻ കുടുംബത്തിലെ കാരണവർ തെയ്യൻ അന്തരിച്ചു

കൊടിഞ്ഞി സെൻട്രൽ ബസാർ ചെറൂളി പറമ്പിൽ തെയ്യൻ (76) അന്തരിച്ചു.സംസ്കാരം ഇന്ന് വീട്ടുവളപ്പിൽ.ഭാര്യ, ജാനകി.മക്കൾ, ബാബു, വിനോദൻ, മാധവൻ, രാജൻ, ബൈജു, സതി, റീജ.മരുമക്കൾ, ബിന്ദു, മഞ്ജുഷ, പത്മിനി, ശരിക, കേശവരാജ്, ബിജേഷ്,
Obituary

ഹജ്ജിന് പോയ വേങ്ങര സ്വദേശിനി ഉംറക്കിടെ കുഴഞ്ഞു വീണു മരിച്ചു

വേങ്ങര: ഈ വർഷത്തെ പരിശുദ്ധ ഹജ്ജ് കർമത്തിന് എത്തിയ സ്ത്രീ ഉംറക്കിടെ കുഴഞ്ഞു വീണു മരിച്ചു. വേങ്ങര മുക്രിയൻ കല്ലുങ്ങൽ സൈതലവിയുടെ ഭാര്യ പൂഴിത്തറ റുഖിയ (58) ആണ് ഉംറ നിർവഹിക്കുന്നതിനിടയിൽ ഇഹ്റാമിൽ മർവയിൽ വെച്ച് കുഴഞ്ഞു വീണു മരിച്ചത്. എടരിക്കോട് മമ്മാലിപ്പടി സ്വദേശിനിയാണ്.
Obituary

ചരമം: കുഞ്ഞവറാൻ കുട്ടി ഹാജി മങ്കടകുറ്റി

കൊടിഞ്ഞി മങ്കടകുറ്റി സ്വദേശി, പരേതനായ പുന്നൂർ ഉണ്ണീൻ ഹാജിയുടെ മകനും പനക്കത്താഴം മഹല്ല് മുൻ സെക്രട്ടറി യുമായ കുഞ്ഞവറാൻ കുട്ടി ഹാജി അന്തരിച്ചു.മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 9 ന് കൊടിഞ്ഞിപ്പള്ളിയിൽ. ഭാര്യ, പാത്തുമ്മു. മക്കൾ: ഫഹദ്, ഉബൈദ്, റാഷിദ് സഅദി, നസീറ, ആസിയ മരുമക്കൾ, ഫാത്തിമ , നജ്‌ല, അബ്ദുൽ ഗഫൂർ, ജലീൽ, സബീഖ...
Obituary

ചരമം: അബ്ദുസ്സമദ് എലിമ്പാട്ടിൽ

കൊടിഞ്ഞി ഫാറൂഖ് നഗർ സ്വദേശിയും ഇപ്പോൾ തിരൂരങ്ങാടി താമസക്കാരനുമായഎലിമ്പാട്ടിൽ അബ്ദുസ്സമദ്ഇന്നലെ രാത്രി മരണപ്പെട്ടു. രാവിലെ 11 മണിക്ക് ജനാസ നമസ്കാരം കൊടിഞ്ഞി പള്ളിയിൽ,
Obituary

മമ്പുറത്ത് വയലിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

തിരൂരങ്ങാടി: മമ്പുറം വെട്ടത്ത് വയലിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. വെട്ടത്ത് നടുവിലങ്ങാടി സ്വദേശി തലനാർ തൊടുവിൽ ലത്തീഫിന്റെ മകൻ ഇഖ്ബാൽ (28) ആണ് മരിച്ചത്. വീടിന് സമീപത്തെ പട്ടിശ്ശേരി വയൽ. ഇന്നലെ രാത്രിയിലാണ് സംഭവം. ഹൃദയാഘാതം വന്നാണ് മരണമെന്നാണ് നിഗമനം. മാതാവ് നഫീസു, ഭാര്യയും ചെറിയ കുഞ്ഞുമുണ്ട്....
Obituary

ചരമം- ആങ്ങാടൻ കുഞ്ഞു വെന്നിയുർ

തിരൂരങ്ങാടി : വെന്നിയൂർ സ്വദേശി പരേതനായ ആങ്ങാടൻ മരക്കാർ എന്നിവരുടെ മകൻ ആങ്ങാടൻ മൊയ്തീൻ കുട്ടി എന്ന ആങ്ങാടൻ കുഞ്ഞു (64) നിര്യാതനായി.കേരള മുസ്ലിം ജമാഅത്ത് വെന്നിയൂർ യൂണിറ്റ് വൈസ് പ്രസിഡണ്ടാണ്.ദീർഘ കാലം വെന്നിയൂർ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റും , വെന്നിയൂർ മഹല്ല് കമ്മറ്റി , വെന്നിയൂർ നാസിറുൽ ഉലൂം മദ്റസ , അൻസാറുൽ ഇസ്ലാം കമ്മറ്റി  എന്നിവയുടെ  നേതൃ നിരയിലും  സജീവ സാന്നിധ്യവുമായിരുന്നുഖബറടക്കം  നാളെ കാലത്ത് ഒമ്പതിന്  വെന്നിയൂർ ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ .ഭാര്യ : ബിയ്യുട്ടിമക്കൾ  :ഇഖ്ബാൽ , മുസ്തഫ, ഇർഫാന , നസീഹ .മരുമക്കൾ :ഫസീല , മുനീർ , നബീൽ സഹോദരങ്ങൾ: അബ്ദുർ റഹ്മാൻ ,   അബ്ദുൽ മജീദ് , ആസ്യ , മറിയാമു , ഖദീജ , നസീമ , പരേതനായ അബൂബക്കർ ....
Obituary

വി.എ. ആസാദിന്റെ മകൻ മുഹിയദ്ധീൻ ഹാജി അന്തരിച്ചു

ഏ ആർ. നഗർ : പരേതനായ സ്വാതന്ത്ര്യസമര സേനാനിയും അബ്ദുറഹിമാൻ നഗർ പഞ്ചായത്തിന്റെ ശില്പിയുമായ വി.എ. ആസാദ് സാഹിബിന്റെ മകനും കോൺഗ്രസ് നേതാവുമായ വി.എ. മുഹ്‌യുദ്ദീൻ ഹാജി ( 73 ) അന്തരിച്ചു. ഏ ആർ നഗർ ഹൈസ്കൂൾ ജീവനക്കാരാനായിരുന്നു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍, കോൺഗ്രസ് ഡി സി സി മെമ്പർ, ചെണ്ടപ്പുറായ ഹൈസ്കൂൾ പി ടി ഏ പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ : ഫാത്തിമകുട്ടി കെ വിപെരുവള്ളൂർ മക്കൾ : സൗദാബി , ആരിഫാബി , അഹമ്മദ് കബീർ , ആസ്യാ ബീവി , അഹമ്മദ് സഫ്‌വാൻ , സൈഫുദ്ദീൻ അഹമ്മദ് ആസാദ്. മരുമക്കൾ : ചെമ്പൻ അബ്ദുൽകരീം ( വലിയോറ ), ചെറ്റാലി അബ്ദുറഹീം ( കക്കാട് ) , സജ്ന മാണിത്തൊടിക ( വേങ്ങര ) , അബ്ദുൽ മജീദ് ( ബാലുശ്ശേരി ) അഞ്ജല സമാൻ ചെമ്പൻ ( പുകയൂർ ) . സഹോദരങ്ങൾ : വി.എം. അബ്ദുൽഖാദർ , വി.എം. അബ്ദുന്നാസർ , അഹമ്മദ് ഇസ്സുദ്ദീൻ , മുഹമ്മദ് മുസ്തഫ , റൈഹാനത്ത് , അഹമ്മദ് സഈദ് , പരേതരായ വി.എം. അബ്ദുറഹ്മാ...
Obituary

കരുമ്പിൽ സ്‌കൈ ബോൺ ട്രാവൽസ് ഉടമ അന്തരിച്ചു

തിരൂരങ്ങാടി. ചുള്ളിപ്പാറ സ്വദേശി പരേതനായ തൂമ്പിൽ മുഹമ്മദിന്റെ മകൻ കരുമ്പിൽ സ്‌കൈ ബോൺ ട്രാവൽസ് ഉടമയുമായ തൂമ്പിൽ ശംസുദ്ധീൻ ( 52 ) നിര്യാതനായി.ഭാര്യ ഉമൈബമക്കൾ: സുഫൈൽ, സ്വഫ്‌വാന ജാസ്മിൻ, സഫാ പർവീൻമരുമകൻ : ജസീൽ പുഴക്കാട്ടിരി
Obituary

മുൻ എംഎൽഎ സിപി കുഞ്ഞാലിക്കുട്ടി കേയിയുടെ മകൻ അബ്ദുൽഖാദർ അന്തരിച്ചു

പരപ്പനങ്ങാടി: മുൻ എം എൽ എ പരേതനായ സി പി കുഞ്ഞാലികുട്ടി കേയിയുടെ മകൻ എ. പി.എം. അബ്ദുൽഖാദർ (72) അന്തരിച്ചു. കബറടക്കം 11.4.2022 രാത്രി 9.30 മണിക്ക് പരപ്പനങ്ങാടി പനയതിൽമുണ് പള്ളിയിൽ. ദുബായിൽ ബേങ്ക് മാനേജർ ആയിരുന്നുഭാര്യമാർ: പരേതയായ ഖദീജ( കൊരമ്പയിൽ), റസിയ ടിപി. മകൾ : തസ്‌നീം ( അബുദാബി )മരുമകൻ : ഡോ.ഷമീറലി T P (ഓർത്തോപീഡിഷൻ ,അബൂദാബി ) സഹോദരങ്ങൾ : ഫാത്തിമ, കുഞ്ഞാമിന, സാറ, ഷെരീഫ ,റസിയ, ജമീല ,അഡ്വക്കേറ്റ് നസീർ , അഷ്‌റഫ് (പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയർ), പരേതരായ ആയിഷ, മുഹമ്മദലി, ആരിഫ മഞ്ഞളാംകുഴി അലി (MLA)സഹോദരീ ഭർത്താവാണ്‌ മറ്റ്‌ സഹോദരി ഭർത്താക്കന്മാർ : റിട്ടയേർഡ് പ്രൊഫസർ സിപി മൊഹമ്മദ്, Er. ഹംസ (late ), റിട്ടയേർഡ് പ്രൊഫസർ MT. കുഞ്ഞഹമദ്, റിട്ടയേർഡ് പ്രൊഫസർ K അബൂബക്കർ, റിട്ടയേർഡ് പ്രൊഫസർ മുസ്തഫ, എഞ്ചിനീർ ഖാലിദ്, Dr.ടിപി മെഹ്‌റൂഫ് രാജ്...
Obituary

ചരമം: ചെരിച്ചിയിൽ മുസ്തഫ ചെമ്മാട്

മുസ്തഫ തിരൂരിങ്ങാടി : ചെമ്മാട് സി കെ നഗറിലെ ചെരിച്ചിയിൽ മുസ്തഫ (55 നിര്യാതനായി ഭാര്യ:സൈനബമക്കൾ : അഫ്സൽ, അസ്‌ലം, അശ്ഫാഖ് , അദ്നാൻ,അഫീഫ.മരുമക്കൾ : ഫസ് ലു ചെമ്പ്ര തിരൂർ,ഫൈറൂസഖബറടക്കം ഇന്ന് കാലത്ത് 8-30 ന്തിരൂരങ്ങാടി വലിയ പള്ളി ഖബർസ്ഥാനിൽ
Obituary

ചരമം: ബാവ മെക്കാനിക്ക്

പട്ടാമ്പി: കരുവാമ്പടി കൂരാണിക്കൽ ബാവ (58) അന്തരിച്ചു. ദീർഘകാലമായി തിരൂരങ്ങാടി ചെമ്മാട് ഓട്ടോമൊബൈൽ വർക് ഷോപ്പ് നടത്തുകയായിരുന്നു. അറിയപ്പെടുന്ന ജീപ്പ് മെക്കാനിക്ക് ആണ്. ചെന്നൈ സ്വദേശിയാണ്. നേരത്തെ മാതാവിന്റെ വീട്ടിൽ പാലത്തിങ്ങലും പിന്നീട് ചെമ്മാടും ആയിരുന്നു താമസം. ഭാര്യ, റജീന.മക്കൾ, റഈസ് (ബെംഗളൂരു), ബസ്മത്ത് മോൾ (മാലി ദ്വീപ്), ഇസ്മത്ത് ജബീൻ.മരുമകൻ: അസ്കറലി കൊലമുക്ക് (മാലി ദ്വീപ്)...
Obituary

ചരമം: മൊയ്‌ദീൻ കുട്ടി ഹാജി കൊടക്കല്ല്

തിരൂരങ്ങാടി: വെന്നിയൂർ കൊടക്കല്ല് പരേതനായ പരിയത്ത് കാലായി കുട്ടി ഹസ്സൻ ഹാജിയുടെ മകനും ചെമ്മാട് ഡീലക്സ് ഫർണിച്ചർ ഉടമയുമായ മൊയ്തീൻ കുട്ടി ഹാജി(63) നിര്യാതനായി.ഖബറടക്കം ഇന്ന് രാവിലെ 10 മണിക്ക് (വ്യാഴം 24/3/22) കൊടക്കല്ല്ജു മാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.ഭാര്യ: സൈനബ,മക്കൾ: ഖാലിദ്, ഇസ്മായിൽ, സക്കീന, ആയിശ, തെസ്നി.മരുമക്കൾ: ബഷീർ. മുഹമ്മദ്, ഉമ്മുകുൽസു.സഹോദരങ്ങൾ: ഹംസ, ആയിശുമ്മ ഹജ്ജുമ്മ, ഉമ്മയ്യ ഹജ്ജുമ്മ, പരേതനായ കുഞ്ഞീൻ ഹാജി...
Obituary

ചരമം: മറിയാമു ഹജ്‌ജുമ്മ കൊടിഞ്ഞി

കൊടിഞ്ഞി ഫാറൂഖ്‌ നഗർ സ്വദേശി പരേതനായ ഇല്ലത്തു ബാവ എന്നിവരുടെ ഭാര്യ മറിയാമു ഹജ്ജുമ്മ ( 85 ) ഇന്ന് രാവിലെ മരണപ്പെട്ടു. മയ്യിത്ത് നമസ്കാരം ഉച്ചക്ക് 12 മണിക്ക് കൊടിഞ്ഞി ജുമുഅത്തു പള്ളിയിൽ. മക്കൾ : അബ്ദുൽ റഹ്‌മാൻ (MS), സക്കീന. മരുമക്കൾ: ആയിഷ കൊടിഞ്ഞി, മുഹമ്മദ് കുട്ടി വെള്ളിയാമ്പുറം .
Obituary

കക്കാട് ഷാജി ഹോട്ടൽ ഉടമ നിര്യാതനായി

തിരൂരങ്ങാടി: കക്കാട് ഷാജി ഹോട്ടൽഉടമ പിലാതോട്ടത്തിൽ മുഹമ്മദ് ഹാജി(70 ) നിര്യാതനായി.ഭാര്യമാർ, ഖദീജ, മമ്മാദിക്കുട്ടി.മക്കൾ:റഹ്മത്ത് (ബഹറൈൻ)ഹബീബ് എന്ന ആബി (ജില്ല ട്രഷറർ, കേരള ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ കെ എച്ച് ആർ എ), ഷാനവാസ്,ഷാഹുൽ ഹമീദ്, ഫൈസൽ,സാജിദ.മരുമക്കൾ,ബഷീർ മണാട്ടി പറമ്പിൽ,ബുഷ്റ,സലീന മണക്കടവൻ,ഖദീജ,ജെസീന,ജെസീറ,ഖബറടക്കം വ്യാഴം II മണിക്ക് കക്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ...
Gulf, Obituary

ജിദ്ധയിൽ നിര്യാതനായി

തിരൂരങ്ങാടി: എ ആർ നഗർ ചെണ്ടപ്പുറായ സയ്യിദാബാദ് പരേതനായ പള്ളിയാളി മുഹമ്മദ് കുട്ടിയുടെ മകൻ സാഹിർ (45) ജിദ്ദയിൽ നിര്യാതനായി. ജിദ്ദയിൽ ഹോട്ടൽ ജീവനക്കാരനായിരുന്നു ഒമ്പത് മാസം മുമ്പ് നാട്ടിൽ വന്ന് തിരിച്ചു പോയതാണ്. ഭാര്യ : കുറ്റിക്കാട്ടിൽ കാരാട്ട് സുൽഫിയമക്കൾ :മുഹമ്മദ് അജ്മൽ, റാശിദ തസ്നി, ശമ്പ്ന ഫർഹാന, ശംന ശെറിൻ.മരുമകൻ: മുഹമ്മദ് റാഫിമാതാവ് : ചോലക്കൻ സഫീസസഹോദരങ്ങൾ : മജീദ് , അബ്ദു സമദ് , ഫൈസൽ, ആസിയ.മയ്യിത്ത് ജിദ്ദയിൽ മറവ് ചെയ്യും...
Obituary

കാച്ചടിയിലെ മമ്പാറ മുഹമ്മദ് കുട്ടി അന്തരിച്ചു

വെന്നിയൂർ: കാച്ചടി സ്വദേശി മമ്പാറ മുഹമ്മദ് കുട്ടി (75) നിര്യാതനായി. ഭാര്യ , കുഞ്ഞാച്ചു. മക്കൾ,ആമിനസഫിയസാബിററുബീനറദീഫഅബ്ദുന്നാസർനൗഷാദ്യുസഫലിഇർഫാൻ മുഹമ്മദ്.മരുമക്കൾഅബ്ദുറഹീംകുഞ്ഞിമുഹമ്മദ്ഖാലിദ്മൊയ്തീൻകോയബഷീർഖബറടക്കം വൈകുന്നേരം 4 മണിക്ക് കരിമ്പിൽ ജൂമാമസ്ജിദ് ഖബർസ്ഥാനിൽ
Malappuram, Obituary

പേരക്കുട്ടി വാഹനാപകടത്തിൽ മരിച്ചതറിഞ്ഞ വലിയുപ്പ കുഴഞ്ഞു വീണു മരിച്ചു

തിരൂരങ്ങാടി: പേരക്കുട്ടി വാഹനാപകടത്തിൽ മരിച്ചതറിഞ്ഞു എത്തിയ വലിയുപ്പ കുഴഞ്ഞു വീണു മരിച്ചു. പന്താരങ്ങാടി സ്വദേശി കാട്ടിൽ അബ്ദുള്ളക്കുട്ടി ഹാജിയാണ് മരിച്ചത്. മകൾ റംലയുടെ മകൻ മുന്നിയൂർ പാറക്കടവ് സ്വദേശി കുന്നത്തേരി ശഹനാദ് (18) ഇന്നലെ ബൈക്കപകടത്തിൽ മരിച്ചിരുന്നു. മരണ വിവരമറിഞ്ഞു മുന്നിയൂർ പറക്കടവിൽ മകളുടെ വീട്ടിലെത്തിയ അബ്ദുള്ളക്കുട്ടി ഹാജി ഏറെ സങ്കടപ്പെട്ടിരുന്നു. ഇതിനിടെ ദേഹസ്വാസ്ത്യമുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാത്രി 12 മണിയോടെ മരിച്ചു. മയ്യിത്ത് രാവിലെ പന്തരങ്ങാടി മസ്ജിദിൽ കബറടക്കി. വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ https://chat.whatsapp.com/JiMuBy6ymkSL6D4i2wJyA8 കുന്നത്തേരി അബ്ദുവിന്റെ മകനായ ഷഹനാദ് ഇന്നലെ രാത്രി 9.30 ന് ചെമ്മാട് കോഴിക്കോട് റോഡിൽ ദുബായ് ഗോൾഡ്‌ സൂക്കിന് മുമ്പിൽ വെച്ചാണ് അപകടത്തിൽ പെടുന്നത്. സ്കൂട്ടറിൽ ചെമ്മാട് നിന്ന് വരുന്നതിനിടെ ടർഫിൽ നിന്ന്...
Local news, Obituary

മലയാളി വ്യാപാരി മുംബെയിൽ വെച്ച് മരിച്ചു.

തിരൂരങ്ങാടി:  ബിസിനസ് ആവശ്യാര്ഥം മുംബൈയിൽ എത്തിയ വ്യാപാരി ഹൃദയാഘാതം മൂലം മരിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി തിരൂരങ്ങാടി മണ്ഡലം സെക്രട്ടറി, ചുള്ളിപ്പാറ സ്വദേശി പരേതനായ ഭഗവതി കാവുങ്ങൽ മൊയ്തുട്ടിയുടെ മകൻയൂനുസ് (46) ആണ് മരിച്ചത്. കഴിഞ്ഞ 16 ന് സുഹൃത്തുക്കളോടൊപ്പം അഹമ്മദാബാദ്, മുംബൈ എന്നിവിടങ്ങളിലേക്ക് ബിസിനസ് ടൂർ പോയതായിരുന്നു. ഇന്നലെ മുംബൈയിൽ എത്തിയ യൂനുസിന് അസ്വസ്ഥത തോന്നിയപ്പോൾ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചയോടെ മരിച്ചു. കരുമ്പിൽ വിതരണ ഏജൻസി നടത്തുകയായിരുന്നു. മാതാവ്:ഫാത്തിമ. ഭാര്യ: മുംതാസ്. മക്കൾ:മുബാരിസ്, മുനീഷ, മുൻഷിദ്. സഹോദരങ്ങൾ: മുഹമ്മദ് കുട്ടി, ശരീഫ്, ഷാനവാസ്, ആയിഷുമ്മു. മയ്യിത്ത് നാട്ടിൽ കൊണ്ട് വരാനുള്ള ശ്രമത്തിലാണ്....
Obituary

നാടക നടനും ഗാനരചയിതാവുമായിരുന്ന തിരൂരങ്ങാടി കാരാടാൻ മൊയ്‌ദീൻ അന്തരിച്ചു

തിരുരങ്ങാടി- കാരാടൻ മൊയ്‌ദീൻ സാഹിബ്‌ (വീറ്റു ) ഇന്ന് പുലർച്ചക്ക് മരണപെട്ടു. കബറടക്കം ഇന്ന് വൈകുന്നേരം 5 മണിക്ക് മേലേച്ചിന ജുമാ മസ്ജിദിൽ. മാപ്പിള പാട്ട് രചയിതാവും നാടക നടനും ആയിരുന്നു. മലബാർ സമരത്തിൽ വീര മൃത്യു വരിച്ച കാരാടൻ മൊയ്‌ദീൻ സാഹിബിന്റെ പുത്രൻ കരാടൻ കുഞ്ഞി മുഹമ്മദ് എന്നവരുടെ മകനാണ് മൊയ്‌ദീൻഎ വി. മുഹമ്മദ്‌. കെ ടി. മുഹമ്മദ്‌ കുട്ടി. പള്ളിക്കൽ മൊയ്‌ദീൻ. ചാവക്കാട് റഹ്മാൻ എന്നിവർ പാടി ഹിറ്റാക്കിയ നിരവതി മാപ്പിള പാട്ടുകളുടെ രചയിതാവ് കൂടി യായിരുന്നു. ഇന്ത്യയിൽ ഒമ്പത് കോടി മുസൽമാങ്കൾ ഇന്നെത്തീമായി…….ഭാരത ദേവി ഇന്ദിരഗാന്ധി…ജയ് പൊന്മലർ ജയ് പൊന്നുല.നാളികേരത്തിന്റെ നാട് കേരളം.എട്ടു കാലി വലയും കെട്ടിയ നേരത്ത് …കൂടാതെ നിരവതി രാഷ്ട്രീയ ഗാനങ്ങൾ രചി ച്ചിട്ടുണ്ട്.തിരുരങ്ങാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് വോളണ്ടിയർ ക്യാപ്റ്റൻ ആയിരുന്നു. എസ്. ടി.യൂ നിയോജക മണ്ഡലം ജനറൽ സെക്രട്ടറി. ചന്ദ്രിക പ്രാദേശിക ലേഖ...
Obituary

യുവതി ഭർതൃ വീട്ടിൽ കുഴഞ്ഞു വീണു മരിച്ചു.

ഊരകം: ഊരകം കുന്നത്ത് എലോന്തിയിൽ വേണുഗോപാൽ (വെണ്ടർ ഊരകം), ലക്ഷ്മി എന്നിവരുടെ മകൾ ഐശ്വര്യ (28) കുഴഞ്ഞ് വീണു മരിച്ചു. വേങ്ങര പത്ത് മൂച്ചി കളവൂർ കോതമംഗലത്ത് സൂരജിൻ്റെ ഭാര്യയാണ്. സംസ്ക്കാരം ഊരകത്ത് വീട്ട് വളപ്പിൽ നടക്കും.
Obituary

ചരമം: ചേളാരി മണക്കടവൻ അബ്ദു ഹാജി

  തിരൂരങ്ങാടി : ചേളാരിയിലെ ആദ്യ കാല വ്യാപാരിയും സുന്നി പ്രസ്ഥാനത്തിത്തിലെ  കാരണവരുമായ  മണക്കടവൻ അബ്ദുഹാജി(70) നിര്യാതനായി.എസ് വൈ എസ് യൂണിറ്റ് പ്രസിഡണ്ട്, ജനറൽ സെക്രട്ടറി, കേരള  മുസ്ലിം ജമാഅത്ത് യൂണിറ്റ് ജനറൽ സെക്രട്ടറി, ഹയാത്തുൽ ഇസ്ലാം സംഘം ജനറൽ സെക്രട്ടറി, വൈസ് പ്രസിഡണ്ട് തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിരുന്നു.ഭാര്യ: പാത്തുമ്മുമക്കൾ : ജഅ്ഫർ സ്വാദിഖ് ( എസ് വൈ എസ് യൂണിറ്റ് ഫൈനാൻസ് സെക്രട്ടറി) ,ഹാജറ ,ഹഫ്സ, ജുമൈലത്ത്മരുമക്കൾ : വി കെ മുഹമ്മദ്  ചെർന്നൂർ,കെ വി അബ്ദു സലാം  (എസ് വൈ എസ് ചേളാരി യൂണിറ്റ് ജനറൽ സെക്രട്ടറി),അശ്റഫ് മുസ്ലിയാർ പെരുമുഖം ,ജുബൈരിയ്യ...
Obituary

ചരമം: അമ്മാഞ്ചേരി മുഹമ്മദ് ഇഖ്ബാൽ

തിരൂരങ്ങാടി: പുകയൂർ കുന്നത്ത് അമ്മാഞ്ചേരി മുഹമ്മദിൻ്റെ മകൻ മുഹമ്മദ്‌ ഇഖ്ബാൽ (32) നിര്യാതനായി. ഭാര്യ :ജസീലമാതാവ് :ബീക്കുട്ടിമക്കൾ :മുഹമ്മദ്‌ ഹാമിസ്, മുഹമ്മദ്‌ റംസിൻസഹോദരരങ്ങൾ : ജാഫർ, നൗഫൽമുബശ്ശിറ, റാശിദ.
error: Content is protected !!