പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കണ്ണമംഗലം സ്വദേശി സൗദിയില്‍ വച്ച് മരണപ്പെട്ടു
വേങ്ങര :പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ സൗദിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കണ്ണമംഗലം സ്വദേശി മരിച്ചു. കണ്ണമംഗലം പൂച്ചോലമാട് പരേതനായ കുഞ്ഞി മൊയ്തീന്‍ കുട്ടിയുടെ മകന്‍ താട്ടയില്‍ മുഹമ്മദ് കുട്ടിയാണ് മരിച്ചത്. പൊള്ളലേറ്റ് മക്കത്ത് അല്‍ നൂര്‍ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയായിരുന്നു മരണം. നിലവില്‍ മയ്യിത്ത് മക്കത്ത് ആശുപത്രിയില്‍ ആണ്.
...