Sunday, January 11

Tag: Old age

സൗദിയിൽ ഏറ്റവും പ്രായം കൂടിയ ആൾ മരിച്ചു
Obituary

സൗദിയിൽ ഏറ്റവും പ്രായം കൂടിയ ആൾ മരിച്ചു

നാല്‍പതു തവണ ഹജ്ജ്‌ കര്‍മം നിര്‍വഹിച്ചു റിയാദ്: സൗദി അറേബ്യയിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി എന്നവകാശപ്പെടുന്ന നാസര്‍ ബിന്‍ റദാന്‍ ആലുറാശിദ് അല്‍വാദഇ റിയാദില്‍ അന്തരിച്ചു. 142 വയസ്സിലാണ് മരണം സംഭവിച്ചത്. അധുനിക സൗദി അറേബ്യയുടെ സ്ഥാപകനായ അബ്ദുല്‍ അസീസ് രാജാവ് രാജ്യം ഏകീകരിക്കുന്നതിന് സാക്ഷ്യം വഹിച്ചയാളാണ് നാസര്‍ അല്‍വാദഇ. അബ്ദുല്‍ അസീസ് രാജാവ്, സൗദ് രാജാവ്, ഫൈസല്‍ രാജാവ്, ഖാലിദ് രാജാവ്, ഫഹദ് രാജാവ്, അബ്ദുല്ല രാജാവ് മുതല്‍ തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ കാലഘട്ടം വരെയുള്ള രാജ്യത്തിന്റെ പ്രയാണത്തിനും ചരിത്രത്തിനും സാക്ഷ്യം വഹിച്ചു. ദക്ഷിണ സൗദിയിലെ അസീര്‍ പ്രവിശ്യയില്‍ പെട്ട ദഹ്റാന്‍ അല്‍ജനൂബില്‍ ഹിജ്റ 1305 ലാണ് ജനനം. ജനിക്കുന്നതിനു മുമ്പു തന്നെ പിതാവ് മരണപ്പെട്ടിരുന്നു. വളരെ ചെറുപ്പത്തില്‍ തന്നെ സൗദിയിലെ വിവിധ പ്രദേശങ്ങളിലും യെമനിലും ജീവിതമാര്‍ഗം തേടി സഞ്ചരിച്ചു. മുഴുവന്‍...
Crime

പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച വയോധികർ ഉൾപ്പെടെ 3 പേർ പിടിയിൽ

കോട്ടക്കൽ: പന്ത്രണ്ടു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ വയോധികർ ഉൾപ്പെടെ മൂന്നുപേർ കോട്ടക്കൽ പോലീസിന്റെ പിടിയിൽ. കോട്ടക്കൽ കുറ്റിപ്പുറം സ്വദേശികളായ കരിമ്പനക്കൽ മമ്മിക്കുട്ടി (75), പൂളക്കൽ സൈതലവി (60), പുതുക്കുടി മുഹമ്മദ് സക്കീർ (32) എന്നിവരെയാണ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.കെ. ഷാജി, എസ്.ഐ കെ.എസ്. പ്രിയൻ എന്നിവർ അറസ്റ്റ് ചെയ്തത്. 2020, 22 കാലഘട്ടത്തിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവിധയിടങ്ങളിൽ വെച്ച് പീഡിപ്പിച്ചെന്ന പരാതിയിൽ ഇവർക്കെതിരെ പോക്സോ കേസാണ് ചുമത്തിയിരിക്കുന്നത്. സ്കൂളിൽ പെൺകുട്ടിയുടെ പെരുമാറ്റത്തിൽ അസ്വാഭാവികത തോന്നിയതിനെ തുടർന്ന് വിവരം ലഭിച്ച ചൈൽഡ്ലൈൻ നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങൾ പുറത്തായത്. മൂന്നു വ്യത്യസ്ത കേസുകളിലാണ് അറസ്റ്റ്. പ്രതികളെ കോടതിയിൽ ഹാജറാക്കി....
Obituary

നാടിന്റെ മുത്തശ്ശി ഓർമയായി

അമ്മച്ചി വിടവാങ്ങിയത് നൂറ്റിപതിമൂന്നാം വയസ്സിൽ തിരൂരങ്ങാടി: ഏറ്റവും പ്രായം കൂടിയവരിൽ ഉൾപ്പെട്ട നന്നംബ്ര ചെറുമുക്കിലെ വടക്കും പറമ്പിൽ അമ്മച്ചി അന്തരിച്ചു. 113 വയസ്സായിരുന്നു. ഇന്നലെ രാത്രി 10.30 ന് തിരൂരങ്ങാടി താലൂക് ആശുപത്രിയിൽ വെച്ചാണ് മരണം. ചെറുമുക്ക് ചോളാഞ്ചേരി താഴത്താണ് വീട്. 5 മക്കളുണ്ടെങ്കിലും അയൽവാസിയായ പച്ചായി ഇസ്മയിൽ, ഭാര്യ നസീറയും ചേർന്നാണ് ഇവരെ പരിചരിക്കുന്നത്. അതിരാവിലെ ഇസ്മയിലിന്റെ വീട്ടിലെത്തുന്ന ഇവർ രാത്രി ഉറങ്ങാൻ മാത്രമാണ് സ്വന്തം വീട്ടിലേക്ക് പോയിരുന്നത്. ഇവരുടെ ദൈനംദിന കാര്യങ്ങളൊക്കെ ഇവരാണ് നോക്കിയിരുന്നത്. പഴയകാല കർഷക തൊഴിലാളിയാണ്. പ്രായം കൂടിയെങ്കിലും നടക്കാനോ കാഴ്ച്ചക്കോ പ്രയാസങ്ങളില്ലായിരുന്നു. എല്ലാ തിരഞ്ഞെടുപ്പിലും വോട്ട് ചെയ്യാനെത്തുന്ന ഇവർ വാർത്ത താരം കൂടി ആയിരുന്നു. ഇന്ന് രാവിലെ 10 ന് സംസ്കാരം നടക്കും. ഇന്നലെ ഇവരെ കുറിച്ചു വന്ന പത്ര റിപ്പോർട്...
error: Content is protected !!