31 വർഷത്തിന് ശേഷം പൂർവവിദ്യാർത്ഥി സംഗമത്തിൽ പരിചയം പുതുക്കിയ പൂർവ വിദ്യാർത്ഥി അധ്യാപികയുടെ 21 പവനും 27 ലക്ഷവും തട്ടിയെടുത്തു
പരപ്പനങ്ങാടി : 31 വർഷത്തിനുശേഷം നടന്ന പൂർവവിദ്യാർഥി സംഗമത്തിനെത്തി പരിചയം പുതുക്കിയയാൾ അധ്യാപികയുടെ 21 പവൻ സ്വർണ്ണവും 27.5 ലക്ഷം രൂപയും തട്ടി മുങ്ങി. ഒളിച്ചു താമസിക്കുകയായിരുന്ന ശിഷ്യനെയും ഭാര്യയെയും കർണാടക യിൽ നിന്ന് പൊക്കി പോലീസ്.
ചെറിയമുണ്ടം തലക്കടത്തൂർ സ്വദേശി നീലിയത്ത് വേർക്കൽ ഫിറോസ് (51), ഭാര്യ റംലത്ത് എന്ന മാളു (45) എന്നിവരെയാണ് പരപ്പനങ്ങാടി പോലീസ് ഇൻസ്പെക്ടർ വിനോദ് വലിയാട്ടൂരും സംഘവും പിടികൂടിയത്. 1988-90 കാലത്ത് തലക്കടത്തൂർ സ്കൂളിൽ തന്നെ പഠിപ്പിച്ച പരപ്പനങ്ങാടി നെടുവ സ്വദേശിയായ അധ്യാപികയെയാണ് തട്ടിപ്പി നിരയാക്കിയത്. പൂർവവിദ്യാർഥി സംഗമത്തിൽ പരിചയം പുതുക്കിയശേഷം ഇയാൾ അധ്യാപികയുടെ സ്നേഹം പിടിച്ചു പറ്റി. നിരന്തരം വീട്ടിൽ സന്ദർശനം നടത്തി സൗഹൃദം നിലനിർത്തി.
പിന്നീട് ഭാര്യയുമൊത്ത് അധ്യാപികയുടെ വീട്ടിലെത്തി സ്വർണ വുമായി ബന്ധപ്പെട്ടുള്ള ബിസിനസ് തുടങ്ങുന്നതിനായി പണം ആവശ്യപ്പെട്ടു...