Tag: Online cheating

ലോണ്‍ തരാമെന്ന് വിശ്വസിപ്പിച്ചു ; ചേലേമ്പ്ര സ്വദേശിക്ക് നഷ്ടമായത് ഒന്നേ കാല്‍ ലക്ഷത്തോളം രൂപ
Local news

ലോണ്‍ തരാമെന്ന് വിശ്വസിപ്പിച്ചു ; ചേലേമ്പ്ര സ്വദേശിക്ക് നഷ്ടമായത് ഒന്നേ കാല്‍ ലക്ഷത്തോളം രൂപ

തിരൂരങ്ങാടി : ലോണ്‍ തരാമെന്ന് വിശ്വസിപ്പിച്ച് ചേലേമ്പ്ര സ്വദേശിയുടെ ഒന്നേ കാല്‍ ലക്ഷത്തോളം രൂപ തട്ടിയെടുത്തതായി പരാതി. ചേലേമ്പ്ര ചേലൂപ്പാടം സ്വദേശി കരുകുളങ്ങര പ്രമോദ് ആണ് പരാതിയുമായി രംഗത്തെത്തിയത്. സൈന്‍സി ക്രഡിറ്റ് എന്ന സ്ഥാപനത്തിന്റെ പേരിലാണ് തട്ടിപ്പ് നടന്നിട്ടുള്ളത്. സൈന്‍സി ക്രഡിറ്റ് എന്ന സ്ഥാപനത്തില്‍ നിന്നും ലോണ്‍ തരാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പുകാരന്‍ ഇരയെ ഫോണില്‍ ബന്ധപ്പെടുകയയായിരുന്നു. തുടര്‍ന്ന് പല തവണകളിലായി 1,21,521 രൂപയാണ് ഓണ്‍ലൈനായി പല അക്കൗണ്ടിലേക്കുമായി പല ദിവസങ്ങളിലായി ഇരയില്‍ നിന്നും തട്ടിയെടുത്തത്. തുടര്‍ന്നാണ് കബളിപ്പിക്കപ്പെടുകയായിരുന്നുവെന്ന് ചേലേമ്പ്ര സ്വദേശിയായ മധ്യവയസ്‌കന്‍ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് തേഞ്ഞിപ്പലം പൊലീസിന്‍ പരാതി നല്‍കുകയായിരുന്നു. ...
Crime

യൂട്യൂബ് വീഡിയോ ലൈക്ക് ചെയ്താൽ ലാഭ വിഹിതമെന്ന് വാഗ്ദാനം; മുന്നിയൂർ സ്വദേശിയുടെ 12 ലക്ഷം രൂപ നഷ്ടമായി

തിരൂരങ്ങാടി : യൂട്യൂബ് വീഡിയോ ലൈക്ക് ചെയ്താൽ പണം നൽകാമെന്ന് വാഗ്ദാനം നൽകി യുവാവിൽ നിന്ന് 12 ലക്ഷം തട്ടിയതായി പരാതി. മുന്നിയൂർ വെളിമുക്ക് പടിക്കൽ പൊറാട്ടിൽ മുഹമ്മദ് സാലിഹി ന് (23) ആണ് പണം നഷ്ടമായത്. സായ് എന്റർപ്രൈസസ് എന്ന വീഡിയോ അക്കൗണ്ടിൽ പരിചയപ്പെട്ട ആളാണ് തട്ടിപ്പ് നടത്തിയത്. യൂട്യൂബ് വീഡിയോ ലൈക്ക്, share ചെയ്താൽ പണം നല്കുമെന്നായിരുന്നുവത്ര വാഗ്ദാനം. ഇത്തരത്തിൽ 50 രൂപ വീതം കിട്ടിയിരുന്നു. കൂടുതൽ ലാഭ വിഹിതം കിട്ടാനാണ് പണം മുടക്കാൻ ആവശ്യപ്പെട്ടത്. ഇതേ തുടർന്നാണ് 12 ലക്ഷം നല്കിയത്. 5 ലക്ഷം ഇരിക്കൂർ ഉള്ള സുഹൃത്ത് വഴിയും ബാക്കി സാലിഹ് വിവിധ ബാങ്കുകളിൽ നിന്നാണ് അയച്ചത്. ഇപ്പോൾ ഇവരെ കുറിച്ച് ഒരു വിവരവും ഇല്ലാത്തതിനെ തുടർന്നാണ് പരാതി നൽകിയത്. പോലീസ് കേസെടുത്തു. ...
Crime

ഓൺലൈൻ വഴി പഴയ ടേപ്പ് റിക്കോർഡർ വിൽക്കാൻ ശ്രമിച്ചു; 2000 രൂപ നഷ്ടമായി

തിരൂരങ്ങാടി : കൊടിഞ്ഞി സ്വദേശി സി.പി.മുഹമ്മദ് ഇസ്ഹാഖ് പഴയ ടേപ്പ് റിക്കോർഡർ വിൽക്കാനാണു ഓൺലൈൻ പ്ലാറ്റ് ഫോമിലൊരു പോസ്റ്റിട്ടത്. ടേപ്പ് റിക്കോർഡർ വിറ്റു പോയില്ലെന്നു മാത്രമല്ല, സ്വന്തം പോക്കറ്റിൽ നിന്നു 2000 രൂപ നഷ്ടപ്പെടുകയും ചെയ്തു. ഇസ്ഹാഖിന്റെ പരാതിയിൽ സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചു.  പഴയ ടേപ്പ് റിക്കോർഡർ വിൽക്കാനുണ്ടെന്നു കാണിച്ചു കഴിഞ്ഞ ദിവസമാണു ഇസ്ഹാഖ് പോസ്റ്റിട്ടത്.1250 രൂപയാണു വിലയായി നൽകിയിരുന്നത്. തൊട്ടുപിന്നാലെ വിളിയെത്തി. ഹിന്ദിയും ഇംഗ്ലിഷും സംസാരിക്കുന്നയാൾ കേരളത്തിൽ നിന്നു തന്നെയാണു വിളിക്കുന്നതെന്നാണു അറിയിച്ചത്. അധികം വൈകാതെ അക്കൗണ്ടിലേക്കു 1250 രൂപ കൈമാറിയെന്ന സന്ദേശം ലഭിച്ചു. തൊട്ടു പിന്നാലെ അക്കൗണ്ട് മാറി 2000 രൂപ അയച്ചു അത് തിരിച്ചുതരണമെന്ന് ആവശ്യപ്പെട്ട് ഒരു സന്ദേശംകൂടി ലഭിച്ചു. ഇസ്ഹാഖ് 2000 രൂപ മടക്കി നൽകി. മിനിറ്റുകൾക്കകം മറ്റൊരു സന്ദേശം കൂടിയെത്തി. ആളുമാറി ...
error: Content is protected !!