ഉമ്മന്‍ചാണ്ടിയുടെ സംസ്‌കാരവേളയില്‍ ഔദ്യോഗിക ബഹുമതി വേണ്ടെന്ന് കുടുംബം; വേണമെന്ന് മുഖ്യമന്ത്രി
ഉമ്മന്‍ചാണ്ടിയുടെ സംസ്‌കാരവേളയില്‍ ഔദ്യോഗിക ബഹുമതികള്‍ വേണ്ടെന്ന് കുടുംബം. അന്ത്യകര്‍മ്മങ്ങള്‍ക്ക് ഔദ്യോഗിക ബഹുമതി വേണ്ടെന്ന നിലപാട് ഉമ്മന്‍ചാണ്ടി നേരത്തെ കുടുംബാംഗങ്ങളെ അറിയിച്ചിരുന്നു എന്നാണ് വിവരം. സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതി വേണ്ട എന്നതാണ് അപ്പയുടെ അന്ത്യാഭിലാഷം എന്ന് ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ പറഞ്ഞു. ഇക്കാര്യം ജര്‍മനിയില്‍ ചികിത്സയ്ക്ക് പോകും മുന്‍പ് ഭാര്യ മറിയാമ്മ ഉമ്മനെ അറിയിച്ചിരുന്നു. പിതാവിന്റെ അന്ത്യാഭിലാഷമായിരുന്നു അത്. അതു നിറവേറ്റും. ഇതു കത്തായി സര്‍ക്കാരിന് നല്‍കിയെന്നും ചാണ്ടി ഉമ്മന്‍ വ്യക്തമാക്കി. സംസ്‌കാരത്തിന് മതപരമായ ചടങ്ങുകള്‍ മാത്രം മതിയെന്നും ഔദ്യോഗിക ബഹുമതികള്‍ ഒഴിവാക്കണമെന്നും ഉമ്മന്‍ചാണ്ടിയുടെ ഭാര്യ പൊതുഭരണവകുപ്പിനെ രേഖാമൂലം അറിയിച്ചു.
അതേസമയം, ഉമ്മന്‍ ചാണ്ടിക്ക് പൂര്‍ണ ഔദ്യോഗിക ബഹുമതി നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ മന്ത്രിസഭായ...