തിരൂരങ്ങാടി താലൂക്ക് ആശുപത്രി ഒപി ടിക്കറ്റ് കാലാവധി ഉയര്‍ത്താന്‍ തീരുമാനം
തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഒപി ടിക്കറ്റിന്റെ കാലാവധി ഒരാഴ്ചയായി ഉയര്‍ത്താന്‍ എച്ച്എംസി യോഗം തീരുമാനിച്ചു. പഴയ ഒപി ടിക്കറ്റ് പരിശോധിക്കുന്നതിനായി പ്രത്യേക കൗണ്ടര്‍ സ്ഥാപിക്കാനും തീരുമാനിച്ചു. കോവിഡ് സമയത്ത് വരുമാനം കുറഞ്ഞപ്പോഴാണ് ഇത്തരത്തില്‍ കാലാവധി കുറച്ചിരുന്നത്. ഇത് മാറ്റി ടിക്കറ്റ് കാലാവധി ഒരാഴ്ചയാക്കാന്‍ തീരുമാനിച്ചു. മറ്റെവിടെയുമില്ലാത്ത തരത്തില്‍ ഫീസ് ഈടാക്കുന്നത് രോഗികളില്‍ നിന്ന് പ്രതിഷേധത്തിന് കാരണമായിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ അതേ രോഗിക്ക് അതേ ഒപി ടിക്കറ്റില്‍ പരിശോധനയും മറ്റു സേവനങ്ങളും സാധ്യമാക്കും
മുകള്‍ നിലയില്‍ പ്രവര്‍ത്തിക്കുന്ന ആര്‍എസ്ബിവൈ കൗണ്ടറിന് പുറമേ രോഗികളുടെ സൗകര്യാര്‍ഥം താഴെ മറ്റൊരു കൗണ്ടര്‍ കൂടി സ്ഥാപിക്കാന്‍ തീരുമാനിച്ചു. ഡയാലിസിസ് ടെക്‌നീഷ്യന്‍മാരുടെ ശമ്പളവര്‍ധനയ്ക്ക് അംഗീകാരം നല്‍കി. നേരത്തെ ഡയാലിസിസും എക്‌സ്‌റേയും പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം കിഫ...