ഓപ്പറേഷന്‍ സിന്ദൂര്‍ ; കാണ്ഡഹാര്‍ വിമാന റാഞ്ചലിന്റെ മുഖ്യ സൂത്രധാരനും ജെയ്ഷെ മുഹമ്മദ് സുപ്രീം കമാന്‍ഡറുമായ കൊടും കുറ്റവാളി അബ്ദുള്‍ റൗഫ് അസര്‍ കൊല്ലപ്പെട്ടു
ദില്ലി: ഓപ്പറേഷന്‍ സിന്ദൂര്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ദൗത്യത്തില്‍ കാണ്ഡഹാര്‍ വിമാന റാഞ്ചലിന്റെ മുഖ്യ സൂത്രധാരനും ജെയ്ഷെ മുഹമ്മദ് സുപ്രീം കമാന്‍ഡറുമായ കൊടും കുറ്റവാളി അബ്ദുള്‍ റൗഫ് അസര്‍ കൊല്ലപ്പെട്ടു. ബഹവല്‍പൂരിലെ ജെയ്ഷെ മുഹമ്മദിന്റെ ലോഞ്ച് പാഡുകളും ആസ്ഥാനവും ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ ആക്രമണത്തില്‍ ആണ് വധിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ അബ്ദുള്‍ റൗഫ് അസര്‍ ചികിത്സയില്‍ തുടരുന്നതിനിടെയാണ് മരിക്കുന്നത്. 2007 ഏപ്രില്‍ മുതല്‍ ഭീകര സംഘടനയായ ജയ്‌ഷേ മുഹമ്മദിന്റെ സുപ്രീം കമാന്‍ഡറായി പ്രവര്‍ത്തിക്കുന്ന അബ്ദുല്‍ റൗഫ് അസറിനെ 2010 ഡിസംബറില്‍ അമേരിക്ക ഭീകരനായി പ്രഖ്യാപിച്ചിരുന്നു.
ജെയ്ഷെ മുഹമ്മദ്, ലഷ്‌കര്‍-ഇ-തൊയ്ബ എന്നിവയിലെ സുപ്രീം കമാന്‍ഡറും ജെയ്ഷെ മുഹമ്മദ് (ജെഎം) തലവന്‍ മസൂദ് അസ്ഹറിന്റെ ഇളയ സഹോദരനുമാണ് റൗഫ്. മസൂദ് അസറിന്റെ കുടുംബത്തിലെ പത്തു പേരും അടുപ്പമുള്ള നാലു പേരും കൊല്ലപ്പ...