Tag: Ottummal

മക്കയിൽ വാഹനാപകടം; പരപ്പനങ്ങാടി സ്വദേശി മരിച്ചു
Accident, Gulf

മക്കയിൽ വാഹനാപകടം; പരപ്പനങ്ങാടി സ്വദേശി മരിച്ചു

മക്ക : മക്കയിലുണ്ടായ വാഹനാപകടത്തിൽ പരപ്പനങ്ങാടി സ്വദേശിയായ യുവാവ് മരിച്ചു. കൂടെയുണ്ടായിരുന്ന കോഴിക്കോട് സ്വദേശിക്ക് പരിക്കേറ്റു. മലപ്പുറം പരപ്പനങ്ങാടി ഒട്ടുമ്മൽ കുപ്പാച്ചൻ ചെറിയ ബാവയുടെ മകൻ സഫ്‌വാൻ (35) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഒൻപതരയോടെ മക്കയിലെ സായിദിൽ വെച്ചാണ് അപകടം. നാദക് കമ്പനിയിൽ ഡ്രൈവർ ആയി ജോലി ചെയ്‌തു വരികയായിരുന്നു. വാനും കാറും കൂട്ടിയിടിച്ചാണ് അപകടം. കൂടെയുണ്ടായിരുന്ന കോഴിക്കോട് സ്വദേശിക്ക് അപകടത്തിൽ പരിക്കേൽകുകയും ചെയ്‌തിട്ടുണ്ട്. ഇദ്ദേഹം നിലവിൽ മക്കയിലെ നൂർ ആശുപത്രിയിൽ ചികിത്സയിലാണ്. ഹന്നത് ആണ് ഭാര്യ. ജുബൈൽ കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഉസ്മാൻ ഒട്ടുമ്മലിന്റെയും എസ് ടി യു നേതാവും മുൻ പരപ്പനങ്ങാടി പഞ്ചായത്ത് പ്രസിഡന്റുമായ ഉമ്മർ ഒട്ടുമ്മലിന്റെയും സഹോദര പുത്രനാണ് മരണപെട്ട സ്വഫ്‌വാൻ. മയ്യത്തുമായി ബന്ധപ്പെട്ട നടപടികൾ നടന്നുവരികയാണ്. ...
Malappuram

സര്‍ക്കാരിന്റെ പുതുവത്സര സമ്മാനം; പരപ്പനങ്ങാടിയിലേക്ക്ഹാര്‍ബര്‍ എഞ്ചിനീയറിംഗ് സബ് ഡിവിഷന്‍ ഓഫീസ്

തിരൂരങ്ങാടി: തിരൂരങ്ങാടിക്ക് പുതുവത്സര സമ്മാനമായി ഹാർബർ എഞ്ചിനീയറിംഗ് സബ് ഡിവിഷൻ ഓഫീസ്. തിരൂരങ്ങാടിയിലെ തീരദേശ മേഖലയായ പരപ്പനങ്ങാടിയിലാണ് ഹാർബർ എഞ്ചിനീയറിംഗ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയറുടെ ഓഫീസ് ഉൾകൊള്ളുന്ന സബ്ഡിവിഷൻ ഓഫീസ് അനുവദിച്ചട്ടുള്ളത്. പരപ്പനങ്ങാടി കേന്ദ്രീകരിച്ച് ഹാർബർ എഞ്ചിനീയറിംഗ് സബ്ഡിവിഷൻ ഓഫീസ് അനുവദിക്കണമെന്നാവിശ്യപ്പെട്ട് കെ.പി.എ മജീദ് എം.എൽ.എ ഫിഷറീസ് വകുപ്പ് മന്ത്രി ശ്രീ.സജി ചെറിയാനും, ഫിഷറീസ് വകുപ്പ് സെക്രട്ടറിക്കും, ഹാർബർ എഞ്ചിനീയറിംഗ് ചീഫ് എഞ്ചിനീയർക്കും വിശദമായ പ്രൊപോസൽ സമർപ്പിച്ചിരിന്നു. പരപ്പനങ്ങാടി മത്സ്യ ബന്ധന തുറമുഖത്തോടൊപ്പം, ഹാർബർ എൻജിനീയർ സബ്ഡിവിഷൻ ഓഫീസ് കൂടി യാഥാർഥ്യമാകുന്നതോടെ പ്രദേശത്തെ മത്സ്യ ബന്ധന മേഖലക്ക് പുത്തനുണർവ് കൈവരും.  വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/DJZgCD6FJxHCipEsk1vvv...
error: Content is protected !!