Wednesday, August 20

Tag: OUP School

തെരുവ് നായയുടെ ആക്രമണത്തില്‍ നിന്നും മൂന്നാം ക്ലാസുകാരനെ രക്ഷിച്ച യുവാവിന് സ്‌കൂളിന്റെ ആദരം
Information

തെരുവ് നായയുടെ ആക്രമണത്തില്‍ നിന്നും മൂന്നാം ക്ലാസുകാരനെ രക്ഷിച്ച യുവാവിന് സ്‌കൂളിന്റെ ആദരം

തിരൂരങ്ങാടി : തിരൂരങ്ങാടി കെസി റോഡില്‍ മദ്രസയിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ത്ഥി തെരുവുനായ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടുത്തിയ മറ്റത്ത് മുല്ലക്കോയയെ ഒയുപി സ്‌കൂള്‍ ആദരിച്ചു. എംകെ ഫൈസലിന്റെ മകന്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ മുഹമ്മദ് റസലിനെ സമയോചിതമായ ഇടപ്പെടലിലൂടെയാണ് മുല്ലക്കോയ രക്ഷപ്പെടുത്തിയത്. ഇന്ന് പുലര്‍ച്ചെ 6.30ഓടെയാണ് വിദ്യാര്‍ത്ഥിയെ കടിക്കാന്‍ തെരുവുനായ പിന്നാലെ ഓടിയത്. റസലിന്റെ നിലവിളിയും നായയുടെ ശബ്ദവും കേട്ടാണ് മുല്ലക്കോയ വീടിനകത്തു നിന്നും ഓടിയെത്തിയത്. നായക്ക് മുന്നില്‍ നിസ്സഹായനായി ഭയപ്പെട്ടു നില്‍ക്കുന്ന റസലിനെ കടിക്കാനായി നായ അടുത്തേക്കെത്തിയപ്പോള്‍ മിന്നല്‍ വേഗത്തിലായിരുന്നു മുല്ലക്കോയ നായയെ ഓടിച്ചു വിട്ടത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തെത്തിയിരുന്നു. പിന്നാലെ മുല്ലക്കോയയുടെ പ്രവൃത്തിക്ക് നാനാഭാഗങ്ങളില്‍ നിന്നും അഭിനന്ദന പ്രവാഹമായിരുന്നു. ഇതിന്റെ തുട...
error: Content is protected !!