വെളിമുക്കില്‍ പിക്കപ്പ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു
തിരൂരങ്ങാടി : കോഴിക്കോട് തൃശൂർ ഹൈവേ വെളിമുക്കിൽ ലോറിയും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. ബൈക്ക് യാത്രികനായ ആളാണ് മരിച്ചത്. ബൈക്കിലുണ്ടായിരുന്ന മറ്റൊരാള്‍ക്ക് പരിക്കേറ്റു. ഇയാളെ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരൂര്‍ തലക്കടത്തൂര്‍ പറനേക്കാട് നഗരിയിലെ ചുള്ളിയില്‍ ജയന്‍ (54) ആണ് മരിച്ചത്. ഒഴുര്‍ വെള്ളച്ചാല്‍ സ്വദേശി ചിന്നന്‍ ആണ് പരിക്കേറ്റത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ഭാര്യ : ജാനു, മക്കൾ: ജിംഷി, ജിഷ....