Friday, August 15

Tag: ozhukoor

മലപ്പുറത്ത് ക്ലാസിലെ പെണ്‍കുട്ടിയോട് സംസാരിച്ചതിന് വിദ്യാര്‍ത്ഥിക്ക് ക്രൂര മര്‍ദ്ദനം ; അധ്യാപകനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്ത് പൊലീസ്
Malappuram, Other

മലപ്പുറത്ത് ക്ലാസിലെ പെണ്‍കുട്ടിയോട് സംസാരിച്ചതിന് വിദ്യാര്‍ത്ഥിക്ക് ക്രൂര മര്‍ദ്ദനം ; അധ്യാപകനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്ത് പൊലീസ്

മലപ്പുറം: സഹപാഠിയായ പെണ്‍കുട്ടിയോട് സംസാരിച്ചതിന് വിദ്യാര്‍ത്ഥിയെ അതിക്രൂരമായി മര്‍ദ്ദിച്ച് അധ്യാപകന്‍. ഒഴുകൂര്‍ ക്രസന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ സ്‌കൂളിലെ അധ്യാപകനായ സുബൈറാണ് ക്രൂരമായി മര്‍ദ്ദിച്ചത്. ഇയാള്‍ക്കെതിരെ പൊലീസ് ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തു. ഐപിസി 341, ജുവനൈല്‍ ജസ്റ്റിസ് നിയമത്തിലെ 75ാം വകുപ്പ് പ്രകാരമാണ് കേസെടുത്തത്. വിദ്യാര്‍ത്ഥി കൊണ്ടോട്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി വിദ്യാര്‍ത്ഥിയുടെ ദേഹമാസകലം മര്‍ദ്ദനമേറ്റ പാടുകളുണ്ടായിരുന്നു. കുട്ടിയുടെ കാലിലും നെഞ്ചിലും തുടയിലും മറ്റു ശരീരഭാഗങ്ങളിലും പരിക്കേറ്റിരുന്നു ക്ലാസിലെ പെണ്‍കുട്ടികള്‍ക്കൊപ്പം നിന്ന് സംസാരിക്കുന്നതിനിടയില്‍ അധ്യാപകന്‍ മൊബൈലില്‍ ഫോട്ടോയെടുത്ത ശേഷം മോശമായി സംസാരിച്ചുവെന്നും വടികൊണ്ട് പലതവണ തല്ലിയെന്നുമാണ് പരാതി. മകന്റെ ക്ലാസില്‍ പഠിപ്പിക്കാത്ത അധ്യാപകനാണ് അകാരണമ...
error: Content is protected !!