Tag: P. Abdul hameed master mla

മയക്കുമരുന്നില്‍ നിന്നും നാടിനെ രക്ഷിക്കാന്‍ മാധ്യമ പ്രവര്‍ത്തകരും ജാഗ്രത പാലിക്കണം: പി അബ്ദുല്‍ ഹമീദ് എം എൽ എ
Other

മയക്കുമരുന്നില്‍ നിന്നും നാടിനെ രക്ഷിക്കാന്‍ മാധ്യമ പ്രവര്‍ത്തകരും ജാഗ്രത പാലിക്കണം: പി അബ്ദുല്‍ ഹമീദ് എം എൽ എ

തിരൂരങ്ങാടി പ്രസ്സ് ക്ലബ്ബ് ഒരുമയിലോണം ശ്രദ്ധേയമായി തിരൂരങ്ങാടി: നാട്ടിന്‍ പുറങ്ങളെല്ലാം മയക്കുമരുന്നിന്റെ പിടിയിലാണെന്നും നാടിനെ രക്ഷിക്കാന്‍ മാധ്യമ പ്രവര്‍ത്തകരും ജാഗ്രത പാലിക്കണമെന്ന് പി അബ്ദുല്‍ ഹമീദ് എം.എല്‍.എ പറഞ്ഞു. തിരൂരങ്ങാടി പ്രസ്സ് ക്ലബ്ബ് ഒരുമയിലോണം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം. ലഹരിക്കെതിരെ സമൂഹത്തെ ഉണര്‍ത്താന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് കഴിയും. എല്ലാ വിപ്ലവങ്ങളിലും മാധ്യമങ്ങള്‍ വലിയ പങ്ക് വഹിക്കാനാകും. മയക്കുമരുന്ന് വിഷയത്തിലും മാധ്യമങ്ങള്‍ വിപ്ലവത്തിന് തെയ്യാറാകണമെന്നും ഹമീദ് മാസ്റ്റര്‍ പറഞ്ഞു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് യു.എ റസാഖ് അധ്യക്ഷനായി. തിരൂരങ്ങാടി പ്രസ് ക്ലബ്ബ് പ്രഥമ ജനറല്‍ സെക്രട്ടരി കൃഷ്ണന്‍ കോട്ടുമല മുഖ്യപ്രഭാഷണം നടത്തി.തിരൂരങ്ങാടി സര്‍വ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ഓരുമയിലോണം പരിപാടിയില്‍ തിരൂരങ്ങാടി മുന്‍സിപ്പല്‍ അധ്യക്ഷന...
Local news

മണ്ണട്ടാംപാറ ഡാം പുതുക്കിപണിയണം: മുസ്ലിം ലീഗ് താലുക്ക് ഓഫീസ് മാർച്ച് നടത്തി

തിരുരങ്ങാടി : അറുപത് വർഷത്തിലേറെ പഴക്കമുള്ളതും ജീർണാവസ്ഥയിലുള്ളതുമായ മൂന്നിയുരിലെ മണ്ണട്ടാം പാറ അണക്കെട്ട് പുതുക്കി പണിയണമാവശ്യപ്പെട്ട് മൂന്നിയുർ പഞ്ചായത്ത് മുസ്ലിം ലീഗ് തിരുരങ്ങാടി താലൂക്ക് ഓഫീസ് മാർച്ച് നടത്തി. അണക്കെട്ടിന്റെ കൈവരികൾ തകരുകയും സ്ലാബുകൾ അടർന്നു വീഴുകയും, കാലുകൾക്ക് ബലക്ഷയം സംഭവിക്കുകയും അടിഭാഗം ചോർച്ച അനുഭവപ്പെടുകയും ചെയ്യുന്നുണ്ട്. ഇക്കാര്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും ആവശ്യമായ നടപടികൾ സ്വീകരിക്കാത്തതിലാണ് മുസ്ലിം ലീഗ് മാർച്ച് നടത്തേണ്ടി വന്നത്. പാറക്കടവിൽ നിന്നും പ്രവർത്തകർ പ്രകടനമായാണ് മാർച്ചിനെത്തിയത്. പി.അബ്ദുൽ ഹമീദ് മാസ്റ്റർ എം.എൽ എ ഉൽഘാടനം ചെയ്തു. പഞ്ചായത്ത് ലീഗ് പ്രസിഡണ്ട് വി.പി.സൈതലവി എന്ന കുഞ്ഞാപ്പു അധ്യക്ഷത വഹിച്ചു. മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ബക്കർ ചെർന്നൂർ സമര പ്രമേയം അവതരിപ്പിച്ചു. ഹനീഫ മൂന്നിയൂർ എം എ അസീസ്, ഹൈദർ കെ. മൂന്നിയൂർ, എൻ എം....
Malappuram, Sports

പ്രഥമ ജില്ലാ ഒളിമ്പിക്‌സ് മീറ്റിന് യൂനിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ തുടക്കമായി

പ്രഥമ ജില്ലാ ഒളിമ്പിക്‌സ് മീറ്റിന് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ തുടക്കമായി. തുറമുഖ - പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വിവിധ വേദികളിലായി 24 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക .ഇതില്‍ 11 ഇനങ്ങള്‍ യൂനിവേഴ്‌സിറ്റി സ്റ്റേഡിയത്തിലും ബാക്കി ജില്ലയുടെ വിവിധ ഭാഗങ്ങളിലുമായി നടക്കും. ജനുവരി 18 വരെയാണ് പ്രഥമ ജില്ലാ ഒളിമ്പിക്‌സ് മീറ്റ്.   ഉദ്ഘാടന ചടങ്ങില്‍ പി അബ്ദുല്‍ഹമീദ്  എം.എല്‍.എ  അധ്യക്ഷനായി. കോട്ടക്കല്‍ ആര്യവൈദ്യശാല മാനേജിങ്  ട്രസ്റ്റി ഡോ: പി മാധവന്‍കുട്ടി വാര്യര്‍ മുഖ്യാതിഥിയായി. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി പ്രോ: വൈസ് ചാന്‍സലര്‍ ഡോ.എം നാസര്‍ മുഖ്യപ്രഭാഷണം നടത്തി. പുളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് ചെമ്പന്‍ മുഹമ്മദലി, യൂനിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റംഗം അഡ്വ: ടോം കെ തോമസ്, സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ യു തിലകന്‍, കേരള ബാസ്‌ക്കറ്റ് ബോള്‍ അസോസിയ...
error: Content is protected !!