തിരൂരിൻ്റെ വികസനത്തിന് സർക്കാർ നൽകുന്നത് മുന്തിയ പരിഗണന :മന്ത്രി പി.എ മുഹമ്മദ് റിയാസ്
തിരൂർ : ചരിത്രപരമായി ഏറെ പ്രാധാന്യമുള്ള തിരൂർ മണ്ഡലത്തിൻ്റെ വികസന കാര്യങ്ങളിൽ സംസ്ഥാന സർക്കാർ പ്രത്യേക പരിഗണനയാണ് നൽകിയിട്ടുള്ളതെന്ന് പൊതുമരാമത്ത്, വിനോദസഞ്ചാര വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ്. തിരൂർ നഗരത്തിൽ റെയിൽവേക്ക് കുറുകെ നിലവിലുള്ള മേൽപ്പാലത്തിന് സമാന്തരമായി നിർമിച്ച മേൽപ്പാലത്തിൻ്റെ സമീപന റോഡിൻ്റെയും നവീകരിച്ച താനാളൂർ - പുത്തനത്താണി റോഡിൻ്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കക്ഷി രാഷ്ട്രീയത്തിന് അതീതമായുള്ള വികസന പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. തിരൂർ മണ്ഡലത്തിൽ മാത്രം 7.5 കോടി രൂപയാണ് റോഡുകൾ ബി.എം ആൻ്റ് ബി.സി ചെയ്ത് നവീകരിക്കാനായി ചെലവഴിച്ചിട്ടുള്ളത്. പൊന്മുണ്ടം റെയിൽവേ മേൽപ്പാലത്തിന് സേതുബന്ധൻ പദ്ധതിയിൽ ഉൾപ്പെടുത്തി പ്രഥമ പരിഗണന സർക്കാർ നൽകിയിട്ടുണ്ട്. മാങ്ങാട്ടിരി പാലം നിർമാണവുമായി ബന്ധപ്പെട്ട മണ്ണ് പര...