Tag: pahalgam

പഹല്‍ഗാം ഭീകരാക്രമണം : ഭീകരരുടെ രേഖാചിത്രങ്ങള്‍ പുറത്തു വിട്ടു, ഒരാള്‍ മുന്‍ പാക്ക് സൈനികന്‍ : ആക്രമണത്തില്‍ നിന്ന് ഇന്ത്യ പാഠം പഠിക്കണമെന്ന് ടിആര്‍എഫ്
National

പഹല്‍ഗാം ഭീകരാക്രമണം : ഭീകരരുടെ രേഖാചിത്രങ്ങള്‍ പുറത്തു വിട്ടു, ഒരാള്‍ മുന്‍ പാക്ക് സൈനികന്‍ : ആക്രമണത്തില്‍ നിന്ന് ഇന്ത്യ പാഠം പഠിക്കണമെന്ന് ടിആര്‍എഫ്

ദില്ലി : പഹല്‍ഗാമില്‍ 26 നിരപരാധികളെ കൊന്നൊടുക്കിയ ഭീകരരുടെ രേഖാചിത്രങ്ങള്‍ സുരക്ഷാ ഏജന്‍സികള്‍ പുറത്തുവിട്ടു. മൂന്നു ഭീകരരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ആസിഫ് ഫൗജി, സുലൈമാന്‍ ഷാ, അബു തല്‍ഹ എന്നിവരാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ ആസിഫ് ഫൗജി മുന്‍ പാക്ക് സൈനികനാണ്. രണ്ട് പ്രദേശവാസികള്‍ അടക്കം ആറ് ഭീകരരാണ് വിനോദ സഞ്ചാരികള്‍ക്ക് നേരെ വെടി ഉതിര്‍ത്തത് എന്നാണ് വിവരം. കൂട്ടക്കൊലയ്ക്ക് ശേഷം രക്ഷപ്പെട്ട തീവ്രവാദികള്‍ക്കായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്. പഹല്‍ഗാം, ബൈസരണ്‍, അനന്ത് നാഗ് എന്നീ മേഖലകളില്‍ വിശദമായ പരിശോധന നടക്കുകയാണ്. ആക്രമണം നടത്തിയ 'ദ് റസിസ്റ്റന്‍സ് ഫ്രണ്ട്' (ടിആര്‍എഫ്) വീണ്ടും പ്രകോപനപരമായ വാര്‍ത്താക്കുറിപ്പ് പുറത്തിറക്കി. ആക്രമണത്തില്‍ നിന്ന് ഇന്ത്യ പാഠം പഠിക്കണമെന്നാണ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയത്. കൂടാതെ രണ്ട് സൈനികരെ ...
National

പഹല്‍ഗാം ഭീകരാക്രമണം : മരണം 26 ആയി : പിന്നില്‍ ലഷ്‌കര്‍ എ തയ്ബയെന്ന് സൂചന : കൊല്ലപ്പെട്ടവരില്‍ മലയാളിയും : അക്രമിച്ചത് രണ്ട് തദ്ദേശീയര്‍ ഉള്‍പ്പെടെ ആറ് ഭീകരര്‍ : 2019ന് ശേഷം നടക്കുന്ന ഏറ്റവും വലിയ ഭീകരാക്രമണം ; ഹെല്‍പ്‌ഡെസ്‌ക്കുകള്‍ ആരംഭിച്ചു

ദില്ലി : ജമ്മു കശ്മീരിലെ പഹല്‍ഗാം ഭീകരാക്രമണത്തില്‍ മരിച്ചവരുടെ എണ്ണം ഉയരുന്നു. 26 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. മരിച്ചവരില്‍ മലയാളിയും ഉള്‍പ്പെടുന്നു. ഒരു ഇറ്റലി സ്വദേശിയും ഒരു ഇസ്രായേല്‍ സ്വദേശിയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. നിരവധി ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഭീകരാക്രമണത്തിന് പിന്നില്‍ ലഷ്‌കര്‍ എ തയ്ബയെന്ന് സൂചന. പാകിസ്ഥാനില്‍ നിന്ന് ആക്രമണം നിയന്ത്രിച്ചത് സൈഫുള്ള കസൂരിയെന്നാണ് റിപ്പോര്‍ട്ട്. ലഷ്‌കറെ തയിബയുമായി ബന്ധമുള്ള 'ദ് റസിസ്റ്റന്‍സ് ഫ്രണ്ട്' (ടിആര്‍എഫ്) ഉത്തരവാദിത്തമേറ്റു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ശ്രീനഗറിലെത്തി, ഉന്നത ഉദ്യോഗസ്ഥരുമായി സാഹചര്യം ചര്‍ച്ച ചെയ്യുകയാണ്. മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള ജമ്മു കാശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ എന്നിവരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ജമ്മുകശ്മീരില്‍ 2019ന് ശേഷം നടക്കുന്ന ഏറ്റവും വലിയ ഭ...
error: Content is protected !!