യുവതിയെ കൊലപ്പെടുത്തി കുഴിച്ചിട്ടു ; മൃതദേഹം രണ്ട് ദിവസത്തോളം കട്ടിലിനടിയില്‍ ഒളിപ്പിച്ചു ; വീട് വൃത്തിയാക്കുന്നതിനിടെ പ്രതിയും സഹോദരനും പിടിയില്‍
തിരുവനന്തപുരം : നെയ്യാറ്റിന്‍കര വെള്ളറട പനച്ചമൂടില്‍ യുവതിയെ കൊലപ്പെടുത്തി വീടിന് സമീപത്തെ സെപ്റ്റിക് ടാങ്കിന് സമീപം കുഴിച്ചിട്ടു. സംഭവത്തില്‍ യുവതിയുടെ സമീപവായിയായ പ്രതിയും സഹോദരനും പിടിയില്‍. പനച്ചമൂട് പഞ്ചാകുഴി മാവുവിളവീട്ടില്‍ പ്രിയംവദയെ (48) യാണ് കൊലപ്പെടുത്തിയത്. സമീപത്തെ താമസക്കാരനായ വിനോദ് (56), സഹോദരന്‍ സന്തോഷ് (54) എന്നിവരെയാണ് വള്ളറട പൊലീസ് അറസ്റ്റ് ചെയ്തത്. മൃതദേഹം രണ്ടു ദിവസത്തോളം താന്‍ കട്ടിലിനടയില്‍ ഒളിപ്പിച്ചെന്നാണ് വിനോദ് വെള്ളറട പൊലീസിനു നല്‍കിയ മൊഴി.
കടം നല്‍കിയ പണം പ്രിയംവദ തിരികെ ചോദിച്ചതാണു കൊലയ്ക്കു കാരണം. വിനോദും പ്രിയംവദയുമായി പണമിടപാടുകള്‍ ഉണ്ടായിരുന്നെന്നും ഇവര്‍ തമ്മില്‍ ഇക്കാര്യത്തില്‍ വഴക്കുണ്ടാകാറുണ്ടായിരുന്നു എന്നുമാണ് വിവരം. വ്യാഴാഴ്ച രാവിലെ വീടിനടുത്തുവച്ച് പണവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് പ്രിയംവദയെ അടിച്ചെന്നും വായ പൊത്തിപ്പിടിച്ചപ്പോള്...