ദാറുൽഹുദാ മിഅ്റാജ് കോൺഫ്രൻസ്; ആത്മനിർവൃതിയിൽ വിശ്വാസികൾ
തിരൂരങ്ങാടി : റജബ് മാസത്തെ പവിത്രമായ 27-ാം രാവിൽ ദാറുൽഹുദാ ഇസ്‌ലാമിക സർവകലാശാല കാംപസിൽ നടന്ന മിഅ്റാജ് പ്രാർത്ഥനാ സമ്മേളനത്തിൽ ആത്മനിർവൃതിയിൽ വിശ്വാസികൾ. കഴിഞ്ഞ മൂന്നര പതിറ്റാണ്ടിലധികമായി മിഅ്റാജ് ദിനത്തോടനുബന്ധിച്ച് നടക്കാറുള്ള പ്രാർഥനാ സമ്മേളനത്തിൽ പങ്കെടുക്കാൻ വാഴ്സിറ്റിയിൽ ഇന്നലെ ആയിരങ്ങൾ എത്തിച്ചേർന്നു.
പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.പ്രാരംഭ പ്രാർഥനക്ക് കോഴിക്കോട് വലിയ ഖാസി സയ്യിദ് അബ്ദുന്നാസ്വിർ ഹയ്യ് ശിഹാബ് തങ്ങൾ നേതൃത്വം നൽകി.ദാറുൽഹുദാ വൈസ് ചാൻസലർ ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി അധ്യക്ഷനായി.ജനറല്‍ സെക്രട്ടറി യു. മുഹമ്മദ് ശാഫി ഹാജി സ്വാഗതം പറഞ്ഞു. അഡ്വ. ഹനീഫ് ഹുദവി ദേലംപാടി മിഅ്റാജ് സന്ദേശ പ്രഭാഷണം നടത്തി.
ദാറുല്‍ഹുദാ വൈസ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ ദിക്‌റ്-ദുആ സദസ്സിന് ആമുഖഭാഷണം നിർവഹിച്ചു. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് ...