റിയാദ് നന്നമ്പ്ര പഞ്ചായത്ത് കെഎംസിസി റിലീഫ് വിതരണം ബുധനാഴ്ച
തിരൂരങ്ങാടി: അശണരര്‍ക്ക് അത്താണിയായി പ്രവര്‍ത്തിക്കുന്ന റിയാദ് നന്നമ്പ്ര പഞ്ചായത്ത് കെ.എം.സി.സി റമസാന്‍ റിലീഫ് വിതരണം ബുധനാഴ്ച്ച നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഏപ്രില്‍ 27-ന് രാവിലെ പത്ത് മണിക്ക് ചെറുമുക്ക് വെസ്റ്റ് ഖാഇദെ മില്ലത്ത് സൗധത്തില്‍ നടക്കുന്ന പരിപാടി മുസ്്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ മുസ്്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ.പി.എം.എ സലാം, സൗദി നാഷ്ണല്‍ കെഎം.സി.സി പ്രസിഡന്റ് കെ.പി മുഹമ്മദ് കുട്ടി എന്നിവരും പങ്കെടുക്കും.കനിവ് തേടുന്നവര്‍ക്ക് മുന്നില്‍ വറ്റാത്ത നീരുറവയായ് കഴിഞ്ഞ അഞ്ച് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന റിയാദ് നന്നമ്പ്ര പഞ്ചായത്ത് കെ.എം.സി.സിയുടെ ഈ വര്‍ഷത്തെ റമസാന്‍ റലീഫ് വിതരണമാണ് ബുധനാഴ്ച്ച നടക്കുന്നത്. പാവപ്പെട്ട രോഗികള്‍, വിധവകള്‍, വീട് നിര്‍മ്മാണത്തിന് പ്രയാസം അനുഭവിക്കുന്നവര്‍, യത...