കേരളത്തിലെ ഉലമാക്കളുടെയും ഉമറാക്കളുടെയും സേവന പാരമ്പര്യം പള്ളിദർസുകൾക്ക് പ്രചോദനമായി: സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ
കാനാഞ്ചേരി: കേരളത്തിൽ പരമ്പരാഗതമായി നിലനിൽക്കുന്ന പള്ളിദർസുകൾ ഉലമാക്കളുടെയും ഉമറാക്കളുടെയും സേവന പാരമ്പര്യമാണെന്ന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ. "ജ്ഞാന വസന്തത്തിന്റെ കാൽ നൂറ്റാണ്ട്" എന്ന പ്രമേയത്തിൽ അബൂബക്കർ മിസ്ബാഹി (പട്ടാമ്പി ഉസ്താദ്) വിളയൂരിന്‍റെ മിസ്ബാഹുസ്സുന്ന ദർസ് സിൽവർ ജൂബിലിയോടനുബന്ദിച്ച് നടന്ന ആത്മീയസമ്മേളനം ഉദ്ഘാടന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂന്ന് ദിസങ്ങളിലായി നടന്ന സമ്മേളനത്തിൽ മുതഅല്ലിം സമ്മേളനം, പൂർവ്വ വിദ്യാർത്ഥി സംഗമം, പ്രവാചക പ്രകീർത്തന സദസ്സ് , ആത്മീയ സമ്മേളനം എന്നിവ നടന്നു. സയ്യിദ് ഹബീബ് കോയ തങ്ങൾ ചെരക്കാപറമ്പ്,പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ, സയ്യിദ് അബ്ദുല്ല കോയ തങ്ങൾ വി.ടി.,ഡോ.ജലാലുദ്ദീൻ ജീലാനി വൈലത്തൂർ, ഡോ.ഫൈസൽ അഹ്സനി രണ്ടത്താണി, സിബ്അത്തുള്ള സഖാഫി മണ്ണാർക്കാട്,ഡോ.വി.ബി.എം റിയാസ് ആലുവ,മഅമൂൻ ഹുദവി വണ്ടൂർ,സാദിഖലി ഫാളിലി ഗൂഡല്ലൂർ സംബന്ധിച്ചു.
...