Tag: Panakkad sayyid hameedaali shihab thangal

മുസ്ലിംലീഗിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതി അവതാളത്തിൽ, പ്രവർത്തകന്മാരെ മാറി നടന്ന് പ്രാദേശിക നേതാക്കൾ
Politics

മുസ്ലിംലീഗിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതി അവതാളത്തിൽ, പ്രവർത്തകന്മാരെ മാറി നടന്ന് പ്രാദേശിക നേതാക്കൾ

മലപ്പുറം : മുസ്ലിം ലീഗ് പ്രവർത്തകന്മാർക്ക് താങ്ങും തണലുമാകാൻ എന്ന പേരിൽ മലപ്പുറം ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി കൊട്ടിഘോഷിച്ച് ആരംഭിച്ച സാമൂഹ്യ സുരക്ഷാ പദ്ധതി അവതാളത്തിലായി. കൃത്യമായി സേവനം ലഭിക്കാത്തത് കാരണം പണമടച്ച പ്രവർത്തകരിൽ നിന്നും മാറി നടക്കേണ്ട അവസ്ഥയിലാണ് പ്രാദേശിക ലീഗ് നേതാക്കൾ. 2000 രൂപ അടച്ച് സുരക്ഷാ പദ്ധതിയിൽ അംഗമായ ആൾ മരണപ്പെട്ടാൽ കുടുംബത്തിന് 2 ലക്ഷം രൂപ അനുവ ദിക്കുന്നതാണ് പദ്ധതി. സുരക്ഷ സ്‌കീം കാലവധിക്കുള്ളിൽ രോഗിയായി ചികിത്സ തേടുകയാണെങ്കിൽ നിശ്ചിത തുക ചികിത്സ ചിലവ് അനുവദിക്കും എന്നതായിരുന്നു ഓഫർ. ഒന്നാം വർഷം 2000 രൂപയും തുടർന്നുള്ള വർഷം 1500 രൂപയുമാണ് പദ്ധതിയിൽ തുടരാൻ അടക്കേണ്ടത്. സാദിഖലി ശിഹാബ് തങ്ങൾ, അബ്ബാസലി ശിഹാബ് തങ്ങൾ ഉൾപ്പെടെ മുതിർന്ന നേതാക്കളുടെ വീഡിയോ സന്ദേശം ഉൾപ്പെടെ ജില്ലാ സംസ്‌ഥാന നേതാക്കൾ പദ്ധതിക്കായി പ്രചാരണം നടത്തിയിരുന്നു. സേവന വഴിയിൽ വീണു പോകുന്ന പ്രവർത...
Other

എസ്കെഎസ്എസ്എഫ് 35- ാം വാര്‍ഷികം ബാലാരവം സംസ്ഥാനതല ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: ‘സത്യം,സ്വത്വം,സമര്‍പ്പണം’ എന്ന പ്രമേയവുമായി എസ്.കെ.എസ്.എസ്.എഫ് മുപ്പത്തി അഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി യൂണിറ്റ് തലങ്ങളില്‍ നടക്കുന്ന ബാലാരവം പ്രോഗ്രാമിന്റെ സംസ്ഥാന തല ഉഘാടനം മഞ്ചേരി പട്ടര്‍കുളത്ത് വെച്ച് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഹമീദ് അലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. മഹല്ല് പ്രസിഡന്റ് എന്‍.ടി അബദുല്‍ സത്താര്‍ പതാക ഉയര്‍ത്തി. കേരള സര്‍ക്കാറിന്റെ ഉജ്ജ്വല ബാല്യം അവാര്‍ഡ് ജേതാവ് ആസിം വെളിമണ്ണ മുഖ്യാതിഥി ആയി.. ട്രഷറര്‍ സയ്യിദ് ഫഖ്രുദ്ധീന്‍ തങ്ങള്‍ കണ്ണന്തളി അധ്യക്ഷത വഹിച്ചു. അയ്യൂബ് മാസ്റ്റര്‍ മുട്ടില്‍, ഡോ.അബ്ദുല്‍ ഖയ്യൂം, അഷ്‌റഫ് മലയില്‍, അഷ്‌റഫ് അണ്ടോണ എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. ആശിഖ് കുഴിപ്പുറം,പാണക്കാട് സയ്യിദ് നിയാസ് അലി ശിഹാബ് തങ്ങള്‍ ഫാറൂഖ് ഫൈസി മണിമൂളി, ആര്‍.വി അബൂബക്കര്‍ യമാനി, നൂറുദ്ധീന്‍ ഫൈസി മുണ്ടുപാറ, ജലീല്‍ ഫൈസി അരിമ്പ്ര, അബ്ദുല്‍ ഖാദര്‍ ഹുദവ...
Local news

കൊടിഞ്ഞി എസ്‌കെഎസ്‌എസ്‌എഫ് സഹചാരി യൂണിറ്റിന്റെ ആംബുലൻസ് നാടിന് സമർപ്പിച്ചു

കൊടിഞ്ഞി: സഹചാരി സെന്റർ ഒന്നാം വാർഷികത്തോടനുബന്ധിച്ച് എസ്.കെ.എസ്.എസ്.എഫ് സഹചാരി കമ്മറ്റി ആംബുലൻസ് സർവീസ് ആരംഭിച്ചു. നിലവിൽ രോഗികൾക്ക് ആവശ്യമായ കട്ടിലുകൾ, ഓക്സിജൻ സിലിണ്ടറുകൾ, വീൽ ഷെയറുകൾ, വാക്കറുകൾ, ബെഡുകൾ തുടങ്ങി ഒട്ടേറെ സാധനങ്ങൾ സൗജന്യമായി നൽകിവരുന്നുണ്ട്. ഇതിന്റെ ഭാഗമാണ് ഇരുപത് ലക്ഷത്തോളം രൂപ ചിലവഴിച്ച് ആംബുലൻസ് ഇറക്കിയത്. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഫ്‌ളാഗ് ഓഫ് ചെയ്‌ത്‌ ആംബുലൻസ് നാടിനു സമർപ്പിച്ചു.കെ.പി.എ മജീദ് എം.എൽ.എ, സയ്യിദ് ഫക്രുദ്ധീൻ ഹസനി തങ്ങൾ കണ്ണന്തളി പാണക്കാട് സയ്യിദ് അബ്ദുറഷീദലി ശിഹാബ് തങ്ങൾ, പി.സി മുഹമ്മദ് ഹാജി, പത്തൂർ സാഹിബ് ഹാജി, പത്തൂർ കുഞ്ഞോൻ ഹാജി, അലിഅക്ബർ ഇംദാദി, ബ്ലോക്ക് അംഗം ഒടിയിൽ പീച്ചു, പഞ്ചായത്ത് അംഗങ്ങളായ നടുത്തൊടി മുഹമ്മദ്‌കുട്ടി, ഊർപ്പായി സൈതലവി, നടുത്തൊടി മുസ്‌തഫ, പനക്കൽ മുജീബ്,പനമ്പിലായി അബ്‌ദുസ്സലാം, മറ്റത്ത് അവറാൻ ഹാജി, പാട്ടശ്ശേരി ശ...
error: Content is protected !!