Wednesday, August 20

Tag: Panangattoor

പനങ്ങാട്ടൂർ സ്വദേശി ജിസാനിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു
Obituary

പനങ്ങാട്ടൂർ സ്വദേശി ജിസാനിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു

താനൂർ : പനങ്ങാട്ടൂർ സ്വദേശി ജിസാനിൽ ഹൃദയാഘാതം മൂലം മരിച്ചു. ജിസാൻ സബിയയിൽ ജോലി ചെയ്തിരുന്ന പനങ്ങാട്ടൂർ സ്വദേശി വെള്ളയിൽ അലി (46) ആണ് ഹൃദയാഘാതം മൂലം മരണപ്പെട്ടത്. സബിയയിലെ ബൂഫിയയിൽ ജോലി ചെയ്ത്‌ കൊണ്ടിരിക്കെ ഞായറാഴ്ച രാവിലെ കുഴഞ്ഞ്‌ വീഴുകയും സബിയ ജനറൽ ഹോസ്പിറ്റലിൽ വെച്ച്‌ ഇന്ന് രാവിലെ മരണം സംഭവിക്കുകയുമായിരുന്നു. മൃതദേഹം സൗദിയിൽ മറവ്‌ ചെയ്യുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾക്ക്‌ ജിസാൻ കെ.എം.സി.സി വെൽഫെയർ വിംഗിന്റെ നേതൃത്വത്തിൽ സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട്‌ സംശു പൂക്കോട്ടൂർ,സബിയ കെ.എം.സി.സി ആക്ടിംഗ്‌ പ്രസിഡണ്ട്‌ സാലിം നെച്ചിയിൽ, ആരിഫ്‌ ഒതുക്കുങ്ങൽ, ബഷീർ ഫറോക്ക്‌, കരീം മുസ്ലിയാരങ്ങാടി തുടങ്ങിയവർ രംഗത്തുണ്ട്‌....
Breaking news

മീൻ വളർത്തുന്ന പെട്ടിയിൽ വീണ് 2 വയസ്സുകാരൻ മരിച്ചു

താനൂർ : വീടിന് പിറകിൽ മീൻ വളർത്തുന്ന ഫൈബർ പെട്ടിയിൽ വീണ് രണ്ട് വയസ്സുകാരൻ മരിച്ചു. താനൂർ കണ്ണന്തളി പനങ്ങാട്ടൂർ അൽ നൂർ സ്കൂളിന് സമീപം ഒലിയിൽ ഫൈസലിന്റെ മകൻ മുഹമ്മദ് ഫഹ്മിൻ (2) ആണ് മരിച്ചത്. വീടിനു അടുക്കളക്ക് സമീപം മീൻ വളർത്തുന്ന പെട്ടിയിൽ വീണ് മുങ്ങിമരിക്കുകയായിരുന്നു. ഇന്ന് പന്ത്രണ്ടരയോടെയാണ് അപകടം. കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഫൈബർ ബോക്‌സിൽ കണ്ടെത്തിയത്. ഉടൻ പുറത്തെടുത്ത് താനൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുട്ടിയെ കാണാതായതിനെ തുടർന്ന് റോഡിലും മറ്റും ഏറെ നേരം വീട്ടുകാർ തെരച്ചിൽ നടത്തിയിരുന്നു. ഫഹ്‌മിൻ്റെ സഹോദരങ്ങൾ കൗതുകത്തിന് വളർത്തുന്നതാണ് മത്സ്യം. മൃതദേഹം മെഡിക്കൽ കോളേജിൽ പോസ്റ്റ്‌മോർട്ടത്തിന് ശേഷം പനങ്ങാട്ടൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. മാതാവ്: ഫൗസിയ....
Accident

പനങ്ങാട്ടൂരിൽ വണ്ടിയിടിച്ച് വിദ്യാർഥിക്ക് പരിക്ക്

താനൂർ : താനൂർ തെയ്യാല റോഡിൽ പനങ്ങാട്ടൂർ ചാഞ്ചേരി പറമ്പിൽ വണ്ടിയിടിച്ച് വിദ്യാർഥിക്ക് പരിക്ക്. പതിരതാഴത്ത് അക്ബറിന്റെ മകൻ അലൻ അക്ബർ (6) നാണ് പരിക്കേറ്റത്. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയ ശേഷം കോട്ടക്കൽ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
error: Content is protected !!