Tag: Parappanangadi ponnani service

പരപ്പനങ്ങാടി – പൊന്നാനി തീരദേശ കെഎസ്ആര്‍ടിസിബസ് ഓടി തുടങ്ങി
Malappuram

പരപ്പനങ്ങാടി – പൊന്നാനി തീരദേശ കെഎസ്ആര്‍ടിസിബസ് ഓടി തുടങ്ങി

തീരദേശ പാത വഴി പരപ്പനങ്ങാടി - പൊന്നാനി കെ.എസ്.ആര്‍.ടി.സി ഓര്‍ഡിനറി സര്‍വീസിന് തുടക്കമായി. ഫിഷറീസ്, കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്റെ നേതൃത്വത്തില്‍ ബസിന് താനൂര്‍ വാഴക്കാത്തെരുവില്‍ സ്വീകരണം നല്‍കി. താനൂര്‍-പരപ്പനങ്ങാടി തീരദേശ മേഖലകളെ ബന്ധിപ്പിച്ച് നിര്‍മാണം പൂര്‍ത്തിയാക്കിയ താനൂര്‍ ഒട്ടുംപുറം പാലം വഴിയായിരിക്കും ബസുകള്‍ സര്‍വീസ് നടത്തുക. മലപ്പുറം ഡിപ്പോ രണ്ടും പൊന്നാനി സബ്ഡിപ്പോ ഒരു സര്‍വീസുമായിരിക്കും തീരദേശ വഴി ഓടിക്കുക. താനൂര്‍ ജംങ്ഷനിലും ബസ്സ്റ്റാന്‍ഡിലും കയറാതെ പൂര്‍ണമായും തീരദേശ വഴിയായിരിക്കും ബസുകള്‍ സര്‍വീസ് നടത്തുക. പരപ്പനങ്ങാടിയില്‍ നിന്ന് പൊന്നാനിയിലേക്ക് ഒട്ടുപുറം, വാഴക്കത്തെരു, ഉണ്യാല്‍, കൂട്ടായി, ആലിങ്ങല്‍, ചമ്രവട്ടം പാലം വഴിയാണ് സര്‍വീസ്. പൊന്നാനി എംഇഎസ് കോളജ്, മലയാളം സര്‍വകലാശാല മുതലായ കോളജുകളിലേയും സ്‌കൂളുകള്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വിദ്യാര്‍ഥികള്‍, അ...
error: Content is protected !!